ഒന്ന് വാങ്ങാം മറ്റൊന്ന് വില്‍ക്കാം; കയറിയാലും ഇറങ്ങിയാലും നാളെ ട്രേഡ് ചെയ്യാന്‍ 2 ഓഹരികളിതാ

അമേരിക്കയിലെ പണപ്പെരുപ്പവും പലിശ നിരക്ക് വര്‍ധനയും സംബന്ധിച്ച ആശങ്കകളാണ് കഴിഞ്ഞയാഴ്ച ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഇതിനോടൊപ്പം റഷ്യ- ഉക്രൈന്‍ സംഘര്‍ഷം അയവ് വരുത്താനുള്ള ആദ്യഘട്ട മധ്യസ്ഥ ശ്രമം ഫലപ്രദമാകാതിരുന്നതും പ്രധാന സൂചികകളെ സമ്മര്‍ദത്തിലാഴ്ത്തി. ഇതോടെ ആദ്യ മൂന്ന് ദിവസത്തെ നേട്ടം നഷ്ടമായി. ഒടുവില്‍ ആഴ്ചയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സെന്‍സെക്‌സില്‍ 491.9 പോയിന്റും നിഫ്റ്റിയില്‍ 141.5 പോയിന്റും താഴ്ന്നു. വ്യാപാരം ചെയ്യപ്പെട്ട 876 ഓഹരികള്‍ നേട്ടത്തില്‍ അവസാനിച്ചപ്പോള്‍ 2,438 ഓഹരികള്‍ കഴിഞ്ഞയാഴ്ച നഷ്ടവും രേഖപ്പെടുത്തി.

നിഫ്റ്റി

കഴിഞ്ഞയാഴ്ച നിഫ്റ്റി പ്രധാന മൂവിങ് ആവറേജുകളായ 10 -ഡിഎംഎ, 20ഡിഎംഎ, 50 -ഡിഎംഎ നിലവാരങ്ങള്‍ക്ക് മുകളില്‍ ക്ലോസ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ദിവസ, ആഴ്ചകളുടെ അടിസ്ഥാനത്തിലുള്ള ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്. തൊട്ടടുത്ത നിര്‍ണായക സപ്പോര്‍ട്ട് 17,270 നിലവാരത്തിലാണ്. 17,300-ന് താഴെ ക്ലോസ് ചെയ്യുന്നത് നിഫ്റ്റിക്ക് ശുഭകരമല്ല. അതേസമയം, 50-ഡിഎംഎ നിലവാരമായ 17,460-ലാണ് തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല. ഇതിന് മുകളില്‍ ക്ലോസ് ചെയ്യാനായാല്‍ ഷോര്‍ട്ട് കവറിംഗ് വന്നേക്കും. ഇത് സൂചികയെ 17,600- 17,670 നിലവാരം വരെയെത്തിക്കാം.

തന്ത്രപ്രധാനമായ

അതേസമയം, ഇടക്കാലളവിലേക്ക് തന്ത്രപ്രധാനമായ 17,000 നിലവാരം നിഫ്റ്റിക്ക് ശ്കതമായ പിന്തുണയേകുന്നുണ്ട്. താഴേക്ക് നിഫ്റ്റി സൂചിക പരീക്ഷിക്കപ്പെടുമ്പോള്‍ ഇത് തകരാതെ നോക്കേണ്ടത് തിരിച്ചു വരവിനും നിര്‍ണായകമാണ്. അതേസമയം, മുകളിലേക്കുള്ള നീക്കത്തില്‍ 17,800 നിലവാരത്തില്‍ ശക്തമായ പ്രതിരോധം അനുഭവപ്പെടാം. നിലവിലെ സൂചനകള്‍ പ്രകാരം നിഫ്റ്റി 17,000- 17,800 നിലവാരങ്ങള്‍ക്കിടെ ഈയാഴ്ച വ്യാപാരം ചെയ്യപ്പെടാനാണ് സാധ്യത. ഇതില്‍ ശക്തമായി തകര്‍ക്കപ്പെടുന്ന ഭാഗത്തേക്കായിരിക്കും സമീപ ഭാവിയിലെ തുടര്‍ചലനം. തിങ്കളാഴ്ച ഇന്‍ട്രാഡേ ട്രേഡിങ്ങിന് പരിഗണിക്കാവുന്ന രണ്ട് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ (വാങ്ങാം)

ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ (വാങ്ങാം)

ലാര്‍ജ് കാപ് മെറ്റല്‍ സ്റ്റോക്കായ ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ (BSE: 500228, NSE: JSWSTEEL) വെള്ളിയാഴ്ച 671.40 രൂപ നിലവാരത്തിലാണ് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 710 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 645 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ചെറിയ ചാനലിനുള്ളില്‍ ട്രേഡ് ചെയ്യപ്പെടുന്ന ഓഹരി ബ്രേക്ക് ഔട്ടിന്റെ വക്കത്താണ്. 697 നിലവാരം ഭേദിച്ച് നിലനില്‍ക്കാനായാല്‍ 710 രൂപ നിലവാരത്തിലേക്ക് ഓഹരിക്ക് വേഗമെത്താനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഓഹരിയിലെ ആര്‍എസ്‌ഐ സൂചകങ്ങളും പോസിറ്റീവ് സൂചനകളാണ് നല്‍കുന്നത്.

ഹാവെല്‍സ് (വില്‍ക്കാം)

ഹാവെല്‍സ് (വില്‍ക്കാം)

ഇലട്രിക്കല്‍ ഉപകരണ വിഭാഗത്തിലെ ലാര്‍ജ് കാപ് ഓഹരിയായ ഹാവെല്‍സ് (BSE: 517354, NSE: HAVELLS) വെള്ളിയാഴ്ച 1,174.75 രൂപ നിലവാരത്തിലാണ് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,110 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ ഷോര്‍ട്ട്‌സെല്‍ ചെയ്യാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,210 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം. ഹാവെല്‍സ് ഓഹരികള്‍ 200-ഡിഎംഎ നിലവാരത്തില്‍ നിന്നും വീണ്ടും താഴേക്ക് പതിച്ചു. ചാര്‍ട്ടില്‍ ബെയറി്ഷ് ഫ്‌ലാഗ് പാറ്റേണ്‍ ദൃശ്യമാണ്. ആര്‍എസ്‌ഐ സൂചകവും 40-ലെവലിന്റെ താഴെയാണെന്നുള്ളതും ഓഹരിയിലെ ദുര്‍ബലാവസ്ഥ കാണിക്കുന്നുവെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിനും നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X