ലഖ്നൗ: കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാനുള്ള മാര്‍ഗങ്ങള്‍ തേടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയുടെ സമ്പദ് ഘടന ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് യോഗി നടത്തുന്നത്. പ്രവാസികളെ യുപിയില്‍ നിക്ഷേപിക്കാനായി സ്വാഗതം ചെയ്യുകയാണ് യോഗി. നേരത്തെ ബോളിവുഡില്‍ ചെന്ന് സിനിമാ നിര്‍മാണ കമ്പനികളോട് യുപിയില്‍ കൂടുതല്‍ ഷൂട്ടിംഗുകളും ഒരു പുതിയ സിനിമാ മേഖലയും തുടങ്ങണമെന്ന് യോഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വേണ്ടത്ര അത് ഫലം കണ്ടിരുന്നില്ല.

പ്രവാസികളോട് കൂടുതലായി സമ്പദ് ഘടനയില്‍ ഇടപെടാനാണ് യോഗി ആവശ്യപ്പെടുന്നത്. യുപിയിലെ 75 ജില്ലകളിലും മെഡിക്കല്‍ കോളേജുകള്‍ നിര്‍മിക്കാനാണ് യോഗി സര്‍ക്കാര്‍ പദ്ധതിയിടുന്നത്.അതിനായിട്ടാണ് നിക്ഷേപകരെ ആവശ്യം. അമേരിക്കയില്‍ നിന്നുള്ള നിക്ഷേപകരെയാണ് യോഗി ലക്ഷ്യമിട്ടുള്ളത്. ഉത്തര്‍പ്രദേശ് അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒരു യോഗത്തില്‍ പങ്കെടുത്ത് യോഗി സംരംഭകരെ സംസ്ഥാനത്തേക്ക് ക്ഷണിച്ചിരിക്കുകയാണ്.
യുപിയില്‍ നിക്ഷേപത്തിനായി എന്ത് സൗകര്യം വരെ ഒരുക്കാന്‍ തയ്യാറാണെന്ന് യോഗി പറഞ്ഞു. അവര്‍ക്കായി എന്ത് കാര്യവും ഞങ്ങള്‍ ഒരുക്കി നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിനായി എന്ത് കാര്യവും ചെയ്യാന്‍ തയ്യാറാണെന്ന് യോഗി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യം. അതിലൂടെ രാജ്യം സ്വയം പര്യാപ്തത നേടുമെന്നും യോഗി പറഞ്ഞു. അതേസമയം നിക്ഷേപകര്‍ യുപിയില്‍ നിക്ഷേപം നടത്തുമോ എന്നൊന്നും ഇതുവരെ വ്യക്തമായിട്ടില്ല.
ഒരു ജില്ലയില്‍ ഒരു ഉല്‍പ്പന്നം എന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. പുതിയ റോഡുകള്‍, ടൂറിസത്തിന്റെ വികസനം, ഭക്ഷ്യനിര്‍മാണ മേഖലയിലെ വികസനം എന്നിവ യുപിയുടെ കരുത്താണ്. ബിജെപി അധികാരത്തില്‍ വരുമ്പോള്‍ 12 മെഡിക്കല്‍ കോളേജുകളാണ് ആകെ ഉണ്ടായിരുന്നത്. 30 എണ്ണമാണ് ഞങ്ങള്‍ നിര്‍മിച്ചത്. 75 ജില്ലകളിലും ഓരോ മെഡിക്കല്‍ കോളേജുകളാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ബുന്ധേല്‍ഖണ്ഡ്, പൂര്‍വാഞ്ചല്‍, ഗംഗ എക്സ്പ്രസ് വേ ഉടന്‍ നിര്‍മാണം തുടങ്ങും. അതിലൂടെ വികസനം സ്വകാര്യ മേഖലയിലേക്ക് എത്തുമെന്നും യോഗി പറഞ്ഞു.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications