ആഗോള വിപണിയിലെ നേട്ടത്തെ തുടർന്ന് ഇന്ന് ഇന്ത്യൻ സൂചികകളും ഉയർന്നു. 09:16ന് സെൻസെക്സ് 87.30 പോയിൻറ് അഥവാ 0.23% ഉയർന്ന് 38456.93ൽ എത്തി. നിഫ്റ്റി 33.60 പോയിന്റ് അഥവാ 0.30% ഉയർന്ന് 11342 പോയിന്റിലെത്തി. 833 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 219 ഓഹരികൾക്കാണ് നഷ്ടം നേരിട്ടത്. 48 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ടിസിഎസ്, എസ്ബിഐ, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, എൻടിപിസി, ടാറ്റാ സ്റ്റീൽസ് എന്നിവയാണ് ഇന്ന് സെൻസെക്സിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികൾ.

എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, മാരുതി, ഐടിസി, ഭാരതി എയർടെൽ എന്നിവയ്ക്ക് രാവിലെ തന്നെ നഷ്ടം നേരിട്ടു. നിഫ്റ്റി ഐടി സൂചിക ഒരു ശതമാനം ഉയർന്നു. എംഫസിസ്, ഇൻഫോ എഡ്ജ്, വിപ്രോ എന്നിവയാണ് ഐടി ഓഹരികളിൽ മുന്നേറുന്നത്. ഐടി, മെറ്റൽ ഓഹരികളാണ് ഇന്ന് വിപണിയെ പിന്തുണയ്ക്കുന്നത്. ഹിൻഡാൽകോ, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, വിപ്രോ, ടിസിഎസ്, അദാനി പോർട്സ് എന്നിവയാണ് നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ഹിൻഡാൽകോ, ജിൻഡാൽ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവരുടെ നേതൃത്വത്തിൽ നിഫ്റ്റി മെറ്റൽ സൂചിക രണ്ട് ശതമാനം ഉയർന്നു.
സെൻസെക്സിൽ 141 പോയിന്റ് നേട്ടം, നിഫ്റ്റി 11,250 ന് മുകളിൽ; ഫാർമ ഓഹരികൾക്ക് മുന്നേറ്റം
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
