ജനുവരി- മാർച്ച് പാദത്തിലെ നേട്ടങ്ങളുടെ റിപ്പോർട്ടുകൾ കമ്പനികൾ പുറത്തുവിടുന്ന സമയമാണിത്. അതിന്‍റെ പ്രതിഫലനങ്ങൾ ഓഹരി വിപണിയിലും കാണാം. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത കമ്പനികളുടെ ഓഹരി വില താഴേക്ക് പതിച്ചു. എന്നാൽ കഴിഞ്ഞ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനികളുടെ ഓഹരികൾ റോക്കറ്റ് വേഗത്തിലാണ് കുതിച്ചത്.
ശനിയാഴ്ച നടന്ന പ്രത്യേത ട്രേഡിംഗ് സെഷനിൽ നേട്ടമുണ്ടാക്കിയ നിരവധി ഓഹരികളിൽ ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് സീ എൻ്റർടെയ്ൻമെൻ്റ്. ഏകദേശം അഞ്ച് ശതമാനത്തോളമാണ് ഓഹരികൾക്ക് മുന്നേറാൻ സാധിച്ചത്.
വരുമാനത്തിൽ വർധനവ്
സീ എൻ്റർടെയ്ൻമെൻ്റിന്‍റെ വാർഷിക വരുമാനത്തിൽ 3.2 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. അതോടെ ലാഭം 13.35 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 196.01 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. മുൻ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 6.07% വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സെല്ലിംഗ്, ജനറൽ & അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ പാദത്തിൽ 4.45% ഉയർച്ചയും വാർഷികാടിസ്ഥാനത്തിൽ 206.79% ഗണ്യമായ വർദ്ധനവും രേഖപ്പെടുത്തി. നാലാം പാദത്തിലെ മൊത്തം ചെലവ് മുൻവർഷത്തെ 2,083.35 കോടി രൂപയിൽ നിന്ന് 2,043.76 കോടി രൂപയായി കുറഞ്ഞു.

ഓഹരി വിപണിയില പ്രകടനം
പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ 5.9 ശതമാനത്തിന്‍റെ ഇൻട്രാഡേ നേട്ടത്തോടെ സീ എൻ്റർടെയ്ൻമെൻ്റ് ഓഹരി വില 140.90 രൂപയിലേക്കെത്തി. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ 6.82 ശതമാനം മുന്നേറ്റമാണ് ഓഹരിക്ക് നേടാനായത്. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ 1.37 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 2024-ൽ ഇതുവരെ 50 ശതമാനമാണ് സീ എൻ്റർടെയ്ൻമെൻ്റ് ഓഹരി ഇടിഞ്ഞത്.
ഒരു വർഷത്തിനിടെ ഏകദേശം 25 ശതമാനവും ഇടിവ് ഓഹരി നേരിട്ടു. 299.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. 129.5 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. നിലവിലെ വിപണി മൂല്യം 12779.71 കോടി രൂപയാണ്.
ബ്രോക്കറേജ് വിലയിരുത്തൽ
സീ എൻ്റർടെയ്ൻമെൻ്റ് ഓഹരിയിൽ ബ്രോക്കറേജുകൾക്ക് സമ്മിശ്ര ശുപാർശകളാണുള്ളത്. 11 അനലിസ്റ്റുകൾ ഓഹരി വിൽക്കാനാണ് ശുപാർശ ചെയ്യുന്നത്. അതേ സമയം 6 അനലിസ്റ്റുകൾ സ്റ്റോക്ക് ഹോൾഡ് ചെയ്യാൻ നിർദ്ദേശിക്കുന്നു.

പ്രത്യേക വ്യാപാരത്തിൽ വിപണിക്ക് ക്ലോസിംഗ് നേട്ടത്തോടെ
ആഭ്യന്തര സൂചികകൾ ഇന്നത്തെ പ്രത്യേക വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. സെൻസെക്‌സ് 88.91 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 74,005.94 ലും നിഫ്റ്റി 35.90 പോയിൻ്റ് അഥവാ 0.16 ശതമാനം ഉയർന്ന് 22,502 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകരുടെ വാങ്ങൽ വിപണിക്ക് കരുത്തേകി.
എല്ലാ സെക്ടറൽ സൂചികകളും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസ്ട്രീസ്, ഹെൽത്ത് കെയർ, ടെലികമ്മ്യൂണിക്കേഷൻ, ക്യാപിറ്റൽ ഗുഡ്‌സ്, റിയൽറ്റി സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.77 ശതമാനവും മിഡ്ക്യാപ് സൂചിക 0.48 ശതമാനവും ഉയർന്നു.
പ്രത്യേക ട്രേഡിംഗ് സെഷനിൽ ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ മൊത്ത വിപണി മൂല്യം എക്കാലത്തെയും ഉയർന്ന നിരക്കായ 4,12,36,791.05 കോടി രൂപയിലെത്തി. ഈ വാരത്തിൽ സെൻസെക്സ് 1,341.47 പോയിൻ്റ് അഥവാ1.84 ശതമാനവും നിഫ്റ്റി 446.8 പോയിൻ്റ് അഥവാ 2 ശതമാനവും ഉയർന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
