വാരാന്ത്യം ശക്തമായ ലാഭമെടുപ്പിന് സാക്ഷിയായാണ് വിപണി തിരശ്ശീലയിട്ടത്. വെള്ളിയാഴ്ച്ച 1 ശതമാനം വരെയ്ക്കും ഇടറിയ മുഖ്യസൂചികയായ നിഫ്റ്റി അവസാന മണി മുഴങ്ങുമ്പോള്‍ നില ഒരല്‍പ്പം മെച്ചപ്പെടുത്തി; 18,496.6 പോയിന്റിലാണ് സൂചിക ഇടപാടുകള്‍ നിര്‍ത്തിയത്. പോയവാരം 1.08 ശതമാനം തിരുത്തല്‍ നിഫ്റ്റിയില്‍ കാണാം.
ഇതേസമയം, സെക്ടറുകളില്‍ ഉടനീളം നഷ്ടം ചോര്ന്നൊലിച്ചപ്പോഴും മിഡ്കാപ്പ്, സ്മോള്‍കാപ്പ് രംഗത്തുനിന്നും രണ്ടു വിരുതന്മാര് ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് വമ്പന്‍ കയ്യടി നേടുകയുണ്ടായി. ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ പുത്തന്‍ ബ്രേക്കൗട്ടിനും ഇവര്‍ തുടക്കം കുറിച്ചു. ആരൊക്കെയെന്നല്ലേ? യെസ് ബാങ്കും ലോയ്ഡ്സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസും.
യെസ് ബാങ്ക് ലിമിറ്റഡ്
ഓഹരി വിപണിയിലെ പഴയകാല പ്രതാപിയായ യെസ് ബാങ്ക് വെള്ളിയാഴ്ച്ച വിസ്മയമാര്‍ന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. വാരാന്ത്യം ഭൂരിപക്ഷം ബാങ്ക് ഓഹരികള്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചപ്പോഴും സ്വകാര്യ മേഖലയില്‍ നിന്നുള്ള ഈ മിഡ്കാപ്പ് ബാങ്ക് ഓഹരി 12 ശതമാനം മുന്നേറി. 2020 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര ക്ലോസിങ് യെസ് ബാങ്ക് ഇന്നലെ കയ്യടക്കി.

പ്രതിവാര ചാര്‍ട്ട് പരിശോധിച്ചാല്‍ മനോഹരമായ 'റൗണ്ട് ബോട്ടം റിവേഴ്സല്‍ പാറ്റേണ്‍' സ്റ്റോക്ക് പറഞ്ഞുവെയ്ക്കുന്നുണ്ട്. 19.85 രൂപയിലാണ് യെസ് ബാങ്കിന്റെ ഇപ്പോഴത്തെ നില്‍പ്പ്. വെള്ളിയാഴ്ച്ച 17.70 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച സ്റ്റോക്ക് ഒരുഘട്ടത്തില്‍ 20.50 രൂപ വരെയ്ക്കും ഉയര്‍ന്നിരുന്നു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ യെസ് ബാങ്ക് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലനിലവാരവും ഇതുതന്നെ. ഇക്കാലയളവില്‍ 12.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ബാങ്ക് സാക്ഷിയാണ്.

Image Source: Investing.com
യെസ് ബാങ്കിന് എന്തുപറ്റിയെന്ന സംശയമുണ്ടോ? മൂലധനം സമാഹരിക്കാനുള്ള നീക്കങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്കിയ സംഭവവികാസമാണ് യെസ് ബാങ്കിന്റെ പുത്തനുണര്‍വിന് പിന്നില്‍. കേന്ദ്ര ബാങ്കിന്റെ അനുമതി ലഭിച്ചെന്ന വാര്‍ത്ത വന്നതോടെ യെസ് ബാങ്ക് വാങ്ങുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു.
വെള്ളിയാഴ്ച്ച 1.31 ബില്യണ്‍ യെസ് ബാങ്ക് ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. കഴിഞ്ഞ പത്തുദിവസത്തെ ശരാശരിയെടുത്താല്‍ 856 ശതമാനം വോളിയം വര്‍ധനവ് സ്റ്റോക്കില്‍ കാണാം. യെസ് ബാങ്കില്‍ വറുതിയുടെ കാലം കഴിഞ്ഞെന്നാണ് പ്രതിവാര ചാര്‍ട്ട് അറിയിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്റ്റോക്കിന്റെ വില 32 രൂപ വരെ എത്താമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
ലോയ്ഡ്സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
വെള്ളിയാഴ്ച്ച വിപണിയുടെ ഗുരുത്വാകര്‍ഷണത്തെ തകര്‍ത്തെറിഞ്ഞ മറ്റൊരു പെന്നി ഓഹരിയാണ് ലോയ്ഡ്സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്. കേവലം 1,290 കോടി രൂപ വിപണി മൂല്യമുള്ള ഈ സ്മോള്‍കാപ്പ് കമ്പനിയുടെ ഓഹരികള്‍ വാരാന്ത്യം 13 ശതമാനം മുന്നേറി. 13.25 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 14.75 രൂപയിലാണ് തിരശ്ശീലയിട്ടത്. വ്യാപാരത്തിനിടെ 14.90 രൂപ വരെയ്ക്കും ഉയരാനും സ്റ്റോക്കിന് സാധിച്ചു.
2020 സെപ്തംബറിന് ശേഷം ലോയ്ഡ്സ് സ്റ്റീല്‍സ് രേഖപ്പെടുത്തുന്ന ഏറ്റവും മികച്ച ക്ലോസിങ് നിലവാരമാണ് ഇപ്പോഴത്തേത്. ടെക്നിക്കല്‍ ചാര്‍ട്ടില്‍ ട്രെന്ഡ്ലൈന് പ്രതിരോധം ഭേദിച്ചതും ഉയര്‍ന്ന നിലവാരം തിരുത്തിയതും സ്റ്റോക്കിലെ മുന്നേറ്റം തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.

Image Source: Investing.com
ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലോയ്ഡ്സ് സ്റ്റീലിന് ഡിമാന്‍ഡ് കാര്യമായി വര്‍ധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച മാത്രം 18.98 മില്യണ്‍ ലോയ്ഡ്സ് സ്റ്റീല്‍സ് ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടു. കഴിഞ്ഞ പത്തുദിവസത്തെ ശരശരിയെടുക്കുമ്പോള് 1,000 ശതമാനത്തിലേറെ വോളിയം വര്‍ധനവ് സ്റ്റോക്കില്‍ കാണാം.
18 രൂപയിലാണ് അടുത്ത പ്രതിരോധം രൂപപ്പെടുന്നത്. സ്റ്റോക്കിന്റെ മുന്‍കാല ചരിത്രത്തിലും ഈ കടമ്പ വിലങ്ങുതടിയായിട്ടുണ്ട്. അതുകൊണ്ട് ദീര്‍ഘകാല നിക്ഷേപകര്‍ 18 രൂപ നിലവാരത്തില്‍ പ്രത്യേക നോട്ടം വെയ്ക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?



Click it and Unblock the Notifications