മള്‍ട്ടിബാഗര്‍ ഓഹരികള്‍ക്കായുള്ള അന്വേഷണം നിക്ഷേപകര്‍ തുടരവെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 3,000 ശതമാനം നേട്ടം സമ്മാനിച്ച ഒരു സ്റ്റോക്കുണ്ട് വിപണിയില്‍. ഏതെന്നല്ലേ? എക്സ്പ്രോ ഇന്ത്യ! കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ 12 മാസം കൊണ്ട് 2,933.41 ശതമാനം ലാഭമാണ് കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുത്തത്.
2020 ഒക്ടോബര്‍ 20 -ന് 20.95 രൂപയുണ്ടായിരുന്ന എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡിന്റെ ഇപ്പോഴത്തെ ഓഹരി വില 644 രൂപയാണ് (ഒക്ടോബര്‍ 20, രാവിലെ സമയം 9:10). ഇക്കാലത്ത് ബെഞ്ച്മാര്‍ക്ക് സൂചികയായ സെന്‍സെക്സ് പോലും 53.73 ശതമാനം മാത്രമാണ് വളര്‍ന്നതെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഒരു വര്‍ഷം മുന്‍പ് ഈ സ്റ്റോക്കില്‍ പൈസയിട്ടിരുന്നെങ്കില് എത്ര കിട്ടിയേനെ? പലര്‍ക്കും ഇക്കാര്യം അറിയാനായിരിക്കും ആകാംക്ഷ.
ആദ്യം 10,000 രൂപയുടെ നിക്ഷേപം കണക്കാക്കാം. 10,000 രൂപയിട്ടവര് സ്റ്റോക്ക് ഇപ്പോഴും ഹോള്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ആസ്തി 3.03 ലക്ഷം രൂപയായി മാറിയിട്ടുണ്ടാവണം. 20,000 രൂപ 6.06 ലക്ഷം രൂപയായും 50,000 രൂപ 15.16 ലക്ഷം രൂപയായും വര്‍ധിപ്പിക്കാന്‍ എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡിന് കഴിഞ്ഞിട്ടുണ്ട്. ഇനി 1 ലക്ഷം രൂപയാണ് നിക്ഷേപിച്ചതെങ്കിലോ, ആസ്തി 30.33 ലക്ഷമായാണ് വളര്‍ന്നിട്ടുണ്ടാവുക.
ഈ വര്‍ഷം മാത്രം 1,782.96 ശതമാനം വളര്‍ച്ച കുറിക്കാന്‍ എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡിന് സാധിച്ചു. ജനുവരി 1 -ന് 33.75 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. മെയ് മാസം മുതല്ക്കാണ് എക്സ്പ്രോ ഇന്ത്യ ലിമിറ്റഡ് ഓഹരി വിപണിയില്‍ കാര്യമായി മുന്നേറാന്‍ തുടങ്ങിയത്. കഴിഞ്ഞ 6 മാസത്തെ ചിത്രത്തിലും 467 ശതമാനം വളര്‍ച്ച സ്റ്റോക്ക് അവകാശപ്പെടുന്നുണ്ട്. ഏപ്രില്‍ 20 -ന് 112 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
നിലവില്‍ ഇന്ത്യയിലെ പ്രമുഖ നിക്ഷേപകനായ ആശിഷ് കച്ചോളിയക്ക് മൈക്രോ കാപ്പ് സ്റ്റോക്കായ എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡില്‍ ഓഹരി പങ്കാളിത്തമുണ്ട്. ഇതേസമയം, കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ താഴേക്കാണ് കമ്പനിയുടെ ഓഹരി വില പോകുന്നത്. 5.31 ശതമാനം തകര്‍ച്ച എക്സ്പ്രോ ഇന്ത്യ ലിമിറ്റഡ് ഓഹരികളില്‍ ഇപ്പോള്‍ കാണാം. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 33.38 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞെന്ന കാര്യവും ഇവിടെ പരാമര്‍ശിക്കണം.
കഴിഞ്ഞ 20, 50, 100, 200 ദിവസങ്ങളിലെ മൂവിങ് ആവറേജുകളിലും എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡ് തല ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. കഴിഞ്ഞ 51 ആഴ്ച്ചക്കിടെ 730 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 18.75 രൂപ വരെയുള്ള വീഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയായിട്ടുണ്ട്. നിലവില്‍ 459.45 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
സെപ്തംബര്‍ പാദത്തിലെ കണക്കുപ്രകാരം 10 പ്രമോട്ടര്‍മാര്‍ ചേര്‍ന്ന് എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡിന്റെ 50.02 ശതമാനം ഓഹരികള്‍ (അഥവാ 59.09 ലക്ഷം ഓഹരികള്‍) കൈവശം വെയ്ക്കുന്നുണ്ട്.
പൊതു നിക്ഷേപകരുടെ കാര്യമെടുത്താല്‍ 21,205 പേരാണ് കമ്പനിയുടെ 49.98 ശതമാനം ഓഹരികള്‍ (അഥവാ 59.04 ലക്ഷം ഓഹരികള്‍) സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 20,750 പേര് 2 ലക്ഷം രൂപ രൂപയ്ക്ക് താഴെയാണ് നിക്ഷേപം നടത്തിയിട്ടുള്ളതും; അതായത് 20.45 ശതമാനം ഓഹരി പങ്കാളിത്തം ഇക്കൂട്ടര്‍ സംയുക്തമായി അവകാശപ്പെടുന്നു. കഴിഞ്ഞ പാദത്തില്‍ 23 പേര് മാത്രമാണ് വ്യക്തിഗതമായി 2 ലക്ഷം രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തിയത്.
രണ്ടു വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്കും എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡില്‍ ഓഹരി പങ്കാളിത്തമുണ്ട്. 0.01 ശതമാനം ഓഹരികളാണ് (അഥവാ 11,241 ഓഹരികള്‍) ഇവര്‍ കൈവശം വെയ്ക്കുന്നത്. 11 സാമ്പത്തിക സ്ഥാപനങ്ങളും സ്റ്റോക്കില്‍ 'പണമിറക്കിയത്' കാണാം. ഈ സ്ഥാപനങ്ങള്‍ സംയുക്തമായി കമ്പനിയുടെ 1,422 ഓഹരികള്‍ സ്വന്തമാക്കി.
എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡിന്റെ സാമ്പത്തിക പ്രകടനത്തിന്റെ പ്രതിഫലനമാണ് ഓഹരി വിപണിയിലെ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റാദായം 1,987 ശതമാനമാണ് വര്‍ധിച്ചത്. 40 ലക്ഷം രൂപയില്‍ നിന്നും 8.35 കോടി രൂപയായി എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡിന്റെ അറ്റാദായം ഉയര്‍ന്നു.
2020 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2021 സാമ്പത്തിക വര്‍ഷം കമ്പനിയുടെ വില്‍പ്പന വരുമാനം 354.84 കോടി രൂപയില്‍ നിന്ന് 373.35 രൂപയായും കൂടി (5.22 ശതമാനം വളര്‍ച്ച). നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തിലും മികവാര്‍ന്ന സംഖ്യകളാണ് എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡ് കണക്കുപുസ്തകത്തില്‍ ചേര്‍ത്തത്. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 139 ശതമാനം ഉയര്‍ന്ന് 5.02 രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 12.69 കോടി രൂപ നഷ്ടമായിരുന്നു കമ്പനി നേരിട്ടത്.
കഴിഞ്ഞ ജൂണ്‍ പാദത്തില്‍ വില്‍പ്പന വരുമാനം 26.24 കോടി രൂപയില്‍ നിന്ന് 91.12 കോടി രൂപയായി വര്‍ധിച്ച കാര്യവും പ്രത്യേകം പരാമര്‍ശിക്കണം. 247.26 ശതമാനം വളര്‍ച്ച!
ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണ് എക്സ്പ്രോ ഇന്ത്യാ ലിമിറ്റഡ്. ഫ്രിഡ്ജുകളുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന കപ്പാസിറ്ററുകളുടെയും ലൈനറുകളുടെയും പാക്കേജിങ് ഘടകങ്ങള്‍ ഉത്പാദിപ്പിച്ചാണ് കമ്പനി ബിസിനസ് നടത്തുന്നത്. നിലവില്‍ കപ്പാസിറ്ററുകള്‍ക്ക് പാക്കേജിങ് ഘടകങ്ങള്‍ നിര്‍മിക്കുന്ന മറ്റൊരു കമ്പനി ഇന്ത്യയിലില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications