സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിനെ കരകയറ്റാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രംഗത്തെത്തിയിരിക്കുകയാണെന്ന വാര്‍ത്ത നാം അറിഞ്ഞുകഴിഞ്ഞു. ഇതിനായി യെസ് ബാങ്കിലെ 49 ശതമാനം ഓഹരികളാവും എസ്ബിഐ സ്വന്തമാക്കുക. കൂടാതെ, യെസ് ബാങ്കിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ എസ്ബിഐ 20,000 കോടിയുടെ നിക്ഷേപവും നടത്തിയേക്കും. ബാങ്കിലേക്ക് ഇക്വിറ്റി ഇന്‍ഫ്യൂഷനായി എസ്ബിഐ വന്‍കിട ആഗോള, ആഭ്യന്തര നിക്ഷേപകരുമായി ചര്‍ച്ച നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള നിക്ഷേപകരായ ബ്ലാക്ക്സ്റ്റോണ്‍, ബ്രൂക്ഫീല്‍ഡ്, കാര്‍ലൈല്‍, ടിപിജി, കെകെആര്‍, ഗോള്‍ഡ്മാന്‍ സാഷ്സ് എന്നിവരുമായാണ് എസ്ബിഐ ചര്‍ച്ചകള്‍ നടത്തുന്നത്. കൂടാതെ ടില്ഡന് പാര്‍ക്ക്, ജെസി ഫ്ളവേഴ്സ്, സെര്‍ബറസ് ക്യാപിറ്റല്‍ എന്നിവരുമായും ബാങ്ക് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ഇവയില്‍ ചില നിക്ഷേകര്‍ മുന്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയവരാണ്. എങ്കിലും, ഓരോ നിക്ഷേപകരും എത്രമാത്രം നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് ഇപ്പോഴും വ്യക്തമല്ല. ആഗോള നിക്ഷേപകരെ കൂടാതെ, ചില ആഭ്യന്തര സ്ഥാപനങ്ങളും നിക്ഷേപത്തിന് തയ്യാറാണെന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. ഹൗസിങ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും (എച്ച്ഡിഎഫ്സി) ബാങ്കില്‍ നിക്ഷേപത്തിന് താല്‍പ്പര്യമുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇതിനോട് എച്ച്ഡിഎഫ്സി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവരുടെ അസറ്റ് മാനേജ്മെന്റ് വിഭാഗം യെസ് ബാങ്ക് ഓഹരികള്‍, ഒരു ക്യുഐപിയില്‍ (ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലെയ്സ്മെന്റ്) നിന്ന് ഓരോന്നിനും 8.55 രൂപയെന്ന നിരക്കില്‍ വാങ്ങിയിരുന്നു.

ആങ്കര്‍ നിക്ഷേപകനെന്ന നിലയില്‍ എസ്ബിഐയും ആര്‍ബിഐയും ബാങ്ക് ഓഹരിയുടെ അടിസ്ഥാന വില 10 രൂപയാക്കി നിശ്ചയിക്കുന്നത് യെസ് ബാങ്കിനെ ആകര്‍ഷകമായ നിക്ഷേപ നിര്‍ദേശമാക്കി മാറ്റുന്നു. ഇതു സംബന്ധിച്ച് ഒരു പദ്ധതി ആവിഷ്ക്കരിക്കുകയും അത് ഉടനടി ആര്‍ബിഐയ്ക്ക് സമര്പ്പിക്കുന്നതുമാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. യെസ് ബാങ്കില്‍ നിക്ഷേപത്തിനൊരുങ്ങാന് നിരവധി പേര് ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എസ്ബിഐ ചെയര്മാന് രജ്നിഷ് കുമാര്‍ ശനിയാഴ്ച അറിയിച്ചു. അടിസ്ഥാന വില 2,450 കോടി രൂപയായിരിക്കുന്നതാവും ബാങ്കിന് ഗുണകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെസ് ബാങ്കിന് കുറഞ്ഞത് 22,000 കോടി രൂപയെങ്കിലും നിലവില്‍ ആവശ്യമാണ്. ഇതില്‍ പകുതി എസ്ബിഐയും ബാക്കി പകുതി ഇതര നിക്ഷേപകരില്‍ നിന്നുമാണ് കണ്ടത്തേണ്ടത്. പരമാവധി 10,000 കോടിയുടെ നിക്ഷേപമാണ് യെസ് ബാങ്കില്‍ എസ്ബിഐ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
