ഇന്ത്യയിൽ വളരെയേറെ പ്രചാരം നേടിയ ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമി ഇന്ത്യയിൽ വായ്പാ പ്ലാറ്റ്ഫോമായ എംഐ ക്രെഡിറ്റ് പദ്ധതി ആരംഭിച്ചു. എംഐ ക്രെഡിറ്റ് വഴി ഒരു വ്യക്തിയ്ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കൂടുതൽ സാമ്പത്തിക സേവനങ്ങൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ഇതുവരെ, കമ്പനി പൈലറ്റ് അടിസ്ഥാനത്തിലാണ് എംഐ ക്രെഡിറ്റ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിച്ചിരുന്നത്.
ഓൺലൈൻ വായ്പ പ്ലാറ്റ്ഫോം
ക്രെഡിറ്റ്ബീയുമായി സഹകരിച്ച് ഒരു ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യമായാണ് എംഐ ക്രെഡിറ്റ് സേവനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുന്നതെന്നും മികച്ച വ്യക്തിഗത വായ്‌പകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് എംഐ ക്രെഡിറ്റെന്നും ഷവോമി വൈസ് പ്രസിഡന്റും ഇന്ത്യ മാനേജിംഗ് ഡയറക്ടറുമായ മനു ജെയിൻ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളിൽ ആളുകൾക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളികൾ
എംഐ ക്രെഡിറ്റിനായുള്ള നിലവിലെ വായ്പ പങ്കാളികൾ പ്രാഥമികമായി എൻബിഎഫ്‌സി അല്ലെങ്കിൽ ഫിൻടെക്കുകളായ ആദിത്യ ബിർള ഫിനാൻസ് ലിമിറ്റഡ്, മണി വ്യൂ, ഏർലി സാലറി, സെസ്റ്റ്‌മണി, ക്രെഡിറ്റ് വിദ്യ എന്നിവയാണ്. എംഐ പേയ്ക്ക് ശേഷം കമ്പനി ഇന്ത്യയിൽ ലഭ്യമാക്കുന്ന രണ്ടാമത്തെ സാമ്പത്തിക ഉൽപ്പന്നമാണ് എംഐ ക്രെഡിറ്റ്.
എംഐ പേ
എംഐയുടെ (ഷവോമി ഓപ്പറേറ്റിംഗ് സിസ്റ്റം) ഫോണുകളിൽ ലഭ്യമായ യുപിഐ അധിഷ്ഠിത പേയ്‌മെന്റ് അപ്ലിക്കേഷനാണ് എംഐ പേ. കൂടാതെ ഗെറ്റ്‌ആപ്സ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. 2018 മാർച്ചിൽ ഇന്ത്യയിൽ ആരംഭിച്ച എംഐ പേയ്ക്ക് ഇതുവരെ 20 മില്യണിലധികം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുണ്ട്.
ഇന്ത്യൻ വിപണി
കമ്പനിയുടെ എംഐ ഫിനാൻസ് ബിസിനസ്സ് നാല് വർഷം മുമ്പാണ് ചൈനയിൽ ആരംഭിച്ചതെന്ന് ഷവോമി കോർപ്പറേഷന്റെ സഹസ്ഥാപകനും സീനിയർ വൈസ് പ്രസിഡന്റും ഷവോമി ഫിനാൻസ് ചെയർമാനും സിഇഒയുമായ ഹോങ് ഫെങ് പറഞ്ഞു. എംഐയുടെ സാമ്പത്തിക സേവനങഅങൾക്ക് ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ വിപണിയായി ഇന്ത്യ വളരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ ധനകാര്യ മാനേജ്മെന്റ്, ഇൻഷുറൻസ് സേവനങ്ങൾ തുടങ്ങി വിവിധ സാമ്പത്തിക സേവനങ്ങൾ ഷവോമി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും വിവിധ പങ്കാളികളുമായി സഹകരിച്ച് ഇവ ഇന്ത്യയിലേക്കും കൊണ്ടു വരാൻ ശ്രമിക്കുമെന്നും ഫെങ് പറഞ്ഞു.
സാമ്പത്തിക സേവനം
ഇന്ത്യയിൽ കൂടുതൽ സാമ്പത്തിക ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ കമ്പനി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ ധനകാര്യ സേവന ബിസിനസ്സ് സുസ്ഥിരമായിരിക്കുക, ശരിയായ പങ്കാളികളെ കണ്ടെത്തുക തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇതെന്ന് മനു ജെയിൻ വ്യക്തമാക്കി. സാമ്പത്തിക സേവനങ്ങളുടെ നടത്തിപ്പിനായി 20 അംഗ സംഘമാണ് ഇന്ത്യയിൽ കമ്പനിക്ക് ഉള്ളത്. 2023 ഓടെ ഇന്ത്യയിൽ നൽകുന്ന ഓൺലൈൻ ക്രെഡിറ്റ് വായ്പ 70 ലക്ഷം കോടിയിലെത്തുമെന്നാണ് ബിസിജി റിപ്പോർട്ടെന്നും ജെയിൻ ചൂണ്ടിക്കാട്ടി.
വായ്പ നൽകുന്നത് ആർക്ക്?
യുവ പ്രൊഫഷണലുകൾക്കാണ് എംഐ വ്യക്തിഗത വായ്പ നൽകാൻ മുൻതൂക്കം നൽകുന്നത്. എംഐ ഫോൺ ഉപയോക്താക്കൾക്ക് അപ്ലിക്കേഷനിൽ അവരുടെ ക്രെഡിറ്റ് സ്കോർ സൌജന്യമായി പരിശോധിക്കാനും കഴിയും. മി ക്രെഡിറ്റ് വഴി ഈ വർഷം നവംബറിൽ 28 കോടിയിലധികം വായ്പ വിതരണം ചെയ്തു. ഇതിൽ 20 ശതമാനം ഉപഭോക്താക്കളും ഏറ്റവും ഉയർന്ന വായ്പയായ ഒരു ലക്ഷം രൂപയാണ് നേടിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
