ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ വില. വരും ദിവസങ്ങളിലും സമാനമായ വില വർധനവ് തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നതും. 51,280 രൂപയിലായിരുന്നു ബുധനാഴ്ച സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്. എന്നാൽ 24 മണിക്കൂർ കഴിയുമ്പോൾ വിലയിൽ വീണ്ടും 400 രൂപയുടെ വർധനവുണ്ടായി. അതോടെ പവന്‍റെ വില 51,680 രൂപയിലേക്കെത്തി. കഴിഞ്ഞ 4 ദിവസത്തിനിടെ 800 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്.
സ്വർണവിലയിലെ ഈ കുതിപ്പിൽ നിന്നും സാമ്പത്തിക ലാഭം നേടാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. വിശ്വസിച്ചേ പറ്റു. കാരണം സ്വർണത്തിന്‍റെ വില വർധനവിലൂടെ നേട്ടം കൊയ്യാൻ നിരവധി വഴികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓഹരി വിപണിയിലെ നിക്ഷേപം. അതായത് സ്വർണ വായ്പകൾ നൽകുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുക. ഉദാഹരണത്തിന് മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, വൈഭവ് ഗ്ലോബൽ തുടങ്ങിയ കമ്പനികൾ.

മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ കമ്പനികൾ കൈവശം വച്ചിരിക്കുന്ന ഈടിൻ്റെ അതായത് സ്വർണത്തിന്‍റെ മൂല്യം ഉയരുന്നതിനാൽ, ഈ കുതിപ്പ് അവർക്ക് ഗുണം ചെയ്യും. സ്വാഭാവികമായും ഓഹരി വിലയിലും മുന്നേറ്റമുണ്ടാകും.
1. മണപ്പുറം ഫിനാൻസ്
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 12.23 ശതമാനത്തിന്‍റെ ഉയർച്ചയാണ് മണപ്പുറം ഫിനാൻസിന്‍റെ ഓഹരിയിലുണ്ടായത്. ഒരു മാസത്തിനിടെ 7 ശതമാനത്തോളം നേട്ടവും ഓഹരി നൽകി. ആറ് മാസത്തിനിടെ 38 ശതമാനവും ഒരു വർഷത്തിനിടെ 56.36 ശതമാനം ലാഭവും നിക്ഷേപകർക്ക് മണപ്പുറം ഫിനാൻസ് ഓഹരി നൽകി.
195.45 രൂപയാണ് നിലവിലെ ഓഹരി വില. 202.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 102 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
മണപ്പുറം ഫിനാൻസ് ലിമിറ്റഡ്
ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ വായ്പ എൻബിഎഫ്സികളിൽ ഒന്നാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. ഹൗസിംഗ് ലോൺ, വാഹന വായ്പ, മൈക്രോഫിനാൻസ് തുടങ്ങിയ മറ്റ് ബിസിനസ്സ് വിഭാഗങ്ങളിലും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് പ്രവർത്തിക്കുകയും വലിയ വളർച്ച നേടുകയും ചെയ്ത സ്ഥാപനമാണ്. രാജ്യത്തുടനീളം ഏകദേശം 5,000 ശാഖകളുടെ ശൃംഖലയും കമ്പനിക്കുണ്ട്.
2. മുത്തൂറ്റ് ഫിനാൻസ്
9.82 ശതമാനം നേട്ടമാണ് കഴിഞ്ഞ 5 ദിവസത്തിനിടെ ഓഹരി വിപണിയിൽ നിന്നും മുത്തൂറ്റ് ഫിനാൻസ് നേടിയത്. ഒരു മാസത്തിനിടെ 21.72 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 34 ശതമാനം മുന്നേറ്റവും മുത്തൂറ്റ് ഫിനാൻസ് നേടി.

64.35 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരി നേടിയത്. 1,628.45 രൂപയാണ് നിലവിലെ ഓഹരി വില. 1,674.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 978.50 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
3. വൈഭവ് ഗ്ലോബല്‍
ജുവലറി നിര്‍മാണ മേഖലയിലെ മുന്‍നിര കമ്പനിയാണ് വൈഭവ് ഗ്ലോബല്‍. കഴിഞ്ഞ 5 ദിവസത്തിനിടെ 6.32 ശതമാനമാണ് കമ്പനിയുടെ ഓഹരി വില ഉയർന്നത്. അതേ സമയം കഴിഞ്ഞ 6 മാസത്തിനിടെ നേരിയ ഇടിവ് കമ്പനി നേരിട്ടുണ്ട്. ഒരു വർഷത്തിനിടെ 39 ശതമാനം നേട്ടമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
397.50 രൂപയാണ് നിലവിലെ ഓഹരി വില. 542.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 295.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications