ഓൺലൈൻ ഫുഡ് ഡെലിവറിയെന്നാൽ ഇന്ത്യക്കാർക്ക് സൊമാറ്റോ ആണ്. ഇഷ്ടമുള്ള ഭക്ഷണം ചൂടോടെ കയ്യികളിലെത്തിക്കുന്നതിൽ സൊമാറ്റോ വഹിക്കുന്ന പങ്ക് ചെറുതല്ല. ചുരുങ്ങിയ കാലത്തിനുള്ളലാണ് സൊമാറ്റോ ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയിലെ രാജാവായത്.
ഓഹരി മേഖലയിലും ശക്തമായ മുന്നേറ്റം നടത്താൻ സൊമാറ്റോയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ഓഹരി വിപണിയിലെ സൊമാറ്റോയുടെ കുതിപ്പ് അധിക നാൾ ഉണ്ടാകില്ലെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനമയാ മാക്വാരിയുടെ വിലയിരുത്തൽ. എന്താണ് ആ വിലയിരുത്തലിന് അടിസ്ഥാനമെന്നും നിലവിൽ സൊമാറ്റോയുടെ ഓഹരി വില എത്രയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
ഓഹരിയിൽ ഇടിവ്
മാക്വാരിയുടെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ എൻഎസ്ഇയിൽ ആദ്യ സെഷനിൽ തന്നെ സൊമാറ്റോ ഓഹരി 3 ശതമാനത്തോളം ഇടിഞ്ഞു. നിലവിൽ 179.80 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.44 ശതമാനം ഇടിവാണ് ഓഹരി നേരിട്ടത്. ഒരു മാസത്തിനിടെ 8 ശതമാനവും സൊമാറ്റോ ഓഹരി ഇടിഞ്ഞു. എന്നാൽ 2024-ൽ ഇതുവരെ 44.42 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
ഒരു വർഷത്തിനിടെ 164.61 ശതമാനം നേട്ടമുണ്ടാക്കാനും സൊമാറ്റോ ഓഹരിക്ക് സാധിച്ചു. 207.20 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 66.30 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കിടയിൽ വർദ്ധിച്ചുവരുന്ന മത്സരം കണക്കിലെടുത്താണ് ബ്രോക്കറേജ് സൊമാറ്റോയുടെ ഓഹരി വില കുറയുമെന്ന് വിലയിരുത്തലിലേക്കെത്തിയത്. 30 മിനിറ്റിനുള്ളിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്ന പുതിയ സംരംഭം അടുത്ത മാസം മുതൽ ജിയോമാർട്ട് ആരംഭിക്കുന്നുണ്ട്. തുടക്കത്തിൽ എട്ട് നഗരങ്ങളിൽ സേവനങ്ങൾ നൽകും. പിന്നീട് രാജ്യത്തെ മികച്ച 20-30 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും ജിയോമാർട്ട് പദ്ധതിയിടുന്നു.
ഇത് സൊമാറ്റോയുടെ ക്വിക്ക് കൊമേഴ്‌സ് ബിസിനസ്സ് "ബ്ലിങ്കിറ്റിൻ്റെ" പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് ബ്രോക്കറേജ് കണ്ടെത്തൽ. ഓഹരി വില അടുത്ത 12 മാസത്തിനുള്ളിൽ പകുതിയോളം കുറയാൻ സാധ്യതയുണ്ടെന്നും മാക്വാരിയുടെ റിപ്പോർട്ടിലുണ്ട്.
ബ്രോക്കറേജ് സൊമാറ്റോയിൽ അതിൻ്റെ "അണ്ടർ പെർഫോം" റേറ്റിംഗ് നിലനിർത്തി. 96 രൂപയാണ് ടാർഗെറ്റ് വില. ഇത് വ്യാഴാഴ്ചത്തെ ക്ലോസിംഗ് ലെവലിൽ നിന്ന് 46 ശതമാനം കുറവിനെയാണ് സൂചിപ്പിക്കുന്നത്. ന്യൂട്രൽ എന്ന മുൻ റേറ്റിംഗിൽ നിന്ന് തരംതാഴ്ത്തിയതിന് ശേഷം, കഴിഞ്ഞ വർഷം മെയ് മുതൽ ബ്രോക്കറേജിന് സൊമാറ്റോയിൽ "അണ്ടർ പെർഫോം" റേറ്റിംഗാണ്.

ഓഹരി വില ഉയരുമെന്ന് ഗോൾഡ്‌മാൻ
അതേ സമയം ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്‌മാൻ സാച്ച്‌സ് പറയുന്നത് സൊമാറ്റോയുടെ പ്രധാന ഫുഡ് ഡെലിവറി ബിസിനസുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്ലിങ്കിറ്റിന് ഉയർച്ചയുണ്ടാകുമെന്നാണ്. ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച്, സൊമാറ്റോയ്‌ക്കായി 26 അനലിസ്റ്റുകൾ ബൈ കോൾ നൽകിയിട്ടുണ്ട്. അവരിൽ 17 പേരും ശക്തമായ വാങ്ങലിൻ്റെ സൂചന നൽകുന്നു. കൂടാതെ, ഓഹരിക്ക് പ്ലാറ്റ്‌ഫോമിൽ നൽകിയിട്ടുള്ള ശരാശരി 1 വർഷത്തെ വില ലക്ഷ്യം 215 രൂപയാണ്. അതായത് 19 ശതമാനം നേട്ടം.
ജനപ്രിയ ഫുഡ് ഡെലിവറി ആപ്പ്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പാണ് സൊമാറ്റോ. ദീപീന്ദർ ഗോയൽ എന്ന വ്യക്തിയാണ് ആപ്പിന്‍റെ പിറകിൽ. 2008ൽ തന്‍റെ സുഹൃത്തുമായി ചേർന്ന് തുടക്കം കുറിച്ച ഫുഡ്ഡീബേ എന്ന ഓൺലൈൻ വെബ്‌പോർട്ടലിന്റെ തുടർച്ചയായിരുന്നു സൊമാറ്റോയുടെ പിറവി. 14 ലക്ഷം ആളുകൾ ഉപയോഗിക്കുന്ന സൊമാറ്റോ ലോകമെമ്പാടുമായി 10,000 നഗരങ്ങളിൽ സേവനം നടത്തുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
