നിക്ഷേപകര്‍ക്ക് വമ്പന്‍ പ്രതീക്ഷ നല്‍കിയാണ് ഭക്ഷ്യവിതരണ ഇടനിലക്കാരനും പുതുതലമുറ ടെക് കമ്പനിയുമായ സൊമാറ്റോ ഓഹരി വിപണിയിലേക്ക് അരങ്ങേറിയത്. തങ്ങള്‍ നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്ന കമ്പനിയുടെ ഓഹരിയെന്ന പരിഗണനയായിരുന്നു സാധാരണക്കാരായ നിക്ഷേപകരേയും ആകര്‍ഷിച്ചത്. തുടര്‍ന്ന് വമ്പന്‍ പ്രമീയത്തോടെയുള്ള ലിസ്റ്റിങ്ങും ഓഹരി വില ഇരട്ടിയിലധികമായി മാറുന്ന അത്ഭുത കുതിപ്പ് നടത്തിയതും വരെ കാര്യങ്ങള്‍ മംഗളകരം.
എന്നാല്‍ ഈ വര്‍ഷമാദ്യം വിശാല വിപണിയില്‍ ടെക് കമ്പനികളില്‍ നേരിട്ട വമ്പന്‍ തിരുത്തലുണ്ടായതും ലിസ്റ്റിങ്ങിനു ശേഷം പ്രസിദ്ധീകരിച്ച പാദഫലങ്ങളിലും ലാഭത്തിലേക്ക് എത്താനാകാത്ത സ്ഥിതിവിശേഷം തുടര്‍ച്ചയായി രേഖപ്പെടുത്തിയതോടെയും കമ്പനിയ്ക്കൊപ്പം നിക്ഷേപകരും 'കണ്ണീര് കുടിച്ചു' തുടങ്ങുകയായിരുന്നു. പിന്നീടിങ്ങോട്ട് പടിപടിയായി ഇറങ്ങിയ ഓഹരി ഇഷ്യൂ വിലയിലും താഴേക്ക് കൂപ്പുകുത്തി. കമ്പനിയുടെ ഏറ്റവും രൂക്ഷമായ ദുരിതകാലം കഴിഞ്ഞുവെന്ന വിലയിരുത്തല്‍ ഉയരുന്നതിനിടെയാണ് പുതിയൊരു 'കെണി' രൂപപ്പെടുന്നത്.
എന്തുകൊണ്ട് ഇടിയാം ?
സൊമാറ്റോ കമ്പനിയുടെ ഓഹരികളില്‍ 78 ശതമാനവും സ്ഥാപകരുടയേും ജീവനക്കാരുടേയും മറ്റ് വന്‍കിട നിക്ഷേപകരുടേയും കൈവശമാണ്. 2021 ജൂണ്‍ 23-നായിരുന്നു ഓഹരിയുടെ ലിസ്റ്റിങ്. അതായത്, ഓഹരിയില്‍ പ്രമോട്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഒരു വര്‍ഷത്തെ 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും. ഇതോടെ ഹ്രസ്വകാല/ ഇടക്കാലയളവില്‍ സൊമാറ്റോ ഓഹരിയില്‍ വില്‍പ്പന സമ്മര്‍ദം നേരിടാമെന്ന് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
അതേസമയം ഉടനടി വില്‍പനയുണ്ടായില്ലെങ്കിലും ഓഹരി ഇഷ്യൂ വിലയുടെ (72-76 രൂപ) സമീപത്തേക്ക് എത്തുമ്പോള്‍ സമ്മര്‍ദം നേരിടാമെന്ന് മറുവിഭാഗം അനലിസ്റ്റുകളും വ്യക്തമാക്കി.
ഓഹരി വിശദാംശം
2021 ജൂലൈയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട സൊമാറ്റോ ഓഹരിയുടെ ഇഷ്യൂ വില 76 രൂപയായിരുന്നു. അരങ്ങേറ്റ കാലഘട്ടത്തില്‍ ശക്തമായി മുന്നേറിയെങ്കിലും ഈ വര്‍ഷം വിപണി തിരുത്തലിന്റെ പാതയിലേക്ക് കടന്നതോടെ ഓഹരിയുടേയും ശനിദിശ അരംഭിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ സൊമാറ്റോ ഓഹരിയില്‍ 22 ശതമാനം തിരുത്തല്‍ നേരിട്ടു. ഒരു വര്‍ഷ കാലയളവില്‍ ഓഹരി വില 62 ശതമാനം ഇടിഞ്ഞു. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 41,848 കോടിയാണ്.
വെള്ളിയാഴ്ച രാവിലെ 53 രൂപ നിലവാരത്തിലാണ് സൊമാറ്റോ (BSE: 543320, NSE : ZOMATO) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇതോടെ 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്കും താഴെയാണ് സൊമാറ്റോ ഓഹരി തുടരുന്നത്. ഇതുമൊരു ബെയറിഷ് സൂചനയാണ്. അതേസമയം 52 ആഴ്ച കാലയളവില്‍ സൊമാറ്റോ ഓഹരിയുടെ ഉയര്‍ന്ന വില 169 രൂപയും താഴ്ന്ന വില 50.05 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
