ഇന്ത്യയിലെ ഐടി ഭീമന്മാരില് ഒരാളാണ് വിപ്രോ. എന്നാല്‍ 2022 -ല്‍ ഓഹരി വിപണിയില്‍ കാര്യമായ തിളക്കം കൈവരിക്കാന്‍ വിപ്രോയ്ക്ക് സാധിച്ചില്ല. നടപ്പുവര്‍ഷം വിപ്രോയുടെ ഓഹരി വിലയില്‍ 45 ശതമാനം തിരുത്തല്‍ സംഭവിച്ചിട്ടുണ്ട്. 2021 ഡിസംബര്‍ 31 -ന് 715.20 രൂപയുണ്ടായിരുന്ന വിപ്രോയുടെ വില ഇപ്പോള്‍ 396.40 രൂപയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു.
ഐടി വ്യവസായത്തിലെ മറ്റു പ്രമുഖരുടെ നില ഇത്രയും ദാരുണമല്ല. ടിസിഎസ് 11.71 ശതമാനവും ഇന്‍ഫോസിസ് 18 ശതമാനവും മാത്രമേ താഴ്ന്നിട്ടുള്ളൂ. ഇതേസമയം, കഴിഞ്ഞ ഒരുവര്ഷക്കാലംകൊണ്ട് മുഖ്യസൂചികകളായ സെന്‍സെക്സ് 5.37 ശതമാനവും നിഫ്റ്റി 5.28 ശതമാനവും മുകളിലേക്ക് കയറിയെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കണം.

എന്തായാലും നടപ്പുവര്‍ഷം ഐടി ഓഹരികള്‍ മുഴുവന്‍ തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ബിഎസ്ഇ ഐടി സൂചികയില്‍ നിന്നുള്ള 8,383 പോയിന്റ് ചോര്‍ച്ച ഐടി സ്റ്റോക്കുകളുടെ കഥനകഥ പറഞ്ഞുവെയ്ക്കുന്നു. 2022 -ല്‍ 22.15 ശതമാനം ഇടിവാണ് ബിഎസ്ഇ ഐടി സൂചികയ്ക്ക് സംഭവിച്ചത്. നിഫ്റ്റി ഐടി സൂചികയുടെ ചിത്രവും മറ്റൊന്നല്ല. 24.14 ശതമാനം ഇറക്കം സൂചികയില്‍ കാണാം. 2022 ഒക്ടോബര്‍ 17 -നാണ് വിപ്രോ 52 ആഴ്ച്ച താഴ്ച്ചയിലേക്ക് (372.40 രൂപ) ഏറ്റവുമൊടുവില്‍ വീണത്. വര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍ നിന്നും കേവലം 6.6 ശതമാനം ഉയര്‍ച്ചയേ സ്റ്റോക്കിന് ഇപ്പോഴുള്ളൂ.
റഷ്യ-ഉക്രൈന് യുദ്ധം, ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന മാന്ദ്യഭീഷണി, കോവിഡ് ഭീതി എന്നീ കാരണങ്ങള്‍കൊണ്ട് രാജ്യാന്തര ബിസിനസുകള്‍ മന്ദഗതിയിലായത് ഐടി കമ്പനികളുടെ താളം പാടെതെറ്റിച്ചു. വെള്ളിയാഴ്ച്ചയും 2 ശതമാനത്തിലേറെ തകര്‍ച്ച വിപ്രോയ്ക്ക് സംഭവിച്ചിട്ടുണ്ട്. നിലവില്‍ 394.15 രൂപയാണ് കമ്പനിയുടെ ഓഹരി വില. കഴിഞ്ഞവാരം 414 രൂപയിലായിരുന്നു വിപ്രോ ഓഹരി വ്യാപാരം ആരംഭിച്ചത്.
വിലയിടിഞ്ഞ് നില്ക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ വിപ്രോ ഓഹരികള്‍ സമാഹരിക്കാമോ? നിക്ഷേപകരില്‍ പലര്‍ക്കും ഈ സംശയമുണ്ട്. ഈ അവസരത്തില്‍ പ്രമുഖ ബ്രോക്കറേജുകള്‍ വിപ്രോയെ കുറിച്ച് പങ്കുവെയ്ക്കുന്ന നിലപാടെന്തെന്ന് ചുവടെ അറിയാം. വിദേശ ബ്രോക്കറേജായ നോമൂറ ന്യൂട്രല്‍ റേറ്റിങ്ങാണ് വിപ്രോയ്ക്ക് നല്‍കുന്നത്. ടാര്‍ഗറ്റ് വില 425 രൂപ.

'പണപ്പെരുപ്പം ഉയരുന്നത് മുന്‍നിര്‍ത്തി ആഗോളതലത്തില്‍ ഐടി ഓഹരികളില്‍ വന്വിറ്റഴിക്കല് നടക്കുകയാണ്. ഇന്ത്യയിലും ഈ ആശങ്കയുടെ അലയൊലികള്‍ കാണാം. വിപ്രോയുടെ പ്രതിദിന ചാര്‍ട്ടില്‍ 406 രൂപ നിലവാരത്തില്‍ ഗൗരവമായ പ്രതിരോധം രൂപംകൊള്ളുന്നുണ്ട്. അതുകൊണ്ട് 380-385 രൂപ നിലവാരത്തില്‍ വിപ്രോയുടെ ഓഹരി വില എത്തുന്നതുവരെ നിക്ഷേപകര്‍ക്ക് കാത്തുനില്ക്കാം. സ്റ്റോക്കിലെ ഹ്രസ്വകാല ടാര്‍ഗറ്റ് 406-416 രൂപ', ടിപ്സ്ടുട്രേഡിലെ വിപണി നിരീക്ഷകന് അഭിജീത്ത് പറയുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം 9.2 ശതമാനം ലാഭയിടിവ് കമ്പനി രേഖപ്പെടുത്തിയിരുന്നു. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ വിപ്രോയുടെ ലാഭം 2,930.70 കോടിയില്‍ നിന്നും 2,659 കോടി രൂപയായി ചുരുങ്ങുകയാണുണ്ടായത്. ഇതേകാലയളവില്‍ കമ്പനിയുടെ വരുമാനം 19,667.40 കോടിയില്‍ നിന്നും 22,539.70 കോടി രൂപ വര്‍ധിച്ചു. രണ്ടാം പാദത്തിലെ ഫലം അടിസ്ഥാനപ്പെടുത്തി ബ്രോക്കറേജായ ഹെം സെക്യുരിറ്റീസ് വിപ്രോയ്ക്ക് 'ബൈ' റേറ്റിങ് നല്‍കുന്നുണ്ട്. ടാര്‍ഗറ്റ് വില 467 രൂപ.
'വിപ്രോയില്‍ വില്‍പ്പന തുടരുകയാണ്. ആഗോളതലത്തില്‍ കമ്പനികള്‍ ടെക്നോളജി ചെലവുകള്‍ കുറച്ച സാഹചര്യത്തില്‍ ഐടി ഓഹരികള്‍ ഇനിയും താഴേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് 374 രൂപ നിലവാരത്തില്‍ വിപ്രോ എത്തുന്നതുവരെ നിക്ഷേപകര്‍ക്ക് കാത്തിരിക്കാം', പ്രോഫിഷ്യന്റ് ഇക്വിറ്റീസിന്റഎ സ്ഥാപകനും ഡയറക്ടറുമായ മനോജ് ഡാല്‍മിയ പറയുന്നു.
ഇതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപ്രോ സമാഹരിക്കാനുള്ള മികച്ച അവസരമാണ് ഇപ്പോഴത്തേതെന്ന പക്ഷം ജിസിഎല്ലിന്റെ സിഇഒ രവി സിംഗാളിനുണ്ട്. 375 രൂപ സ്റ്റോപ്പ് ലോസ് അടിസ്ഥാനപ്പെടുത്തി വിപ്രോ ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമാഹരിക്കാം. ടാര്‍ഗറ്റ് വില 550 രൂപ.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
