ദു:ഖ വെള്ളി ദിവസം ആഭരണ പ്രേമികൾക്ക് കൂടുതൽ ദു:ഖം നൽകുകയാണ് സ്വർണം. കാരണം ആശങ്കപ്പെട്ടത് പോലെ പവന്‍റെ വില അരലക്ഷം രൂപയ്ക്ക് മുകളിലേക്കുയർന്നു. വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങൾക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരുന്നവരുടെ ഹൃദയം തകർക്കുന്നതാണ് വില വർധനവ്.
അരലക്ഷം കടന്നു
49,360 രൂപയായിരുന്നു വ്യാഴാഴ്ച സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ 24 മണിക്കൂർ പിന്നിടുമ്പോൾ ചരിത്രത്തിലേക്ക് ഓടിക്കയറുകയാണ് സ്വർണം. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ പവന് കൂടിയത് 1,040 രൂപ. അതോടെ സ്വർണ വില അരലക്ഷം കടന്നു.
50,400 രൂപയാണ് വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 6,300 രൂപ. സ്വർണ വിലയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്.

വില വർധനവിന് കാരണം
അമേരിക്ക സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന വിലയിരുത്തലുകള്‍ ശക്തമായതോടെ ഡോളറിന്‍റെ മൂല്യവും അമേരിക്കന്‍ സര്‍ക്കാരിന്‍റെ കടപ്പത്രങ്ങളുടെ ആദായനിരക്കും താഴുകയാണ്.
ഈ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്‍ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വില വര്‍ധന സൃഷ്ടിക്കുന്നത്. ഡിമാന്‍ഡ് കൂടിയതോടെ സ്വര്‍ണവില കത്തിക്കയറുകയായിരുന്നു.
ആഗോള സ്വർണ വില
ആഗോള സ്വർണ വിലയും പുതിയ റെക്കോർഡുകൾ തീർത്ത് കുതിക്കുകയാണ്. ഔണ്‍സിന് 2,234 ഡോളറെന്ന പുതിയ നിരക്കിലാണ് ആഗോള സ്വർണ വില. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുകകൂടി ചെയ്തതും ആഭ്യന്തര സ്വര്‍ണവില കൂടാനുള്ള ആക്കംകൂട്ടി.
സാധാരണക്കാരന് വാങ്ങാൻ സാധിക്കുകമോ...
സ്വർണ വില അരലക്ഷം കടന്നതോടെ എങ്ങനെ സ്വർണം വാങ്ങും എന്ന ആശങ്കയിലാണ് സാധാരണ ജനങ്ങൾ. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 54,500 രൂപയ്ക്ക് മുകളിൽ നൽകണം. കാരണം പണിക്കൂലി,ജിഎസ്ടി തുടങ്ങിയ ചിലവുകളും സ്വർണാഭരണം വാങ്ങുമ്പോൾ ഈടാക്കും.

പവന്‍റെ വില 50,400 രൂപ. അതിനൊപ്പം 3 ശതമാനം ജിഎസ്ടി, കുറഞ്ഞത് 5 ശതമാനം പണിക്കൂലി, എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസ് തുടങ്ങിയ നൽകണം. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഏകദേശം 54,500 രൂപയാകും.
മാർച്ച് മാസത്തിൽ കൂടിയത് 4080 രൂപ
46,320 രൂപയായിരുന്നു മാർച്ച് 1-ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്‍റെ വില. പിന്നീടുള്ള ദിവസങ്ങളിലും സ്വർണ വില റോക്കറ്റ് പോലെ കുതിച്ചു പാഞ്ഞു. രണ്ടാം തീയ്യതി 47,000 രൂപയിലേക്കും 6-ആം തീയ്യതി 47,760 രൂപയിലേക്കും സ്വർണ വില എത്തി.
7-ആം തീയ്യതിയാണ് സ്വർണ വില 48,000 രൂപയ്ക്ക് മുകളിലേക്ക് കുതിക്കുന്നത്. 9-ആം തീയ്യതിയാകുമ്പോഴേക്കും വില 48,600 രൂപയിലേക്കെത്തി. 19-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണ വില 48,640 രൂപയിലേക്കെത്തുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്.
വില വർധനവ് നേട്ടമാക്കാം
സാമ്പത്തിക അത്യാവശ്യമുള്ളവർക്ക് സ്വർണ പണയത്തിലൂടെ പണം കണ്ടെത്തുന്നത് നല്ലതാണ്. കാരണം സ്വർണ വില അരലക്ഷം കടന്നതോടെ സ്വർണ വായ്പയിലൂടെ പെട്ടെന്ന് തന്നെ ഉയർന്ന തുക കണ്ടെത്താൻ കഴിയും. സ്വർണ്ണത്തിന്‍റെ മൂല്യത്തിന്‍റെ 75 മുതൽ 90 ശതമാനം വരെ വായ്പ ബാങ്കുകൾ നൽകാറുണ്ട്.
ഇന്ന് ഒരു പവൻ സ്വർണം പണയം വെക്കുമ്പോൾ ഏകദേശം 48,000 രൂപയ്ക്ക് മുകളിൽ ലഭിക്കും. സ്വർണ വായ്പകൾ സാധാരണഗതിയിൽ വേഗത്തിലുള്ള വിതരണവും, കുറഞ്ഞ ഡോക്യുമെൻ്റേഷൻ ആവശ്യകതകളും, സുരക്ഷിതമല്ലാത്ത ലോണുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
