സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. റെക്കോർഡ് വിലയിൽ നിന്നും സ്വർണവില കഴിഞ്ഞ ദിവസം താഴോട്ടിറങ്ങിയിരുന്നു. എന്നാൽ വീണ്ടും മുകളിലേക്ക് തന്നെ ഉയരുന്ന കാഴ്ചയാണ് പുതിയ ആഴ്ചയുടെ ആദ്യ ദിവസം തന്നെ കാണുന്നത്. വരും ദിവസങ്ങളിലും വില വർധനവ് തുടർന്നാൽ അത് ആഭരണപ്രേമികൾക്ക് വലിയ നിരാശ സമ്മാനിക്കും.
ഇന്നത്തെ വില
പവന് 53,120 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവ്യാപാരം നടന്നത്. എന്നാൽ തിങ്കളാഴ്ച പവന് 200 രൂപ കൂടി. അതോടെ സ്വർണവില 53,320 രൂപയിലേക്കെത്തി. ഗ്രാമിന് 6,665 രൂപ.
റെക്കോർഡ് വില
മെയ് 20-ആം തീയ്യതിയാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 55,120 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില താഴോട്ടിറങ്ങി. 21-ആം തീയ്യതി 54,640 രൂപയിലേക്കും 22-ആം തീയ്യതിവില 53,840 രൂപയിലേക്കുമെത്തി. പിന്നീടുള്ള ദിവസങ്ങളിലും സ്വർണവില താഴോട്ടായിരുന്നു. 24-ആം തീയ്യതി 53,120 രൂപയായിരുന്നു പവന്‍റെ വില. 26-ആം തീയ്യതി വരെ അതേ വിലയിൽ തന്നെ സ്വർണം തുടർന്നു.

ആഭരണം വാങ്ങാൻ 57,000 രൂപ നൽകണം
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിങ് നിരക്കുകള്‍എന്നിവയെല്ലാം ചേര്‍ത്ത് വലിയൊരു തുക നൽകേണ്ടി വരും. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ ഇന്നത്തെ വിലയിൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപ നൽകേണ്ടി വരും.
വില ഇനിയും കൂടും
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണം, തിങ്കളാഴ്ച്ച രാവിലെ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 6.21 ഡോളർ (0.27%) ഉയർന്ന് 2,343.49 ഡോളർ എന്നതാണ് നിലവാരം.
സ്വര്‍ണവില വരും നാളുകളിലും വർധിക്കുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. പണപ്പെരുപ്പം, കറന്‍സി മൂല്യത്തിലെ മാറ്റം, രാഷ്ട്രീയ വിവാദങ്ങള്‍, വിപണി അസ്ഥിരത എന്നിവയെല്ലാം സ്വര്‍ണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ഡോളര്‍ ഒഴിവാക്കി സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത ലോക രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതും സ്വര്‍ണവില ഉയരുമെന്ന സൂചനയാണ്.
അഡ്വാൻസ് ബുക്കിംഗ്
സ്വർണം വാങ്ങുന്നവർ അഡ്വാൻസ് ബുക്കിംഗ് ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും.
കയ്യിൽ കരുതുമ്പോഴും സൂക്ഷിക്കണം
ഇന്ത്യയിൽ സ്വർണം കൈവശം വയ്ക്കാനും കൃത്യമായ ചട്ടങ്ങൾ നിലവിലുണ്ട്. അവിവാഹിതയായ ഒരു സ്ത്രീക്ക് 250 ഗ്രാം സ്വർണം കൈയ്യിൽ കരുതാം. അവിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും കൈവശം വയ്ക്കാം. അതിൽ ഇനി വിവാഹിതയായ സ്ത്രീ ആണെങ്കിൽ അവർക്ക് 500 ഗ്രാം സ്വർണവും, വിവാഹിതനായ പുരുഷന് 100 ഗ്രാം സ്വർണവും നിയമപ്രകാരം വീട്ടിൽ സൂക്ഷിക്കാം എന്നതാണ് ചട്ടം വ്യക്തമാക്കുന്നത്.

സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്.
4. 2 ലക്ഷം രൂപയിൽ കൂടുതൽ മൂല്യം വരുന്ന വാങ്ങലുകൾക്കായി പാൻ കാർഡ് ഇന്ത്യയിൽ നിർബന്ധമാണ്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications