സാമ്പത്തിക ബുദ്ധിമുട്ടുകൾ പ്രവചനാതീതമാണ്. എപ്പോൾ, എങ്ങനെ വരുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. ചിലർ എന്തെങ്കിലും അത്യാവശ്യമുണ്ടാകുമ്പോൾ ഉപയോഗിക്കാനുള്ള പണം മാറ്റിവയ്ക്കും. അത് ഏറ്റവും നല്ല ശീലങ്ങളിലൊന്നാണ്. കാരണം ആ ശീലം ഒരുപരിധിവരെ സാമ്പത്തിക സാമ്പത്തിക അച്ചടക്കം നൽകും. എന്നാൽ ചിലർ ഒന്നും ചെയ്യില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അപ്പോൾ പരിഹരിക്കാം എന്ന ലൈൻ. അത്തരത്തിലുള്ളവർ കണ്ടെത്തുന്ന മാർഗമാണ് വ്യക്തിഗത വായ്പകൾ അല്ലെങ്കിൽ സ്വർണ്ണ വായ്പകൾ.
രണ്ട് തരം വായ്പകളുടേയും തോത് ആവശ്യത്തിനനുസരിച്ച് ഉയരാം. ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന ' ബാങ്ക് ബസാർ ആസ്പിരേഷൻ ഇൻഡക്‌സ് ' എന്ന സർവ്വേ പറയുന്നത് പുരുഷന്മാരേക്കാൾ പണം കടം വാങ്ങുന്നത് സ്ത്രീകളാണ് എന്നാണ്. 91 ശതമാനം സ്ത്രീകളും സ്വർണ്ണ പണയത്തിലൂടെയും വ്യക്തിഗത വായ്പയിലൂടേയും പണം കണ്ടെത്തുത്തു. എന്നാൽ 87 ശതമാനം പുരഷന്മാർ മാത്രമാണ് കടമായി അധിക പണം കണ്ടെത്തുന്നത്. അതിൽ കൂടുതലും ക്രെഡിറ്റ് കാർഡ് ഉപയോഗമാണ്. വിഷയത്തിലേക്ക് വീണ്ടും വന്നാൽ വ്യക്തിഗത വായ്പയാണോ, സ്വർണ്ണ വായ്പയാണൊ നല്ലത് എന്ന് ചോദ്യം സാധാരണയായി ഉയരാറുണ്ട്. പരിശോധിക്കാം.

ഒരു ബാങ്കിൽ നിന്നോ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയിൽ നിന്നോ വായ്പയ്ക്ക് പകരമായി കടം വാങ്ങുന്നവർ അവരുടെ സ്വർണ്ണം നൽകുന്നതാണ് സ്വർണ്ണ വായ്പ. സുരക്ഷിതമായ ഒരു മാർഗമായാണ് പൊതുവിൽ സ്വർണ്ണ വായ്പയെ കണക്കാക്കുന്നത്. അതേ സമയം വ്യക്തിഗത വായ്പ എന്നത് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ വാങ്ങുന്ന കടം എന്നാണ്.
1. ലോൺ തുക
രണ്ട് വായ്പകൾക്കും വായ്പയെടുക്കൽ പരിധി വ്യത്യസ്തമാണ്. സ്വർണ്ണ വായ്‌പകൾക്ക്, ഈടായി നൽകിയിരിക്കുന്ന സ്വർണ്ണത്തിന്റെ മൂല്യവും പരിശുദ്ധിയും അടിസ്ഥാനമാക്കിയാണ് വായ്പയുടെ തുക നിശ്ചയിക്കുന്നത്. ആർബിഐ നിർദ്ദേശപ്രകാരം സ്വർണ്ണ വായ്പയ്ക്ക് ലഭിക്കുന്ന പണം നിങ്ങൾ നൽകുന്ന സ്വർണ്ണത്തിന്റെ ആകെ മൂല്യത്തിന്റെ 75 ശതമാനമാണ്. ഉദാഹരണത്തിന്, നിങ്ങൾ ഒരു ലക്ഷം രൂപയുടെ സ്വർണം പണയം വെച്ചാൽ 75,000 രൂപ വായ്പയായി നൽകും. വ്യക്തിഗത വായ്പയുടെ കാര്യത്തിൽ ലോൺ തുക 20,000 മുതൽ 1 കോടി രൂപ വരെയാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും വിലയിരുത്തിയ ശേഷമായിരിക്കും ഇത് തീരുമാനിക്കുക.
2. തിരിച്ചടവ് കാലാവധി
കുറഞ്ഞ കാലത്തേക്കാണ് സ്വർണ്ണ വായ്പകൾ നൽകുന്നത്. 6 മാസം മുതൽ 48 മാസം വരെയാണ് സാധാരണ കാലാവധി. അതേ സമയം വ്യക്തിഗത വായ്പയുടെ തിരിച്ചടവ് കാലാവധി 12 മാസം മുതൽ 72 മാസം വരെയാണ്. അതായത് 6 വർഷം.
3. പലിശ നിരക്ക്
9 മുതൽ 27 ശതമാനം വരെയാണ് ഗോൾഡ് ലോണിന്റെ പലിശ നിരക്ക്. എൽടിവി അനുപാതം, ലോൺ കാലാവധി, ലോൺ തുക തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പലിശ നിരക്കുകൾ നിർണയിക്കുക. വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 10.5 ശതമാനം മുതൽ 24 ശതമാനം വരെയാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ ലഭിക്കും.
സ്വർണ്ണ വായ്പയോ വ്യക്തിഗത വായ്പയോ ഏതു വേണമെന്ന് തീരുമാനിക്കുന്നതിനു മുൻപ് ആവശ്യമുള്ള തുക എത്രയാണ് എന്ന് നിശ്ചയിക്കണം. തുക കൂടുതൽ വേണമെങ്കിൽ സ്വർണ്ണ വായ്പയേക്കാൾ വ്യക്തിഗത വായ്പയാണ് നല്ലത്. സ്വർണ്ണ വായ്പയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം പെട്ടെന്ന് പണം ലഭിക്കുമെന്നതാണ്. കൂടാതെ വായ്പയെ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ബാധിക്കില്ല. എന്നാൽ വ്യക്തിഗത വായ്പയെ സ്കോർ ബാധിക്കും. വ്യത്യസ്ത തരത്തിൽ ഗോൾഡ് ലോൺ ലഭ്യമാണ് എന്നതും നേട്ടമാണ്. ഒറ്റത്തവണയായും നിശ്ചിത തുകയായും ഗോൾഡ് ലോൺ തിരിച്ചടക്കാം.
ഏത് വായ്പയെടുക്കും എന്ന് തീരുമാനിക്കുന്നതിന് മുൻപ് പലിശ നിരക്കുകൾ, പ്രോസസ്സിംഗ് ഫീസ് തുടങ്ങിയവ മനസിലാക്കി വിലയിരുത്തുക. സ്വർണ്ണ വായ്പയിൽ വീഴ്ച വരുത്തിയാൽ നിങ്ങളുടെ വിലയേറിയ സ്വർണ്ണം നഷ്ടപ്പെട്ടേക്കാം. വ്യക്തിഗത ലോണിൽ വീഴ്ച വരുത്തിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയും. അതായത് തിരിച്ചടവിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായാൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications