ക്രിസ്തുമസ്- ന്യൂഇയർ ബംപറിന്റെ ആവേശവും അടങ്ങി. നറുക്കെടുപ്പിൽ ഭാഗ്യവാന്മാർ സമ്മാനം കൊണ്ടുപോയപ്പോൾ ചിലർക്ക് വെറും കയ്യോടെ മടങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നാം സമ്മാനമായ 20 കോടി xc-224091 എന്ന നമ്പറിനാണ് അടിച്ചത്. ഭാഗ്യം ഇത്തവണയും വന്നത് പാലക്കാട് വഴി. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്കാണ്. ഒന്നും കിട്ടാതെ നിരാശരായി ഇരിക്കുകയാണോ? അതോ
ഇനി അടുത്ത തവണ വിഷു ബംപറിൽ ഒരു കൈ നോക്കാം എന്ന് വിശ്വാസത്തിലാണോ?
എന്തു തന്നെയായാലും ലോട്ടറിയടിക്കാൻ ഭാഗ്യം തുണയ്ക്കണം. ഭാഗ്യം ഇല്ലാതെ ഉറപ്പായും കോടിപതിയാകാനുള്ളൊരു വഴി കോടിപതി ആഗ്രഹിക്കുന്നവർ അറിഞ്ഞുവെയ്ക്കണം. ലോട്ടറിയെടുക്കാൻ ചെലവാക്കുന്ന തുക നിക്ഷേപത്തിലേക്ക് മാറ്റിവെച്ചാലും കോടിപതിയാകും. 500 രൂപ മാറ്റിവെയ്ക്കാൻ സാധിക്കുന്നവർക്ക് ഈ തുക എസ്ഐപിയിലേക്ക് മാറ്റിയാൽ ലക്ഷാധിപതിയും കോടിപതിയകുമാകാൻ സാധിക്കും.
എസ്ഐപി തുടങ്ങാം
ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുക എന്നത് വരുമാനമുണ്ടാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണ്. ആഴ്ചയിലോ മാസത്തിലോ ത്രൈമാസത്തിലോ ഉള്ള നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക ഒരു ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. മികച്ച ഫണ്ട് മാനേജർമാർ കൈകാര്യം ചെയ്യുന്ന പോർട്ട്ഫോളിയോയിലുള്ള മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കുന്നതിനാൽ നിക്ഷേപകർക്ക് റിസ്ക് കുറയ്ക്കാൻ സാധിക്കും.

500 രൂപ കൊണ്ട് എന്ത് നേടാം
ഇത്തവണത്തെ ക്രിസ്തുമസ്- ന്യൂഇയർ ബംപറിന്റെ ടിക്കറ്റ് വിലയായ 500 രൂപയിൽ പ്രതിമാസ എസ്ഐപി ആരംഭിച്ചാലുള്ള റിട്ടേൺ ആദ്യം പരിശോധിക്കാം. പ്രതിമാസം 500 രൂപ എസ്ഐപി അനുവദിക്കുന്ന ഫണ്ടുകളുണ്ട്. പ്രതിമാസം 500 രൂപയുടെ എസ്ഐപി 10 വർഷത്തേക്ക് നടത്തുമ്പോൾ 15 ശതമാനം വാർഷിക റിട്ടേൺ പ്രതീക്ഷിച്ചാൽ 60,000 രൂപയുടെ നിക്ഷേപം 1,39,329 രൂപയായി വളരും.
10 വർഷം കൊണ്ട് 79,329 രൂപയാണ് ഈ നിക്ഷേപത്തിലൂടെ ഉണ്ടാക്കിയ ലാഭം. അതേസമയം നിക്ഷേപ തുക ഉയർത്തിയാൽ നേട്ടമുണ്ട്.
1 കോടി നേടാം
ക്രിസ്തുമസ് ബംപറിൽ രണ്ടാം സമ്മാംന 1 കോടി രൂപയാണ്. 20 പേർക്ക് ഈ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമെങ്കിലും കൊതിച്ച് കിട്ടാതെ പോയവർക്ക് 500 രൂപ ദിവസം നിക്ഷേപിക്കാനായി മാറ്റിവെച്ചാൽ 15 വർഷം കൊണ്ട് കോടിപതിയാകാം. 500 രൂപ ദിവസം മാറ്റിവെയ്ക്കുമ്പോൾ 15,000 രൂപ മാസത്തിൽ നിക്ഷേപിക്കാം.
15 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുന്നൊരു ഫണ്ടിൽ 15 വർഷത്തേക്ക് പ്രതിമാസം 15,000 നിക്ഷേപിക്കുന്നതിലൂടെ 1,00,27,601 രൂപയുടെ കോർപ്പസ് ഉണ്ടാക്കിയെടുക്കാം. 27 ലക്ഷം രൂപ നിക്ഷേപിക്കുകയും 73 ലക്ഷം രൂപ ലാഭം നേടുകയും ചെയ്യുന്നു.
വേഗത്തിൽ കോടിപതിയാകാം
12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുന്നൊരു മ്യൂച്വല്‍ ഫണ്ടിൽ നിന്ന് 10 വർഷം കൊണ്ട് ഒരു കോടി രൂപ നേടാൻ മാസത്തിൽ 44,000 രൂപയുടെ പ്രതിമാസ എസ്ഐപി ആവശ്യമായി വരും. 15 വര്‍ഷത്തേക്ക് നിക്ഷേപം നിശ്ചയിക്കുമ്പോൾ എസ്ഐപി അടവ് കുറയും. 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുമ്പോൾ 19,819 രൂപ മാസത്തിൽ എസ്ഐപി വഴി നിക്ഷേപിക്കണം.
റിട്ടേണ്‍ നിരക്ക് 10 ശതമാനമാണെങ്കില്‍ മാസത്തിൽ 24,000 രൂപയുടെ എസ്ഐപി ചെയ്യണം. 12 ശതമാനം റിട്ടേൺ പ്രതീക്ഷിക്കുമ്പോൾ 11,500 രൂപയുടെ എസ്ഐപി ആരംഭിച്ച് വർഷത്തിൽ എസ്ഐപി തുക 10 ശതമാനം ടോപ്പ്ആപ്പ് ചെയ്താലും 15 വർഷം കൊണ്ട് 1 കോടി രൂപ നേടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
