ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ബ്രോക്കറായ സെറോദ, അതിന്റെ പ്രധാന ട്രേഡിങ് പ്ലാറ്റ്ഫോമായ കൈറ്റിലേക്ക് പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്തൃ സൗകര്യം മെച്ചപ്പെടുത്താനും ട്രേഡിങ് കാര്യക്ഷമത വർദ്ധിപ്പിക്കാനുമുള്ള ഈ മാറ്റങ്ങൾ സെറോദയുടെ സഹസ്ഥാപകനും സി ഇ ഒയുമായ നിതിൻ കമത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു.
കൈറ്റിലേക്ക് വന്ന പുതിയ പരിഷ്‌കരണങ്ങൾ
1. ഓർഡർ സ്ലൈസിംഗ്
വിപുലമായ ട്രേഡിങ് നടത്തുന്നവർക്കായി, ഓർഡർ സ്ലൈസിംഗ് എന്ന പുതിയ സവിശേഷത പരിചയപ്പെടുത്തി. വലിയ അളവിലുള്ള ഓർഡറുകൾ ഒരു ക്ലിക്കിൽ ആക്ടിവേറ്റ് ചെയ്യുമ്പോൾ, അത് എക്സ്ചേഞ്ച് ഫ്രീസ് ലിമിറ്റ്സിന് വിധേയമാകാതെ ചെറിയ ഓർഡറുകളായി താനേ വിഭജിച്ച് സ്മൂത്ത് എക്സിക്യൂഷൻ ഉറപ്പാക്കുന്നു.
ലാഭം: വലിയ അളവിലുള്ള ഓർഡറുകൾ എക്സ്ചേഞ്ച് ലിമിറ്റ്സ് മൂലം ബ്ലോക്കാകാതിരിക്കാനായുള്ള പരിഹാരം.
2. ലഭ്യമായ മാർജിൻ ഡിസ്‌പ്ലെ
മുൻപ്, ഉപയോക്താക്കൾക്ക് ഓർഡർ വിൻഡോയിൽ നിന്ന് തങ്ങളുടെ നിക്ഷേപിക്കുന്ന തുക (അവൈലബിൾ മാർജിൻ) എത്രയാണെന്ന് കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ, പുതിയ അവൈലബിൾ മാർജിൻ ഡിസ്പ്ലേ ഫീച്ചർ വഴി ഓർഡർ വിൻഡോയിലേക്ക് നേരിട്ട് ഫണ്ട്സ് വിസിബിലിറ്റി ലഭിക്കും.
ലാഭം: മാർജിൻ കുറവോ കൂടുതൽ ആവശ്യമോ ഉണ്ടെങ്കിൽ അതിന് അനുസരിച്ച് തുടർച്ചയായ ട്രേഡിങ് നടത്താൻ കഴിയും.
3. വിപുലമായ മാർക്കറ്റ് ഡെപ്ത് (എൻഹാൻസ്ഡ് മാർക്കറ്റ് ഡെപ്ത്)
ഇപ്പോൾ ഓർഡർ വിൻഡോയിലൂടെ മാർക്കറ്റ് ഡെപ്ത് ഡാറ്റാ നേരിട്ട് കാണാം. ഇതിലൂടെ ബിഡ് ആസ്ക് സ്പ്രെഡ്, ലിക്വിഡിറ്റി, വോളാലിറ്റി എന്നിവ സ്ക്രീൻ മാറ്റാതെ നിരീക്ഷിക്കാനും സുതാര്യമായ ട്രേഡിങ് നടത്താനുമാകും.
ലാഭം: ബിഡ്-ആസ്ക് പ്രൈസ് മാറ്റം മനസ്സിലാക്കാൻ സാധിക്കും, അതിലൂടെ വേഗത്തിലുള്ള ട്രേഡിങ് നിർവഹിക്കാം.
4. റിമെമ്പർ എഫ്&ഒ ക്വാണ്ടിറ്റി
എഫ്&ഒ ട്രേഡേഴ്സിന് കിടിലൻ സവിശേഷത! ഇനി ഓർഡർ വിൻഡോ തുറക്കുമ്പോൾ, നിങ്ങൾ മുൻപ് എന്റർ ചെയ്ത ലോട്ട് സൈസ് ഓട്ടോ ഫിൽ ആയി ലഭിക്കും.
ലാഭം: രണ്ടാം തവണയും ക്വാണ്ടിറ്റി കൈയ്യോടെ ടൈപ്പ് ചെയ്യേണ്ടതില്ല, അതുവഴി ഓർഡർ എക്സിക്യൂഷൻ വേഗത്തിൽ നടത്താം.

5. മാർക്കറ്റ് പ്രൊട്ടക്ഷൻ
വിപണിയിലെ വലിയ വോളാറ്റിലിറ്റി കാലങ്ങളിൽ മാർക്കറ്റ് ഓർഡർസ് അപ്രതീക്ഷിതമായി വ്യത്യസ്ത വിലകളിൽ എക്സിക്യൂട്ട് ആകാതിരിക്കാൻ മാർക്കറ്റ് പ്രൊട്ടക്ഷൻ എന്ന സവിശേഷത സംയോജിപ്പിച്ചിരിക്കുന്നു.
ലാഭം: വൻ പണ നഷ്ടം ഒഴിവാക്കാൻ കഴിയും, സ്റ്റോപ്പ് ലോസ് ഓർഡേർസ് സുരക്ഷിതമാക്കാം.
6. പുതിയ ബാസ്‌ക്കറ്റ് ഐക്കൺ
ഇനി കൈറ്റിൽ ബാസ്കറ്റ് ഐക്കൺ വഴി മൾട്ടി ഇൻസ്‌ട്രുമെന്റ് ഓർഡേർസ് എളുപ്പത്തിൽ ക്വിക്കിലി ബിൽഡ് & എക്സിക്യൂട്ട് ചെയ്യാം. ഇതിലൂടെ ഓപ്ഷൻസ് ട്രേഡിങ്, ഹെഡ്ജിങ് സ്ട്രാറ്റജീസ് തുടങ്ങിയവ വേഗത്തിൽ എക്സിക്യൂട്ട് ചെയ്യാൻ കഴിയും.
ലാഭം: കോംപ്ലക്സ് ട്രേഡിങ് സ്ട്രാറ്റജീസ് എളുപ്പത്തിൽ മാനേജ് ചെയ്യാം.
സെറോദ കൈറ്റ് അപ്‌ഡേറ്റുകൾ ഉപയോക്താക്കൾക്ക് എന്ത് മാറ്റം നൽകും?
*ബിഗ് ട്രേഡേഴ്‌സ്: ഓർഡർ സ്ലൈസിംഗ്, മാർക്കറ്റ് ഡെപ്ത് എന്നിവ ഇന്സ്റ്റിട്യൂഷണൽ ട്രേഡേഴ്‌സിനും എച് എൻ ഐ ട്രേഡേഴ്‌സിനും കൂടുതൽ കാര്യക്ഷമത നൽകും.
*ഇൻട്രഡേ ട്രേഡേഴ്‌സ്: എഫ്&ഒ ക്വാണ്ടിറ്റി സേവ്, മാർക്കറ്റ് പ്രൊട്ടക്ഷൻ, മാർജിൻ വിസിബിലിറ്റി എന്നിവ ഇൻട്രഡേ ട്രേഡിങ് വേഗത്തിൽ നടത്താനാകുന്നവിധം മെച്ചപ്പെടുത്തും.
*ഓപ്ഷൻസ് ട്രേ ഡേഴ്‌സ്: ബാസ്കറ്റ് ഓർഡേർസ്, ഫാസ്റ്റ് എക്സിക്യൂഷൻ എന്നിവ ഓപ്ഷൻസ് സ്ട്രാറ്റജീസ് നടത്താൻ എളുപ്പമാക്കും.
കൈറ്റിൽ വന്ന പുതിയ അപ്ഡേറ്റ്സ്, സെറോദാ ഉപയോക്താക്കൾക്ക് വേഗത, കൃത്യത, സുരക്ഷ, കാര്യക്ഷമത എന്നിവ നൽകുന്നവയാണ്. ഇന്സ്റ്റിട്യൂഷണൽ ട്രേഡേഴ്‌സ്, റിറ്റൈൽ ഇൻവെസ്റ്റർസ്, ഡേ ട്രെഡേഴ്‌സ് എന്നിവർക്കെല്ലാം ഈ പരിഷ്‌കരണങ്ങൾ ഉപകാരപ്രദമാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications