4 ദിവസം, പവന് കൂടിയത് 960 രൂപ, ആഭരണപ്രേമികളെ കരയിച്ച് സ്വർണം, വാങ്ങാൻ ഇനിയും കാത്തിരുന്നാൽ നഷ്ടം കൂടും

കേന്ദ്ര ബജറ്റിന് ശേഷം താഴേക്കിറങ്ങിയ സ്വർണവില ആഭരണപ്രേമികൾക്ക് വലിയ ആശ്വാസം നൽകിയിരുന്നു. പവന് 2000 രൂപയിലധികം കുറഞ്ഞു. എന്നാൽ ഓഗസ്റ്റ് മാസത്തിന്‍റെ രണ്ടാം വാരം അവസാനിക്കാറാകുമ്പോൾ സ്വർണവില മുകളിലേക്ക് ഉയരുന്ന കാഴ്ചയാണ് കാണുന്നത്. നാല് ദിവസത്തിനുള്ളിൽ 960 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് പോയാൽ അത് വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

ഇന്നും കൂടി

പവന് 51,560 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും കൂടി. അതോടെ ഒരു പവൻ സ്വർണ്ണത്തിന് 51,760 രൂപയും, ഗ്രാമിന് 6,470 രൂപയുമാണ് വില.

പവൻ വാങ്ങാൻ

സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.

ആഗോള സ്വർണ്ണവില

അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 1.30 ഡോളർ (0.05%) ഉയർന്ന് 2,429.53 ഡോളർ എന്നതാണ് നിരക്ക്.

4 ദിവസം, പവന് കൂടിയത് 960 രൂപ, ആഭരണപ്രേമികളെ കരയിച്ച് സ്വർണം, വാങ്ങാൻ ഇനിയും കാത്തിരുന്നാൽ നഷ്ടം കൂട

വില വീണ്ടും വർധിക്കുമോ..?

നിലവിൽ സ്വർണ്ണ വിലയിൽ പൊതുവായ ബുള്ളിഷ് വികാരം പ്രകടമാണെന്ന് വിലയിരുത്തപ്പെടുന്നു. സെപ്തംബറിൽ യു.എസ് ഫെഡ് പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ വിപണിക്കുണ്ട്. ഇത്തരത്തിൽ പലിശ കുറയുമ്പോൾ യു.എസ് ബോണ്ടുകൾ അനാകർഷകങ്ങളായി മാറുകയും സ്വർണ്ണത്തിന് ഡിമാൻഡ് വർധിക്കുകയുമാണ് ചെയ്യുക. ഇത് വില വർധനവിന് കാരണമാകും.

ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ്

സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ ഉയർന്ന അളവിൽ സ്വർണം വാങ്ങുന്നവർ ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. സ്വര്‍ണവില ഉയരുന്ന കാലത്ത് അധിക ഭാരം ഏറ്റെടുക്കാതെ സ്വര്‍ണം വാങ്ങാന്‍സാധാരണക്കാരെ സഹായിക്കുന്നൊരു മാര്‍ഗമാണ് ഗോള്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് പ്ലാന്‍. വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്.

സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിം​ഗിന്റെ പ്രത്യേകത.

4 ദിവസം, പവന് കൂടിയത് 960 രൂപ, ആഭരണപ്രേമികളെ കരയിച്ച് സ്വർണം, വാങ്ങാൻ ഇനിയും കാത്തിരുന്നാൽ നഷ്ടം കൂട

നിക്ഷേപം

ഇന്ത്യയിൽ ആളുകൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്ന ശീലമുണ്ട്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സ്വത്തായിട്ടാണ് സ്വർണ്ണത്തെ കാണുന്നത്. പുരാതന കാലം മുതൽ ഈ രീതിയുണ്ട്. നാം ഇന്ന് വാങ്ങുന്ന സ്വർണം തലമുറകളോളം നിലനിൽക്കും, അതിനാൽ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുക എന്നത് പ്രാധാനപ്പെട്ട കാര്യമാണ്.

സ്വർണ്ണത്തിൻ്റെ പരിശുദ്ധി

കാരറ്റ് എന്നത് സ്വർണ്ണത്തിൻ്റെ ശുദ്ധത അല്ലെങ്കിൽ ഉള്ളടക്കം അളക്കാൻ ഉപയോഗിക്കുന്ന പദമാണ്.14 കാരറ്റ്, 18 കാരറ്റ്, 22 കാരറ്റ്, 24 കാരറ്റ് എന്നിങ്ങനെ വിവിധ കാരറ്റ് സ്വർണം വിപണിയിൽ ലഭ്യമാണ്. 24 കാരറ്റ് സ്വർണ്ണം സ്വർണ്ണത്തിൻ്റെ ഏറ്റവും ശുദ്ധമായ രൂപമായി കണക്കാക്കപ്പെടുന്നു, മറ്റ് കാരറ്റുകളെ അപേക്ഷിച്ച് ഇതിന് വില കൂടുതലാണ്.

സർട്ടിഫിക്കേഷൻ

ഇന്ത്യയിൽ സ്വർണ്ണം സാക്ഷ്യപ്പെടുത്തുന്നതിനും ആധികാരികമാക്കുന്നതിനുമുള്ള ഏജൻസിയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌(BIS). സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി സംബന്ധിച്ച് ഉപഭോക്താവിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നത് ബിഐഎസ് ഹാൾമാർക്ക് അടയാളമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X