ഓൺലൈൻ ഫുഡ് ഡെലിവറി എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്നത് സൊമാറ്റോ എന്ന പേരായിരിക്കും അല്ലേ. അത്രത്തോളം ഭക്ഷണപ്രിയരെ സ്വാധീനിക്കാൻ സൊമാറ്റോയ്ക്ക് സാധിച്ചിട്ടുണ്ട്. നിക്ഷേപകരെ സംബന്ധിച്ചും സൊമാറ്റോ ഓഹരി പ്രിയപ്പെട്ടതാണ്. കാരണം കഴിഞ്ഞ കുറേ നാളുകളായി മികച്ച ലാഭം നിക്ഷേപകർക്ക് സൊമാറ്റോ ഓഹരി നൽകിയിട്ടുണ്ട്.
റെക്കോർഡ് ഉയരത്തിൽ സൊമാറ്റൊ
ഏപ്രിൽ മാസത്തെ ആദ്യ ആഴ്ച അവസാനിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സൊമാറ്റോ ഓഹരി. വെള്ളിയാഴ്ച ഓഹരി 2 ശതമാനം ഉയർന്ന് 191.80 രൂപ എന്ന നിരക്കിലെത്തി. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഫുഡ് ഡെലിവറിയിലെയും ബ്ലിങ്കിറ്റ് ബിസിനസിലെയും മികച്ച പ്രകടനങ്ങളാണ് കമ്പനിയുടെ ഓഹരി വിലയുടെ കുതിപ്പിന് കാരണം.

ടാർഗെറ്റ് വില ഉയർത്തി ബ്രോക്കറേജ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് സൊമാറ്റോയുടെ ടാർഗെറ്റ് വിലയിൽ 20 രൂപയുടെ വർധനവ് വരുത്തിയിട്ടുണ്ട്. അതോടെ ടാർഗെറ്റ് വില 190 രൂപയിൽ നിന്ന് 210 രൂപയായി ഉയർന്നു. ഫുഡ് ഡെലിവറി മൊത്ത വ്യാപാര മൂല്യത്തിൽ സൊമാറ്റോ 25 ശതമാനം വാർഷിക വളർച്ചയും സൊമാറ്റോയുടെ ക്വിക്ക് കൊമേഴ്‌സ് ബിസിനസായ ബ്ലിങ്കിറ്റ് 99 ശതമാനം വളർച്ചയും നേടുമെന്നാണ് ബ്രോക്കറേജ് വ്യക്തമാക്കുന്നത്.
ഓഹരി വിപണിയിലെ പ്രകടനം
190.80 രൂപ എന്നതാണ് സൊമാറ്റോയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 2.83 ശതമാനം വളർച്ചയാണ് സൊമാറ്റോ ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു മാസത്തിനിടെ 18.11 ശതമാനം വളർച്ച നേടാനും കമ്പനിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 82.67 ശതമാനം നേട്ടമാണ് സൊമാറ്റോ നേടിയത്.
മൾട്ടിബാഗർ നേട്ടം
നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരിയാണ് സൊമാറ്റോയുടേത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 265.87 ശതമാനം ലാഭമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. 191.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 51.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഫ്ലാറ്റായി അവസാനിച്ച് വിപണി
പുതിയ സാമ്പത്തിക വർഷത്തിന്‍റെ ആദ്യവാരം വിപണി അവസാനിപ്പിച്ചത് ഫ്ലാറ്റായി. സെൻസെക്‌സ് 0.03 ശതമാനം ഉയർന്ന് 74,248.22ലും നിഫ്റ്റി 50 22,513.70ലുമാണ് ക്ലോസ് ചെയ്തത്. സെൻസെക്സിലും നിഫ്റ്റിയിലും ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായി ഏഴാം തവണയും റിപ്പോ നിരക്കുകൾ 6.5 ശതമാനത്തിൽ മാറ്റമില്ലാതെ ആർബിഐ നിലനിർത്തിയതിന് പിന്നാലെ വിപണിയും മന്ദഗതിയിലായി. വർദ്ധിച്ചുവരുന്ന ക്രൂഡ് ഓയിൽ വില, ദുർബലമായ ആഗോള സൂചനകൾ എന്നിവയും തിരിച്ചടിയായി.
നിഫ്റ്റിയിൽ എസ്ബിഐ ലൈഫ്, ബജാജ് ഫിൻസേർവ്, എച്ച്ഡിഎഫ്‌സി ബാങ്ക്, , എച്ച്ഡിഎഫ്‌സി ലൈഫ്, ഐടിസി എന്നിവയുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഗ്രാസിം, അൾട്രാടെക് സിമൻ്റ്, ലാർസൻ ആൻഡ് ടൂബ്രോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.
നിഫ്റ്റി റിയൽറ്റി 1.43 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി ബാങ്ക് 0.90 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.50 ശതമാനം വീതം നേട്ടം നൽകി. ബിഎസ്ഇ ലാർജ്ക്യാപ് 0.15 ശതമാനം ഉയർന്നു.

വ്യാഴാഴ്ച, സെൻസെക്സ് 350.81 പോയിൻ്റ് അഥവാ 0.47 ശതമാനം ഉയർന്ന് 74,227.63 ലും നിഫ്റ്റി 80 പോയിൻ്റ് അഥവാ 0.36 ശതമാനം ഉയർന്ന് 22,514.65 ലുമാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications