രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ട് സൗകര്യം വീണ്ടും ആരംഭിച്ചു. യോനോ പ്ലാറ്റ്‌ഫോം വഴിയാണ് സേവനം ലഭിക്കുക. പാൻ, ആധാർ നമ്പറുകൾ എന്നിവ മാത്രം ഉപയോഗിച്ച് അക്കൗണ്ട് തുറക്കാനുള്ള സൗകര്യമാണ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് തുറക്കുന്നതിനായി ആദ്യം എസ്‌ബിഐയുടെ യോനോ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.
തുടർന്ന് പാൻ, ആധാർ വിവരങ്ങൾ നൽകണം. വൺ ടൈം പാസ്‌വേഡിന്റെ സഹായത്തോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. എസ്‌ബിഐ ഉപഭോക്താക്കൾ അല്ലാത്തവർക്കും വെറും അഞ്ചു മിനിറ്റിനുള്ളിൽ യോനോയിലൂടെ സേവനങ്ങൾ നേടാവുന്നതാണ്. മാത്രമല്ല എസ്ബിഐയുടെ ഈ പുതിയ മൊബൈൽ ആബ്ലിക്കേഷനിലൂടെ ഒരൊറ്റ യൂസർ ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് ഓൺലൈന്‍ പര്‍ച്ചേസും ബാങ്കിങ് സേവനങ്ങളും നടത്താം. അപേക്ഷിച്ച് നിമിഷ നേരങ്ങൾക്കൊണ്ട് അക്കൗണ്ട് തുറക്കാൻ സാധിക്കും.
കൂടാതെ കടലാസ് രഹിത സേവനങ്ങൾ ആയതുകൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നാണ് എസ്‌ബിഐ വ്യക്തമാക്കുന്നത്. റൂപെയെ അടിസ്ഥാനമാക്കിയുള്ള എടിഎം കാർഡാണ് അക്കൗണ്ട് തുറക്കുന്നതിലൂടെ ഉപഭോക്താവിന് ലഭിക്കുക. ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ ഉപയോക്താക്കൾക്ക് അക്കൗണ്ട് തുറക്കാമെന്നും തടസ്സരഹിതവും കടലാസ് രഹിതവുമായ ബാങ്കിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനാൽ ഉപഭോക്താവിന് സൗകര്യപ്രദമായ സേവനങ്ങളാണ് ഇതിലൂടെ ഉറപ്പാക്കുന്നതെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.
എസ്‌ബിഐ യോനോ ആപ്പ്
2019 നവംബർ ഇരുപത്തിനാലിനാണ് ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയും എസ്‌ബിഐ ചെയർമാൻ രജനീഷ് കുമാറും സംയുക്തമായി ചേർന്ന് യോനോ ആപ്പ് ലോഞ്ച് ചെയ്‌തത്. ബാങ്കിങ്ങിനൊപ്പം ലൈഫ്‌സ്റ്റൈൽ രംഗത്തെ സേവനങ്ങളും ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് യോനോ. അക്കൗണ്ട് തുറക്കുന്നതിനു പുറമെ ഉപഭോക്താക്കൾക്ക് മറ്റ് ബാങ്കിംങ് ഇടപാടുകൾ, വിനോദം, യാത്ര, ഭക്ഷണം, ബുക്കിങ്, താമസം, ഇൻഷുറൻസ്, മെഡിക്കൽ തുടങ്ങിയ സേവനങ്ങളും ആപ്പിലൂടെ ലഭിക്കും. ഇതിനായി ആമസോൺ, ഷോപ്പേഴ്സ് സ്റ്റോപ്, കോക്സ് ആൻഡ് കിങ്സ്, ഊബർ, ഒല, മിന്ത്ര, ജബോങ്, തോമസ് കുക്ക്, സ്വിഗ്ഗി, ബൈജൂസ് തുടങ്ങിയ 60 ഇ കൊമേഴ്സ് സ്ഥാപനങ്ങളുമായി എസ്ബിഐ കരാറുണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല ഇത്തരം സേവനങ്ങൾ ആപ്പിലൂടെ നേടുന്നവർക്ക് പ്രത്യേക കിഴിവും ലഭിക്കുന്നതായിരിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ യോനോ ലഭ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
