ബെഞ്ച്മാർക്ക് സൂചികകൾ 2019ലെ അവസാന വ്യാപാര ദിനത്തിൽ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ സെൻസെക്സ് 92 പോയിൻറ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 41,465.94 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഇന്ന് 29.20 പോയിൻറ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 12,226.65ൽ വ്യാപാരം അവസാനിപ്പിച്ചു.
നേട്ടവും നഷ്ടവും
ആഗോള ഹോസ്പിറ്റാലിറ്റി ഭീമനായ മാരിയറ്റ് ഇന്റർനാഷണൽ ഇൻകോർപ്പറേഷനുമായി തിങ്കളാഴ്ച ചാലറ്റ് ഹോട്ടൽസ് അഞ്ച് പുതിയ കരാറുകളിൽ ഏർപ്പെട്ടതിനെ തുടർന്ന് മാരിയറ്റിന്റെ ഓഹരികൾ എട്ട് ശതമാനം ഉയർന്ന് 383.40 രൂപയിൽ എത്തിയിരുന്നു. ടെക് മഹീന്ദ്ര (2% ഇടിവ്), ഇൻഡസ്ഇൻഡ് ബാങ്ക് (0.9% ഇടിവ്), ഹീറോ മോട്ടോകോർപ്പ് (0.7% ഇടിവ്), ഇൻഫോസിസ് (0.7% ഇടിവ്) എന്നിവയാണ് സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. ഹിന്ദുസ്ഥാൻ യൂണിലിവർ (0.4 ശതമാനം നേട്ടം) ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു.
മേഖല സൂചികകൾ
മേഖലാ സൂചികകളിൽ നിഫ്റ്റി ബാങ്ക് (0.4 ശതമാനം ഇടിവ്), നിഫ്റ്റി ഓട്ടോ (0.4 ശതമാനം ഇടിവ്), നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് (0.38 ശതമാനം ഇടിവ്), നിഫ്റ്റി ഐടി (0.78 ഇടിവ്), നിഫ്റ്റി പിഎസ്‌യു ബാങ്ക് (0.25 ശതമാനം ഇടിവ്), നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ( 0.45% ഇടിവ്) എന്നിവ നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി എഫ്എംസിജി (0.18 ശതമാനം നേട്ടം), നിഫ്റ്റി മെറ്റൽ (0.03 ശതമാനം നേട്ടം), നിഫ്റ്റി ഫാർമ (0.14 ശതമാനം നേട്ടം), നിഫ്റ്റ് റിയൽറ്റി (0.24 ശതമാനം നേട്ടം) എന്നിവ ഉയർന്ന വ്യാപാരം നടത്തി.
മിഡ്ക്യാപ്പ്, സ്മോൾ ക്യാപ്പ്
ബിഎസ്ഇ മിഡ്കാപ്പ് സൂചിക ഇന്ന് 5.54 പോയിന്റ് അഥവാ 0.04 ശതമാനം ഉയർന്ന് 14,977.7 പോയിന്റിൽ വ്യാപാരം നടത്തി. ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 29.76 പോയിൻറ് അഥവാ 0.22 ശതമാനം ഉയർന്ന് 13,678.51 പോയിന്റ് വരെ എത്തി. ഇന്ത്യൻ രൂപ ഒരു ഡോളറിന് 71.26 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
ജെറ്റ് എയർവെയ്സിനെ തേടി ഹിന്ദുജ
സർവ്വീസ് അവസാനിപ്പിച്ച ജെറ്റ് എയർവെയ്‌സ്, ഹിന്ദുജ ഗ്രൂപ്പ് വാങ്ങാൻ ഒരുങ്ങുന്നതായി ബ്ലൂംബെർഗ് വാർത്താ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച് സഹോദരന്മാരായ ഗോപിചന്ദ് ഹിന്ദുജയും അശോക് ഹിന്ദുജയും ചേർന്ന് നടത്തുന്ന യുകെ ആസ്ഥാനമായുള്ള സംഘം ജനുവരി 15ഓടെ താൽപര്യം പ്രകടിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് വിവരം. ലേലം വിളിക്കാൻ ഹിന്ദുജ പങ്കാളികളെ തേടുന്നതായും റിപ്പോർട്ടുണ്ട്. വരും ദിവസങ്ങളിൽ വിപണിയിൽ പല മാറ്റങ്ങൾക്കും ഇത് കാരണമായേക്കാം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications