ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. വ്യാഴാഴ്ച സെൻസെക്‌സ് 388.84 പോയിൻ്റ് ഉയർന്ന് 80,375.64 എന്ന റെക്കോർഡ് ഉയരത്തിലെത്തി. നിഫ്റ്റി 114.45 പോയിൻ്റ് ഉയർന്ന് 24,400.95 എന്ന എക്കാലത്തെയും ഉയർന്ന ലെവലിൽ എത്തി. ആഗോള വിപണികളിലെ കുതിപ്പ് അഭ്യന്തര വിപണിക്കും കരുത്തേകി. ബ്ലൂ ചിപ്പ് ഓഹരികളിലെ ഉയർന്ന വാങ്ങലും സൂചികകളെ ഉയരത്തിലെത്തിച്ചു. എഫ്ഐഐകളുടെ വാങ്ങലും വിപണിക്ക് താങ്ങായി.
ഇന്ന് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നാണ് വോക്കാർഡ്. ആദ്യ സെഷനിൽ തന്നെ ഓഹരി കുതിച്ചുയർന്നു. തുടർച്ചയായി അഞ്ച് സെഷനുകളിലായി 40 ശതമാനം ഉയർന്ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 993.35 രൂപയിലെത്തി. ഓഹരിയുടെ കുതിപ്പിന്‍റെ കാരണമെന്താണെന്ന് നമുക്ക് പരിശോധിക്കാം.
മരുന്ന് പരീക്ഷണം വിജയം
യുഎസിലെ ഒരു കാൻസർ രോഗിയെ ചികിത്സിക്കുന്നതിനായി കമ്പനിയുടെ ഇൻവെസ്റ്റിഗേഷനൽ ആൻറിബയോട്ടികായ സൈനിച്ച് വിജയകരമായി ഉപയോഗിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് വോക്കാർഡ് ഓഹരികളിൽ ബുള്ളിഷ് ആക്കം ഉണ്ടായത്. കൂടാതെ ന്യുമോണിയ ചികിത്സിക്കാൻ നാഫിത്രോമൈസിൻ എന്ന മരുന്ന് ഉപയോഗിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കും അപേക്ഷിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ച് രണ്ട് മാസത്തിനുള്ളിൽ ഉൽപ്പന്നം പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു.
ഈ വർഷമാദ്യം, സെയ്‌നിച്ചിൻ്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെൻ്റ് (ക്യുഐപി) ഇഷ്യൂവിലൂടെ ഫാർമ കമ്പനി 480 കോടി രൂപ സമാഹരിച്ചിരുന്നു . പ്രമുഖ നിക്ഷേപകരായ മധുസൂദൻ കേലയും പ്രശാന്ത് ജെയിനും കൈകാര്യം ചെയ്യുന്ന ഫണ്ടുകൾ പോലുള്ള മാർക്വീ പേരുകളുടെ ഒരു കൂട്ടത്തിൽ നിന്നാണ് വോക്കാർഡ് ക്യുഐപി നിക്ഷേപം കണ്ടത്.

വളർച്ച റോക്കറ്റ് വേഗതയിൽ
ബിഎസ്ഇയിൽ 921.30 രൂപ എന്നതാണ് നിലവിൽ വോക്കാർഡ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 34.22 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനുള്ളിൽ 78 ശതമാനത്തോളം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024- ഇതുവരെ 96.04 ശതമാനം വളർച്ചയാണ് വോക്കാർഡ് ഓഹരി നേടിയത്. ഒരു വർഷത്തിനുള്ളിൽ 282.12 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഓഹരിക്ക് സാധിച്ചു.
വോക്കാർഡ് ലിമിറ്റഡ്
ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിസിനല്‍ കെമിക്കല്‍, ബൊട്ടാണിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനം. മികച്ച വിപണിയും നെറ്റ്‌വര്‍ക്കുമുണ്ട്. 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം, കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 1,072.00 കോടിയും, ഇക്വിറ്റി മൂലധനം 72 കോടിയുമാണ്.

കമ്പനി ലാഭത്തിലേക്ക്
വരാനിരിക്കുന്ന സമയങ്ങളിൽ മികച്ച ഫലങ്ങൾ നൽകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വോക്കാർഡ് ലിമിറ്റഡ് മാനേജ്‌മെൻ്റ്. 2025 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയോടെ കമ്പനി ലാഭം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാപക-ചെയർമാൻ ഹബിൽ എഫ് ഖൊരാകിവാല വ്യക്തമാക്കിയിരുന്നു. നാഫിത്രോമൈസിൻ, സൈനിച്ച് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം മാർജിനുകൾ മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസിത രാജ്യങ്ങളിൽ പ്രതിവർഷം 1.5 ബില്യൺ ഡോളറും വികസ്വര രാജ്യങ്ങളിൽ 263 മില്യൺ ഡോളറും മൂല്യമുള്ള വിപണിയാണ് കമ്പനിയുടെ ലക്ഷ്യം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
