ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കൊവിഡ് കനത്ത പ്രഹരം; 2020ൽ വളർച്ച 5% ആയി കുറയുമെന്ന് ലോക ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ലോകബാങ്ക്. 2020ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 5 ശതമാനമായി കുറയുമെന്ന് ലോകബാങ്ക് കണക്കാക്കിയ 'ദക്ഷിണേഷ്യ സാമ്പത്തിക അപ്‌ഡേറ്റ്: കോവിഡ് -19 ന്റെ സ്വാധീനം' എന്ന റിപ്പോർട്ടിൽ വ്യക്തമാക്കി. 2021 സാമ്പത്തിക വർഷത്തിൽ 2.8 ശതമാനമായി കുത്തനെ വളർച്ച കുറയുമെന്ന് ലോക ബാങ്ക് കണക്കാക്കി. സാമ്പത്തിക മേഖലയിലെ ബലഹീനതകൾ കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇതിനകം മന്ദഗതിയിലായ സമയത്താണ് കൊറോണ വൈറസ് പ്രതിസന്ധിയുണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ

വൈറസ് വ്യാപനം തടയുന്നതിനായി ചരക്കുകളുടെയും ആളുകളുടെയും ചലനത്തിന് നിയന്ത്രണങ്ങളുള്ള ലോക്ക്ഡൌൺ ആണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. തത്ഫലമായുണ്ടാകുന്ന ആഭ്യന്തര വിതരണവും ഡിമാൻഡ് തടസ്സങ്ങളും 2021സാമ്പത്തിക വർഷം വളർച്ച 2.8 ശതമാനമായി കുത്തനെ ഇടിവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോക ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. സേവന മേഖലയെ കാര്യമായി ബാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

പുനരുജ്ജീവനം

പുനരുജ്ജീവനം

ആഗോളതലത്തിലും സാമ്പത്തിക മേഖലയുടെ പുന:സ്ഥാപനത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നതിനാൽ ആഭ്യന്തര നിക്ഷേപത്തിലെ പുനരുജ്ജീവനത്തിന് കാലതാമസമുണ്ടാകും. കൊവിഡ് -19 ന്റെ ആഘാതം മൂലം 2022 സാമ്പത്തിക വർഷത്തിൽ വളർച്ച 5.0 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക കാഴ്ചപ്പാട് ശരിയല്ലെന്ന് ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഹാൻസ് ടിമ്മർ മാധ്യമപ്രവർത്തകരുമായി നടത്തിയ കോൺഫറൻസിൽ പറഞ്ഞു. ആഭ്യന്തര ലോക്ക്ഡൌൺ നീണ്ടുനിൽക്കുകയാണെങ്കിൽ സാമ്പത്തിക ഫലം ലോക ബാങ്കിന്റെ അടിസ്ഥാന പ്രവചനങ്ങളേക്കാൾ മോശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രോഗ വ്യാപനം

രോഗ വ്യാപനം

ഈ വെല്ലുവിളിയെ നേരിടാൻ ഇന്ത്യക്ക് കൈക്കൊള്ളാവുന്ന നടപടികളിൽ പ്രധാനം രോഗത്തിന്റെ വ്യാപനം ലഘൂകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. കൂടാതെ എല്ലാവർക്കും ഭക്ഷണമുണ്ടെന്ന് ഉറപ്പുവരുത്തുക. ഇവയാണ് ആദ്യപടിയെന്ന് ടിമ്മർ പറഞ്ഞു. കൂടാതെ രാജ്യം തിരിച്ചുവരവിന് തയ്യാറാകേണ്ടത് വളരെ പ്രധാനമാണ്. അതിനായി താൽക്കാലിക തൊഴിൽ പദ്ധതികളിൽ, പ്രത്യേകിച്ച് പ്രാദേശിക തലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചെറുകിട സംരംഭങ്ങളെ പിന്തുണയ്‌ക്കണമെന്നും ടിമ്മർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ലോകബാങ്ക് സഹായം

ലോകബാങ്ക് സഹായം

ദീർഘകാലാടിസ്ഥാനത്തിൽ നിലവിലെ പ്രതിസന്ധി ശരിക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാമ്പത്തികമായി മാത്രമല്ല, സാമൂഹികമായും സുസ്ഥിര പാതയിലേക്ക് കൊണ്ടുവരാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്-19 ഉയർത്തുന്ന വെല്ലുവിളി ലഘൂകരിക്കാൻ ലോകബാങ്ക് ഇന്ത്യയുമായി പ്രവർത്തിക്കുന്നുണ്ട്. ഒരു ബില്യൺ ഡോളറാണ് ഇന്ത്യയ്ക്കായി ലോക ബാങ്ക് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ പരിരക്ഷാ മേഖലയിലെ അടിയന്തിര സാഹചര്യങ്ങൾ പരിഹരിക്കുന്നതിനായി ആദ്യ ഗഡു നൽകി കഴിഞ്ഞു.

ആദ്യ ഘട്ടം

ആദ്യ ഘട്ടം

പരിശോധന ഉപകരണങ്ങൾ എത്തിക്കുകയെന്നതാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന പരിശോധന ലഭ്യമാക്കുന്നതിനും അധിക ശേഷി ഏർപ്പെടുത്തുന്നുമെന്ന് സൗത്ത് ഏഷ്യയുടെ ലോക ബാങ്ക് വൈസ് പ്രസിഡന്റ് ഹാർട്ട്വിഗ് ഷാഫർ പറഞ്ഞു. ലോകബാങ്ക് ഇന്ത്യയ്ക്കായി രണ്ട് അധിക പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. ഇത് ആഴ്ചകൾക്കുള്ളിൽ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. തൊഴിൽ, ബാങ്കിംഗ്, മൈക്രോ, ചെറുകിട, ഇടത്തരം എന്റർപ്രൈസ് മേഖല എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൊവിഡ് -19 പൊട്ടിത്തെറി ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയ്ക്ക് മുമ്പുണ്ടായിരുന്ന അപകടസാധ്യതകളെ വലുതാക്കിയതായി ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

English summary

World Bank predicts India's economic growth fall to 5% in 2020 | ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കൊവിഡ് കനത്ത പ്രഹരം; 2020ൽ വളർച്ച 5% ആയി കുറയുമെന്ന് ലോക ബാങ്ക്

World Bank says coronavirus outbreak adversely affects Indian economy The report by the South Asian Economic Update: Covid-19. Read in malayalam,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X