പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന കാലത്ത് പണപ്പെരുപ്പത്തേക്കാൾ ഉയർന്ന പലിശ നൽകുന്നവയെയാണ് പൊതുവിൽ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. വർഷങ്ങളായി നിരക്കുയർത്താത്തിനാൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് താഴ്ന്ന നിലയിലാണ്. പണപ്പെരുപ്പത്തേക്കാൾ താഴ്ന്ന നിരക്കിൽ നിക്ഷേപ പലിശ ലഭിക്കുമ്പോൾ ഇത് ജനങ്ങളെ ഉപഭോഗ ശേഷിയെ ബാധിക്കും.
നിക്ഷേപത്തിൽ നിന്ന് കാലാവധിയിൽ നിന്ന് ലഭിക്കുന്ന ആദായം വിപരീത ഗുണമുണ്ടാക്കും. സർക്കാർ ബോണ്ടുകളുടെ യീൽഡ് വളരുന്നസാഹചര്യത്തിൽ സെപ്റ്റംബർ മാസ അവസാനത്തിൽ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് സൂചന.
നിരക്ക് വർധനവ്
സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ പലിശ നിരക്ക് വര്‍ധിക്കുന്നതാണ് പിപിഎഫ് അടക്കമുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയ്ക്ക് കാരണമായി പറയുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ നാല് തവണ ഓരോ പാദങ്ങളിലുമാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പുനപരിശോധിക്കുന്നത്.
നിലവില്‍ 7.1 ശതമാനമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക്. അതേ സമയം സർക്കാർ കടപത്രങ്ങളുടെ യീല്‍ഡ് നിലവില്‍ 7.3 ശതമാനം കടന്നിട്ടുണ്ട്. ഈ ഘടകം പരിഗണിച്ച് പലിശ നിരക്ക് വര്‍ധക്കുമെന്ന് എസ്എജി ഇന്‍ഫോടെക് എംഡി അമിത് ഗുപ്ത വിലയിരുത്തുന്നു.
ബോണ്ട് നിരക്കും പലിശ നിരക്കും
2011 ലെ ശ്യാമള ഗോപിനാഥ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമാണ് സേവിംഗ്‌സ് സ്‌കീം പദ്ധതികളുടെ പലിശ സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡുമായി താരതമ്യപ്പെടുത്തുന്നത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുകളുടെ പലിശ നിരക്കാണ് അടിസ്ഥാനമായി എടുക്കുന്നത്. ബോണ്ടുകളുടെ യീൽഡിനേക്കാൾ 25-100 അടിസ്ഥാന നിരക്ക് ലഘുസമ്പാദ്യ പദ്ധതികള്‍ക്ക് പലിശ ലഭിക്കണമന്നൊണ് നിര്‍ദ്ദേശം.
സമാന കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ കഴിഞ്ഞ മൂന്ന് മാസ കാലത്തെ ശരാശരി യീല്‍ഡും 0-100 അടിസ്ഥാന നിരക്കും ചേര്‍ത്താണ് പലിശ കണക്കാക്കുക. ബോണ്ട് ശരാശരിക്കൊപ്പം പിപിഎഫ് 25 അടിസ്ഥാന നിരക്കും സുകന്യ സമൃദ്ധി യോജന 75 അടിസ്ഥാന നിരക്കും സീനിയര്‍ സിറ്റസണ്‍ സ്‌കീം 100 അടിസ്ഥാന നിരക്കും വരെ വര്‍ധിപ്പിക്കാം.
എന്നാല്‍ ഈ ഫോര്‍മുല എല്ലായിപ്പോഴും പിന്തുടരുന്നില്ല. സര്‍ക്കാര്‍ സെക്യൂരിറ്റി യീല്‍ഡുകള്‍ വളര്‍ന്ന മാസങ്ങളില്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിഷശ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്ന സമയങ്ങളുണ്ട്.
നിരക്ക് വർധനവിനുള്ള സാധ്യതകൾ
2022 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ -ജൂണ്‍ പാദത്തിലാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. ഇതിന് ശേഷം 27 മാസമായി പലിശ നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം സമ്പാദ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നതിനാൽ ഇത് ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ ബാധിക്കും. ഇതിനാൽ പലിശ നിരക്ക് വർധിപ്പിക്കേണ്ടത് ഗ്രാന്റ് ത്രാൻടൻ ഭാരത് പാർടണർ വിവേക് അയ്യർ വിശദീകരിക്കുന്നു.
ലഘു സമ്പാദ്യ പദ്ധതികൾ
പിപിഎഫ് കൂടാതെ നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് , കിസാൻ വികാസ് പത്രം, ടൈം ഡെപ്പോസിറ്റുകള്‍, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, സുകന്യ സമൃദ്ധി യോജന എന്നിവയും ലഘു സമ്പാദ്യ പദ്ധതിയിൽ ഉൾപ്പെടുന്നവയാണ്.
നിലവിലെ പലിശ നിരക്ക് ചുവടെ പറയും പ്രകാരമാണ്. പിപിഎഫ്- 7.1 % നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്- 6.8 %, സുകന്യ സമൃദ്ധി യോജന- 7.6 % സീനിയര്‍ സിറ്റസണ്‍ സ്‌കീം- 7.4 % കിസാന്‍ വികാസ് പത്ര- 6.9 %, ടൈം ഡെപ്പോസിറ്റ് 5 വര്‍ഷം- 6.7 %.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications