യെസ് ബാങ്ക്. ഒരുകാലത്ത് ഓഹരി വിപണിയിലെ മിന്നുംതാരം. പക്ഷെ കെടുകാര്യസ്ഥതയും സാമ്പത്തിക ക്രമക്കേടുകളും പുറംലോകമറിഞ്ഞതോടെ യെസ് ബാങ്ക് ദാരുണമായി തകര്‍ന്നടിഞ്ഞു. 400 രൂപയില്‍ നിന്നും 10 രൂപയിലേക്കുള്ള യെസ് ബാങ്കിന്റെ പതനം അക്ഷരാര്‍ത്ഥത്തില്‍ നിക്ഷേപകരുടെ നെഞ്ചുപിളര്‍ത്തി.
ശേഷമിതുവരെ പരിഹാസവും പുച്ഛവും ഏറ്റുവാങ്ങാനായിരുന്നു യെസ് ബാങ്കിന്റെ വിധി. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസമായി നിക്ഷേപക സമൂഹം ഒന്നടങ്കം യെസ് ബാങ്കിലേക്ക് വീണ്ടും ഉറ്റുനോക്കുകയാണ്.

വെള്ളിയാഴ്ച്ച തൊട്ട് യെസ് ബാങ്ക് ഓഹരികള്‍ 'ശക്തിമരുന്ന്' കുടിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് വ്യാപാരദിനങ്ങള്‍ കൊണ്ട് 30 ശതമാനത്തിലേറെ ഉയര്‍ച്ച സ്റ്റോക്ക് കൈവരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച 17 രൂപയില്‍ വ്യാപാരം ആരംഭിച്ച യെസ് ബാങ്ക് ഓഹരികള്‍ ചൊവാഴ്ച്ച ആകുമ്പോഴേക്കും 22 രൂപയിലേക്ക് കാലെടുത്തുവെച്ചത് കാണാം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് യെസ് ബാങ്കിന്റെ ഇപ്പോഴത്തെ നില്‍പ്പ്.
യെസ് ബാങ്കിന് എന്തുപറ്റിയെന്ന അന്വേഷണത്തിലാണോ നിങ്ങളും? യെസ് ബാങ്കില്‍ പുതിയ മൂലധന നിക്ഷേപമെത്തുന്നതാണ് ബാങ്കിന്റെ പുത്തനുണര്‍വിന് കാരണം. വിദേശ നിക്ഷേപക സ്ഥാപനങ്ങളായ കാര്‍ലൈല്‍ ഗ്രൂപ്പും വെര്‍വെന്റ ഹോള്‍ഡിംഗ്സ് ലിമിറ്റഡും യെസ് ബാങ്കില്‍ പുതുനിക്ഷേപം നടത്തും.

ഔദ്യോഗിക പ്രഖ്യാപനം കേട്ടതുമുതല്‍ നിക്ഷേപകര്‍ ഇരച്ചെത്തുകയാണ് യെസ് ബാങ്ക് ഓഹരികളിലേക്ക്. ഇതോടെ ഉറങ്ങിക്കിടന്ന യെസ് ബാങ്കിന്റെ ഓഹരി വിലയും മുകളിലേക്ക് ചലിക്കാന്‍ തുടങ്ങി. ടെക്നിക്കല്‍ ചാര്‍ട്ടില്‍ സ്റ്റോക്ക് 'സൈഡ്വേയ്സ് ട്രെന്‍ഡ് ബ്രേക്കൗട്ട്' കുറിച്ചിട്ടുണ്ട്.
തിങ്കളാഴ്ച്ച 21 രൂപയെന്ന അടിയന്തര ഹ്രസ്വകാല പ്രതിരോധം ഭേദിക്കാന്‍ യെസ് ബാങ്കിന് സാധിച്ചു. ഇനി 24 രൂപയാണ് വിപണി വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്ന അടുത്ത ടാര്‍ഗറ്റ്. ശേഷം 30 രൂപ നിലവാരത്തിലേക്കും യെസ് ബാങ്കിന്റെ ഓഹരി വില കുതിക്കും.
ഇതേസമയം, തിരുത്തലുണ്ടായാല്‍ 17.50-18.50 രൂപ നിലവാരമായിരിക്കും സ്റ്റോക്കിന്റെ ഇടത്താവളം. വിഷയത്തില്‍ ഏഞ്ചല്‍ വണ്ണിലെ ടെക്നിക്കല്‍ & ഡെറിവേറ്റീവ് വിഭാഗം സീനിയര്‍ അനലിസറ്റ് ഓഷോ കൃഷന് അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
'കഴിഞ്ഞ രണ്ടുദിവസം കൊണ്ട് ഗംഭീരമായ മുന്നേറ്റം യെസ് ബാങ്ക് നടത്തിയിരിക്കുന്നു. ദീര്‍ഘകാലമായി പ്രതിരോധം നേരിടുന്ന 19.50-20 രൂപ നിലവാരം ഭേദിച്ച് പുറത്തുകടക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. യെസ് ബാങ്കിലെ വോളിയം വര്‍ധനവ് മുന്നോട്ടുള്ള കുതിപ്പ് തുടരുമെന്ന സൂചനയാണ് നല്‍കുന്നത്.
ടെക്നിക്കല്‍ വശം പരിശോധിച്ചാല്‍ 18-18.50 രൂപ നിലവാരത്തിലാണ് പിന്തുണമേഖല രൂപംകൊള്ളുന്നത്. അടുത്ത പ്രതിരോധം ഒരുങ്ങുന്നത് 24 രൂപയില്‍; ശേഷം 30 രൂപയിലേക്ക് സ്റ്റോക്ക് ചലിക്കാന്‍ സാധ്യതയേറെ', ഓഷോ കൃഷന് പറയുന്നു.

ടെക്നിക്കല്‍ ചാര്‍ട്ടില്‍ 'ഇന്വേഴ്സ് ഹെഡ് ആന്‍ഡ് ഷോൗള്ഡര്' രൂപീകരണത്തില്‍ നിന്നാണ് യെസ് ബാങ്ക് പുറത്തുകടന്നിട്ടുള്ളത്. ദീര്‍ഘകാലം നീണ്ടുനിന്ന കണ്സോളിഡേഷന് ഘട്ടത്തിനും ഇതോടെ അറുതിയായി.
നിലവില്‍ എല്ലാ പ്രധാന മൂവിങ് ആവറേജുകള്‍ക്കും മുകളിലാണ് യെസ് ബാങ്ക് ഓഹരികള്‍ വ്യാപാരം നടത്തുന്നത്. മൊമന്റം സൂചകമായ ആര്‍എസ്ഐയും (റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ്) പോസിറ്റീവ് ചിത്രം പറഞ്ഞുവെയ്ക്കുന്നു. ഇപ്പോഴത്തെ മുന്നേറ്റം തുടരുമെന്ന സൂചനയാണ് MACD -യും (മൂവിങ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവര്‍ജന്‍സ്) നല്‍കുന്നത്.
പുതിയ സാഹചര്യത്തില്‍ യെസ് ബാങ്കിന്റെ വില താഴേക്ക് ഇറങ്ങുമ്പോഴെല്ലാം ഓഹരികള്‍ സമാഹരിക്കാമെന്ന നിര്‍ദ്ദേശം വിപണി വിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്. 18 രൂപ വരെയുള്ള തിരുത്തലുകളിലെല്ലാം സ്റ്റോക്ക് ധൈര്യമായി വാങ്ങിക്കാമെന്ന് ഇവര്‍ പറയുന്നു.
യെസ് ബാങ്കില്‍ 9.99 ശതമാനം വരെ ഓഹരി പങ്കാളിത്തം നേടാനാണ് കാര്‍ലൈല്‍ ഗ്രൂപ്പും വെര്‍വെന്റ ഹോള്‍ഡിംഗ്സ് ലിമിറ്റഡും തയ്യാറെടുക്കുന്നത്. ഓഹരി ഏറ്റെടുക്കലിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു. പുതിയ സംഭവവികാസം യെസ് ബാങ്കിന്റെ അടിസ്ഥാന മികവ് വര്‍ധിപ്പിക്കും. ആസ്തികളുടെ ഗുണനിലവാരവും കൂട്ടും.
പൊസിഷണല്‍ നിക്ഷേപകര്‍ക്ക് യെസ് ബാങ്ക് ഓഹരികള്‍ ഓരോ വീഴ്ച്ചയിലും സമാഹരിക്കാമെന്നാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ പറയുന്നത്. ഹ്രസ്വകാലയളവില്‍ യെസ് ബാങ്ക് വില 24 മുതല്‍ 28 രൂപ വരെയെത്തും. അതുകൊണ്ട് പോര്‍ട്ട്ഫോളിയോയില്‍ യെസ് ബാങ്കുള്ളവര്‍ക്ക് 17 രൂപ സ്റ്റോപ്പ് ലോസ് കരുതി ഓഹരികള്‍ വാങ്ങിക്കാം.
ഇതേസമയം, യെസ് ബാങ്ക് ഓഹരികള്‍ പുതുതായി വാങ്ങാന്‍ ഒരുങ്ങുന്നവരോട് ഒരല്‍പ്പം കാത്തുനില്‍ക്കാനും സുമീത് ബഗാഡിയ ആവശ്യപ്പെടുന്നുണ്ട്. കാരണം യെസ് ബാങ്ക് ഓഹരികള്‍ വലിയ മുന്നേറ്റം ഇതിനകം നടത്തിക്കഴിഞ്ഞു. വൈകാതെ സ്റ്റോക്കില്‍ ലാഭമെടുപ്പ് നടക്കും. അതുകൊണ്ട് ലാഭമെടുപ്പിന് ശേഷം യെസ് ബാങ്കിലേക്ക് നോട്ടമുറപ്പിക്കുന്നതാകും പുതിയ നിക്ഷേപകര്‍ക്ക് അഭികാമ്യം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്



Click it and Unblock the Notifications