സ്വർണാഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം പകരുന്ന വാർത്തയായിരുന്നു ഇന്നലെ വിപണിയിൽ നിന്നും പുറത്ത് വന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും നാല് ദിവസത്തിന് ശേഷം ബുധനാഴ്ച സ്വർണ വില കുറഞ്ഞു. 320 രൂപയാണ് പവന് ഇന്നലെ കുറഞ്ഞത്. അതോടെ ഒരു പവൻ സ്വർണത്തിന് 48,280 രൂപയായി. ഗ്രാമിന് 6,035 രൂപ. എന്നാൽ വിലയിലെ കുറവ് താൽക്കാലികമെന്നാണ് വ്യാഴാഴ്ചത്തെ വിപണി വ്യാപാരം വ്യക്തമാക്കുന്നത്. കാരണം വില വീണ്ടും കൂടി.

ഇന്നത്തെ സ്വർണ വില
മാർച്ച് 9-നാണ് സംസ്ഥാനത്തെ സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പിന്നീടുള്ള ദിവസങ്ങളിൽ വില കൂടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വില 48,600-ൽ തന്നെ തുടർന്നു.
ഇന്നലെ 320 രൂപ സ്വർണത്തിന് കുറഞ്ഞെങ്കിലും ഇന്ന് വിലയിൽ വർധനവാണ്. പവന് 200 രൂപയാണ് വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് വർധിച്ചത്. അതോടെ പവന്‍റെ വില 48,480 രൂപയിലേക്കെത്തി. ഗ്രാമിന് 6,060 രൂപയിലാണ് വ്യാപാരം.
ആഗോള സ്വർണ വില
ആഗോള വിപണിയിൽ ട്രോയ് ഔൺസിന് 2.89 ഡോളർ (0.13%) ഉയർന്ന് 2172.51 ഡോളർ എന്ന നിലവാരത്തിലാണ് സ്വർണ വ്യാപാരം.
റെക്കോർഡുകൾ തകർത്ത മാസം
സ്വർണ വിലയിൽ നിലവിലെ എല്ലാ റെക്കോർഡുകളും തകർത്ത മാസമാണ് മാർച്ച്. 46,320 രൂപയായിരുന്നു മാർച്ച് 1-ന് സംസ്ഥാനത്തെ സ്വർണ വില. രണ്ടാം തീയ്യതി വില വർധനവോടെ പവന്‍റെ 47,000 രൂപയിലെത്തി. മാർച്ച് 4-ആം തീയ്യതി വരെ 47,000 രൂപയിലാണ് സ്വർണ വ്യാപാരം നടന്നത്. എന്നാൽ 5-ആം തീയ്യതി പവന്‍റെ വില 47,560 ലേക്കും, 6-ആം തീയ്യതി വില 47,760 രൂപയിലേക്കുമെത്തി.
മാർച്ച് 7-നും 8-നും വിലയിൽ വർധനവുണ്ടായി. ഏഴാം തീയ്യതിയാണ് ചരിത്രത്തിലാധ്യമായി സ്വർണ വില 48,000 കടക്കുന്നത്. മാർച്ച് 9-ന് 48,600 എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയിലേക്കും സ്വർണമെത്തി.

ആഭരണം വാങ്ങാൻ അരലക്ഷം വേണം
സ്വർണ വിലയിൽ വർധനവുണ്ടായതോടെ സ്വർണാഭരണം വാങ്ങണമെങ്കിൽ ഉയർന്ന തുക കയ്യിൽ കരുതേണ്ടി വരും. കാരണം ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും നൽകണം. അങ്ങനെ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 54,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണ വിലയുടെ 10 ശതമാനമാണ് സാധാരണ പണിക്കൂലിയായി കണക്കാക്കുന്നത്. 3 ശതമാനമാണ് ജിഎസ്ടി.
വില കൂടാൻ തന്നെ സാധ്യത
അടുത്ത ജൂണോടെ യുഎസ് ഫെഡ് പലിശ നിരക്കുകളിൽ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഈ വർഷം സ്വർണ്ണവില വീണ്ടും ഉയരാനുള്ള സാധ്യതകളുണ്ട്. യുഎസ് ട്രഷറി ബോണ്ട് വരുമാനം, ലോകബാങ്കുകളുടെ നിക്ഷേപം, ഡോളർ സൂചികയുടെ പ്രകടനം, ആഗോളതലത്തിലെ ജിയോ-പൊളിറ്റിക്കൽ അന്തരീക്ഷം തുടങ്ങി നിരവധി ഘടകങ്ങൾ ഒരുമിച്ചാണ് സ്വർണ്ണവിലയിൽ സ്വാധീനം ചെലുത്താറുള്ളത്.
ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്
സ്വര്‍ണ വില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.
സ്വര്‍ണ വിലയുടെ 10 ശതമാനം മുതല്‍ അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍ കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications