യുഎസിന്റെയും മറ്റ് പ്രധാന സമ്പദ്‌വ്യവസ്ഥകൾക്കും വളർച്ചാ പ്രവചനം ഉയർത്തിയ ലോക ബാങ്ക് 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച കുറയുമെന്നാണ് നീരിക്ഷിക്കുന്നത്. 2023- 24 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-മാർച്ച്) ഇന്ത്യയുടെ ജിഡിപി വളർച്ച പ്രവചനം 6.3 ശതമാനമായാണ് ലോക ബാങ്ക് താഴ്ത്തിയത്. 2023 ജനുവരിയിലെ 6.6 ശതമാനത്തിൽ നിന്ന് 0.3 ശതമാനം പോയിന്റ് താഴോട്ടാണ് വളർച്ചയെന്നാണ് ലോക ബാങ്കിന്റെ നിരീക്ഷണം.
ലോകം വളരുമ്പോഴും ഇന്ത്യയുടെ പ്രവചനം വെട്ടിക്കുറച്ചതിന് ചില കാരണങ്ങൾ ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഉയർന്ന പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോഗത്തിലുണ്ടാകുന്ന മാന്ദ്യം, സർക്കാറിന്റെ ചെലവ് ചുരുക്കുൽ, വർധിച്ച് വരുന്ന കടമെടുപ്പ് ചെലവുകൾ എന്നിവയാണ് ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന കാരണങ്ങൾ.
ഉയർന്ന പണപ്പെരുപ്പം ഉപഭോഗം കുറയ്ക്കും
ഇന്ത്യയുടെ വളർച്ച 6.3 ശതമാനമായി കുറയുമെന്നതിന് ലോക ബാങ്ക് മുന്നോട്ട് വെയ്ക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന പണപ്പെരുപ്പമാണ്. ഇത് സ്വകാര്യ ഉപഭോഗം കുറയ്ക്കുമെന്നും വളർച്ച കുറയുമെന്നാണ് നിരീക്ഷണം. ഉയർന്ന പണപ്പെരുപ്പത്തിന് അനുസരിച്ച് ഉയർന്ന പലിശനിരക്കിലേക്ക് രാജ്യം കടക്കും. പലിശ നിരക്ക് ഉയരുമ്പോൾ രാജ്യത്തെ കോർപ്പറേറ്റുകളും വ്യക്തികളും വായ്പകളെടുക്കുന്നത് കുറയും. ഇത് വളർച്ചയെ നേരിട്ട് ബാധിക്കുന്നു.

ലോക ബാങ്കിന്റെ നിരീക്ഷണം വരുമ്പോൾ ഇന്ത്യയിലെ ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2023 ഏപ്രിലിൽ 4.7 ശതമാനമായി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹിഷ്ണുത പരിധിയായ 6 ശതമാനത്തിന് താഴെയാണ്. പണപ്പെരുപ്പം കുറഞ്ഞു വരുന്നതിനാൽ ഈ വർഷം അവസാനത്തോടെ ആർബിഐ പലിശ നിരക്ക് കുറയ്ക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വളർച്ചയ്ക്ക് സഹായകമാണ്.
സർക്കാറിന്റെ ചെലവ് ചുരുക്കൽ
ഇന്ത്യയുടെ ജിഡിപി പ്രവചനം വെട്ടിക്കുറയ്ക്കാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് സാമ്പത്തിക ഏകീകരണമാണ്. ധനകമ്മി കുറയ്ക്കുന്നതിനുള്ള സർക്കാറിനന്റെ ഇടപെടലുകൾ വളർച്ചയെ ഇടിക്കുമെന്നാണ് ലോക ബാങ്ക് നിരീക്ഷണം. കേന്ദ്ര ബജറ്റ് നിലവിൽ ധനകമ്മിയിലാണ്. സർക്കാരിന്റെ ചെലവ് അതിന്റെ വരുമാനത്തേക്കാൾ കൂടുതലാണെന്നർഥം.
ധനക്കമ്മി കുറയ്ക്കാൻ സർക്കാർ ചെലവ് ചുരുക്കുന്നതാണ് പ്രതിസന്ധിയെന്ന് ലോക ബാങ്ക് പറയുന്നു. വളരെ വലിയ തുക ചെലവഴിക്കുന്ന സർക്കാർ ചെലവ് ചുരുക്കിയാൽ അത് വളർച്ചയും അതുവഴി ജിഡിപി സംഖ്യയും ബാധിക്കും.
വർധിക്കുന്ന കടമെടുപ്പ് ചെലവ്
കേന്ദ്ര ബജറ്റിൽ 2023-24 സാമ്പത്തിക വർഷത്തിൽ സർക്കാറിന്റെ മൊത്ത വിപണി കടമെടുപ്പ് 15.43 ലക്ഷം കോടി രൂപയായിരിക്കും. പലിശ നിരക്കുകൾ വർധിച്ചതിനാൽ, സർക്കാരിന്റെ കടമെടുപ്പ് ചെലവുകളും വർധിക്കും. ഇത് ധനകമ്മി ഉയർത്തുമെന്ന ആശങ്കകളുള്ളതിനാൽ ചെലവ് ചുരുക്കുന്നതിലേക്ക് എത്തിക്കും.
2023 മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ധനക്കമ്മി 6.4 ശതമാനമായിരുന്നു. ഇത് സർക്കാർ നിശ്ചയിച്ച ലക്ഷ്യം കൈവരിക്കുകയും മുൻവർഷത്തേക്കാൾ കുറയകയും ചെയ്തു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications