കഴിഞ്ഞ മാസം, അതായത് ഏപ്രിലിൽ സ്വർണവില റോക്കറ്റ് പോലെയാണ് കുതിച്ചത്. പവന്‍റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതും ഏപ്രിൽ മാസം തന്നെയാണ്. മെയ് മാസത്തിന്‍റെ ആദ്യ ദിവസം പക്ഷെ ആഭരണ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തകളാണ് വിപണിയിൽ നിന്നും പുറത്ത് വരുന്നത്. മറ്റൊന്നുമല്ല, സ്വർണവിലയിൽ കുറവുണ്ട്. വില വരും ദിവസങ്ങളിലും കുറഞ്ഞാൽ അത് നൽകുന്ന ആശ്വാസം വളരെ വലുതായിരിക്കും.
ഇന്നത്തെ വില
53,240 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6,655 രൂപ. ഇന്ന് സ്വർണവിലയിൽ 800 രൂപയുടെ കുറവാണുണ്ടായത്. അതോടെ പവന്‍റെ വില 52,440 രൂപയിലേക്കെത്തി. ഗ്രാമിന്‍റെ വില 6,555 രൂപ.

നാല് ദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ
കഴിഞ്ഞ നാല് ദിവസത്തിനിടെ സംസ്ഥാനത്ത് 1040 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഏപ്രിൽ 27-ആം തീയ്യതി 53,480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. 29-ആം തീയ്യതി വില 53240 രൂപയിലേക്കെത്തി. 30-ആം തീയ്യതിയും ഇതേ വിലയിൽ തന്നെയാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്.
ഏപ്രിൽ 19 വെള്ളിയാഴ്ച്ചയാണ് കേരളത്തിലെ സ്വർണ്ണവില ചരിത്രത്തിലെ റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു പവന് 54520 രൂപയും, ഗ്രാമിന് 6815 രൂപയുമായിരുന്നു വിലനിലവാരം. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.
ഒരു പവൻ വാങ്ങാം 57,000 രൂപ നൽകണം
നിലവിലെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
വില കുറയുന്നതിന് പിറകിൽ
മിഡിൽ ഈസ്റ്റ് സംഘർങ്ങളിൽ അയവ് ഉണ്ടായതോടെ ആഗോള ഓഹരി വിപണികൾ ഉണർന്നത് സ്വർണത്തിനു ക്ഷീണമായി. യുഎസ് പണപ്പെരുപ്പ റിപ്പോർട്ടിൽ തിരിച്ചടി കണ്ടത്, ഫെഡ് നിരക്കു കുറയ്ക്കൽ വീണ്ടും നീളുമെന്ന സൂചനകളിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഇതു ഡോളറിനെ ശക്തമാക്കുന്നു. സ്വർണം, ക്രൂഡ് വിപണികളിലെ വീഴ്ചയ്ക്കു പ്രധാന കാരണം ഇതാണ്.

ആഗോള സ്വർണവില
ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,283.07 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 0.47% (10.62 ഡോളർ) വർധനയും, 6 മാസത്തിൽ 15.41% (305.79 ഡോളർ) വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
അഡ്വാൻസ് ബുക്കിംഗാണ് നല്ലത്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.
ഇന്ത്യയിലുള്ള സ്വർണം
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications