ചൂട് കൂട്ടി സൂര്യൻ ഭൂമിയെ ചുട്ട് പൊള്ളിക്കുമ്പോൾ വില കൂട്ടി ആഭരണ പ്രേമികളുടെ ഹൃദയം പൊള്ളിക്കുകയാണ് സ്വർണം. സ്വർണവിലയിലെ ഇടിവോടെയാണ് മെയ് മാസം ആരംഭിച്ചത്. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. വരും ദിവസങ്ങളിലും സ്വർണവില ഉയർന്നാൽ സാധാരണക്കാരന് സ്വർണമെന്നത് വെറും സ്വപ്നം മാത്രമായി അവശേഷിക്കും.
ഇന്നത്തെ വില
പവന് 52,600 എന്ന നിരക്കിലായിരുന്നു ഇന്നലെ സംസ്ഥാനത്ത് സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6575 രൂപ. എന്നാൽ ശനിയാഴ്ച സ്വർണവില 80 രൂപ കൂടി. അതോടെ പവന്‍റെ വില 52,680 രൂപയിലേക്കെത്തി. ഗ്രാമിന് 6585 രൂപ.

മെയ് മാസത്തെ സ്വർണവില
മെയ് 1 - ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ
മെയ് 2 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ
മെയ് 3 - ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ
ആഗോള സ്വർണവില
അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവ്യാപാരം ചെറിയ ഇടിവിലാണ് . ട്രോയ് ഔൺസിന് 1.29 ഡോളർ (0.06%) താഴ്ന്ന് 2302.57 ഡോളർ എന്നതാണ് നിലവാരം. ആഗോളതലത്തിൽ വലിയ അസ്ഥിരതയാണ് സ്വർണ്ണവിലയിൽ പ്രകടമാകുന്നത്. ഇക്കഴിഞ്ഞ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വലിയ റാലി നടത്തിയതിനു ശേഷം വിലയിൽ തുടർച്ചയായി ചാഞ്ചാട്ടങ്ങൾ സംഭവിക്കുന്നു. ഇപ്പോഴത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ഒരു മാസത്തിൽ ആഗോള സ്വർണ്ണവില 14.98 ഡോളർ (0.65%) വർധിച്ചു.
ആഭരണം വാങ്ങാൻ കൂടുതൽ നൽകണം
ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാൽ 1 പവൻ സ്വർണാഭരണം വാങ്ങുമ്പോൾ ഏകദേശം 57,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.
അഡ്വാൻസ് ബുക്കിംഗാണ് നല്ലത്
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാൻസ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. ഇന്നത്തെ കുറഞ്ഞ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ വില ഉയർന്നാൽ കുറഞ്ഞ വിലയിൽ വാങ്ങാനും അഡ്വാൻസ് ബുക്കിംഗ് ഉപകരിക്കും. അതുവഴി സ്വർണവില ഉയരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കാം.

റെക്കോർഡ് വില ഏപ്രിൽ മാസം
സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.
ഇന്ത്യയിലുള്ള സ്വർണം
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മൊത്തം സ്വർണത്തിൽ 803.58 ടൺ ആർബിഐയുടെ കയ്യിലാണ്. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമുണ്ടെന്നുമാണ് കണക്ക്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications