രാജ്യത്തെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ യെസ് സെക്യൂരിറ്റീസ് നേരത്തെ നിക്ഷേപത്തിനായി നിര്‍ദേശിച്ചിരുന്ന മള്‍ട്ടിബാഗര്‍ സ്റ്റോക്കിന്റെ ലക്ഷ്യ വില വീണ്ടും ഉയര്‍ത്തി. ഈ വര്‍ഷം ഇതിനോടകം 370 ശതമാനം വില വര്‍ധിച്ച അക്രിസില്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ ഓഹരികളുടെ വില ഇനിയും വര്‍ധിക്കുമെന്നാണ് അവരുടെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്.

അതായത്, നിലവില്‍ അക്രിസില്‍ ലിമിറ്റഡിന്റെ ഓഹരികള്‍ കൈവശം ഉള്ളവര്‍ക്ക് ഇനിയും വിറ്റൊഴിയാതെ വലിയ ലാഭത്തിനായി കാത്തിരിക്കാമെന്നും അല്ലെങ്കില്‍ പുതിയ ഓഹരികള്‍ നിക്ഷേപത്തിനായി നോക്കുന്നവര്‍ക്ക് ഈ സ്റ്റോക്ക് വാങ്ങാന്‍ പരിഗണിക്കാമെന്നുമാണ് യെസ് സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.
അക്രിസില്‍ ലിമിറ്റഡ് (BSE: 524091, NSE: ACRYSIL)
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുന്‍ നിര കിച്ചണ്‍ സിങ്ക് നിര്‍മാണ കമ്പനിയാണ് മുംബൈ ആസ്ഥാനമായ അക്രിസില്‍ ലിമിറ്റഡ്. ഗ്രാനൈറ്റ് ഘടകങ്ങള്‍ ചേര്‍ത്തതും സ്റ്റെയിന്‍ലെസ് സ്റ്റീലിലുള്ളതുമായ വിവിധതരം കിച്ചണ്‍ സിങ്കുകളും വാഷ് ബേസിനുകളും ഇവര്‍ നിര്‍മിക്കുന്നു. കാരിസില്‍ (Carysil) എന്ന ബ്രാന്‍ഡ് നാമത്തിലാണ് സിങ്കുകള്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഗ്രാനൈറ്റ് സിങ്കുകള്‍ ഇരുപതോളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.

അനുകൂല ഘടകങ്ങള്‍
1) ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനിയുടെ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 58 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്.
2) മൊത്ത വരുമാനം 22 ശതമാനത്തോളം ഉയര്‍ന്ന് 122.32 കോടി രൂപയിലെത്തി. നികുതിക്ക് മുമ്പുള്ള വരുമാനം 20 ശതമാനം വര്‍ധിച്ച് 24.46 കോടി രൂപയായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി വരുമാനത്തില്‍ 16.5 ശതമാനവും അറ്റാദായത്തില്‍ 48.5 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 36.8 ശതമാനവും വളര്‍ച്ച നിലനിര്‍ത്തുന്നുണ്ട്.
3) ആഭ്യന്തര, രാജ്യാന്തര വിപണികളില്‍ കിച്ചണ്‍ സിങ്കുകള്ക്കുള്ള വര്‍ധിച്ച ആവശ്യകത കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമാണ്. ക്വാര്‍ട്ട്സ് സിങ്കുകളുടെ ആവശ്യകത ആഗോള വ്യാപകമായി തന്നെ 10 മുതല്‍ 20 ശതമാനം വര്‍ധിക്കുമെന്ന അനുമാനവും കമ്പനിക്ക് ഗുണകരമാണ്. ലോകത്ത് തന്നെ ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്വാര്‍ട്ട്സ് സിങ്കുകള്‍ ഉത്പാദിപ്പിക്കുന്ന നാല് കമ്പനികളില്‍ ഒന്നാണ് അക്രിസില്‍ ലിമിറ്റഡ്. അതിനാല്‍ തന്നെ വീട് നിര്മാണ് വസ്തുക്കളുടെ ആവശ്യകത വര്‍ധിക്കുമെന്ന അനുമാനവും കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുകൂല ഘടകമാണ്.
4) വര്‍ധിച്ച ആവശ്യകതയുടെ അടിസ്ഥാനത്തില്‍ സ്റ്റെയിന്‍ലെസ് സ്റ്റീലിലുള്ള സിങ്കിന്റെ നിര്‍മാണ ഫാക്ടറിയുടെ കപ്പാസിറ്റി ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തോടെ ഇരട്ടിയാക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ ക്വാര്‍ട്ട്സ് സ്വിങ്കുകളുടെ നിര്മാണവംു ഇരട്ടിയാക്കുമെന്ന കമ്പനി മാനേജ്മെന്റിന്റെ പ്രഖ്യാപനം.

5) കൂടാതെ കമ്പനി സ്വയം അവരുടെ ലക്ഷ്യം ഉയര്‍ത്തിയെന്നും മറ്റ് ഉത്പന്നങ്ങളുടേയും നിര്‍മാണം വിപുലപ്പെടുത്തുമെന്നും മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുള്ളത്.
പുതുക്കിയ ലക്ഷ്യ വില 1150
നേരത്തെ നല്കയിരുന്ന ലക്ഷ്യ വില 1023 രൂപയായിരുന്നു. ഇതാണ് മികച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ യെസ് സെക്യൂരിറ്റീസ് 1150 രൂപയായി ഉയര്‍ത്തിയിരിക്കുന്നത്. ഇന്ന് നാല് ശതമാനം വില വര്‍ധിച്ച് 907 രൂപയിലാണ് അക്രിസില്‍ ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.
ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications