കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള കര്‍ശന നടപടികള്‍, ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. ഇക്കാരണത്താല്‍ത്തന്നെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷത്തില്‍ 3.2 ശതമാനം ചുരുങ്ങുമെന്ന് ലോക ബാങ്ക് തിങ്കളാഴ്ച പ്രവചിച്ചു. മാര്‍ച്ച് 31 വരെയുള്ള വര്‍ഷത്തില്‍ ഈ സങ്കോചം വലിയ തോതില്‍ കാണപ്പെടുമെന്നും അടുത്ത വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 3.1 ശതമാനമായി വളരുമെന്നും ലോക ബാങ്ക് സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനപരമായ ഉത്തേജനത്തില് നിന്നും തുടര്‍ന്നും ധനനയം ലഘൂകരിക്കുന്നതില്‍ നിന്നും ചില പിന്തുണ ഉണ്ടായിരുന്നിട്ടും, ആഗോള വളര്‍ച്ചയും സാമ്പത്തിക മേഖലയിലെ ബാലന്‍സ് ഷീറ്റ് സമ്മര്‍ദവും ചുരുക്കുന്നതില്‍ നിന്നുള്ള സ്പില്ഓവറുകളും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ലോക ബാങ്ക് വ്യക്തമാക്കുന്നു. കൊവിഡ് 19 -ന് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ സംരക്ഷണത്തിനായുള്ള ചെലവുകള്‍, കുറഞ്ഞ വരുമാനമുള്ള വീടുകളിലേക്കുള്ള വേതന പിന്തുണയും പണം കൈമാറ്റവും, നികുതി പേയ്മെന്റുകള്‍ ഒഴിവാക്കല്‍, ചെറുകിട ബിസിനസുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുള്ള പണലഭ്യത എന്നിവ ഉള്‍പ്പടെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ബഹുരാഷ്ട്ര വായ്പ സ്ഥാപനമായ ലോക ബാങ്ക് ശ്രദ്ധിച്ചിട്ടുണ്ട്.

ഫിച്ച്, എസ് ആന്‍ഡ് പി, ഗോള്‍ഡ്മാന്‍ സാഷ്സ്, യുബിഎസ് എന്നിവയുള്‍പ്പടെയുള്ള മിക്ക പ്രൊഫഷണല്‍ റേറ്റിംഗ് ഏജന്‍സികളും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം 21 ശതമാനം ചുരുങ്ങുമെന്ന് പ്രവചിക്കുന്നു. മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക്ഡൗണിന്റെ അവസാനഘട്ടത്തില്‍ ഷോപ്പിംഗ് മാളുകളിലും ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും പ്രവര്‍ത്തനം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ തിങ്കളാഴ്ച സമ്പദ്വ്യവസ്ഥ ഗണ്യമായി തുറന്നു.
എന്നിരുന്നാലും, കൊറോണ വൈറസ് കേസുകളില്‍ രാജ്യത്ത് വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് ഇതെന്ന് ശ്രദ്ധേയം. കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യ, സ്പെയിനിനെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. കൊവിഡ് 19 മഹാമാരി, ലോക്ക്ഡൗണ്‍ നടപടികളുടെ വേഗത്തിലുള്ളതും വന്‍തോതിലുമുള്ള ആഘാതം 2020 ല്‍ ആഗോള സമ്പദ്വ്യവസ്ഥയെ 5.2 ശതമാനം ചുരുക്കാന്‍ ഇടയാക്കുമെന്നും ലോക ബാങ്ക് കൂട്ടിച്ചേര്‍ത്തു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
