അമേരിക്കയിലെ ജോലി സ്വപ്നം കണ്ടിരുന്ന ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്ക് കനത്ത പ്രഹരമേൽപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെഡറൽ ഏജൻസികളെ വിദേശ തൊഴിലാളികളെ പ്രധാനമായും എച്ച് 1ബി വിസയിലുള്ളവരെ നിയമിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. നിർണായക തിരഞ്ഞെടുപ്പ് വർഷത്തിൽ അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി 2020 അവസാനം വരെ ട്രംപ് ഭരണകൂടം എച്ച് 1 ബി വിസകളും മറ്റ് വിദേശ ജോലികൾക്കുള്ള വിസകളും താൽക്കാലികമായി നിർത്തിവച്ചതിന് ശേഷമാണ് ഈ നീക്കം.
എച്ച്1ബി വിസ
പുതിയ നിയന്ത്രണങ്ങൾ ജൂൺ 24 മുതൽ മുൻകാല പ്രാബല്യത്തിൽ വന്നു. ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കിടയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒന്നാണ് എച്ച് 1 ബി വിസ. ഇത് സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന വിസയാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓരോ വർഷവും പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് ടെക് കമ്പനികൾ ഈ വിസയെ ആശ്രയിച്ചിരുന്നു.
യുഎസ് പൗരന്മാർക്ക് തൊഴിൽ
വിദേശ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനായി കഠിനാധ്വാനികളായ അമേരിക്കക്കാരെ പുറത്താക്കുന്നത് തന്റെ ഭരണകൂടം അംഗീകരിക്കില്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എക്സിക്യൂട്ടീവ് ഉത്തരവിൽ എല്ലാ ഫെഡറൽ ഏജൻസികളും ഒരു ആഭ്യന്തര ഓഡിറ്റ് പൂർത്തിയാക്കുകയും യുഎസ് പൗരന്മാരെ ഇത്തരം സേവനത്തിലേക്ക് നിയമിക്കുക എന്ന നിബന്ധനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് വിലയിരുത്തുകയും വേണം.
അപേക്ഷ ഫീസ് കൂട്ടി
എച്ച് 1ബി, എൽ 1ബി വിസകളുടെ അപേക്ഷ ഫീസ് അടുത്തിടെ ട്രംപ് ഭരണകൂടം വർധിപ്പിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ആവശ്യങ്ങള്‍ക്ക് യുഎസ്സില്‍ എത്തുന്നവര്‍ക്ക് അനുവദിക്കുന്ന എച്ച് 1ബി വിസയുടെ അപേക്ഷാ ഫീസ് 21 ശതമാനവും എൽ 1ബി വിസയുടെ അപേക്ഷാ ഫീസ് 75 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ എച്ച് 1ബി വിസയ്‌ക്കുള്ള അപേക്ഷ തുക നിലവിലുള്ള 460 ഡോളറിൽ നിന്ന് 555 ഡോളറായി ഉയരുകയും ഇന്‍ട്രാ കമ്പനി ട്രാൻസ്ഫറിന് ഉപയോഗിക്കുന്ന എല്‍ 1 വിസകൾക്കുള്ള അടിസ്ഥാന ഫയലിംഗ് ഫീസ് 805 ഡോളറായും ഉയരുകയും ചെയ്തിരുന്നു.
കുടിയേറ്റ നിയന്ത്രണം
കുടിയേറ്റം നിയന്ത്രിക്കുന്നതിനും തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സഹായിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങൾ. ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും പുതിയ തീരുമാനം വൻ തിരിച്ചടിയാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications