പ്രമുഖ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ ഇന്ത്യൻ ജനതയുടെ ഭക്ഷണ രീതികളിൽ കൊണ്ടു വന്ന മാറ്റം ചെറുതല്ല. ഇഷ്ടപ്പെട്ട ഭക്ഷണം, ഇഷ്ടപ്പെട്ട ഹോട്ടലിൽ നിന്നും വീടുകളിലേക്ക് പെട്ടെന്ന് എത്തിച്ച് സൊമാറ്റോയും എല്ലാവരുടേയും ഇഷ്ടം കൈപ്പറ്റി. കമ്പനിയുടെ ഓഹരി വാങ്ങിയ നിക്ഷേപകരും ഹാപ്പിയാണ്. കാരണം ഓഹരി വിപണിയിലും കൂടുതൽ നേട്ടത്തിലേക്കുള്ള കുതിപ്പ് തുടരുകയാണ് സൊമാറ്റോ.
52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക്
വ്യാഴാഴ്ച രാവിലെ മുതൽ നേട്ടത്തിലാണ് സൊമാറ്റോയുടെ ഓഹരികൾ തുടങ്ങിയത്.
ഓഹരികൾ 4 ശതമാനത്തിലധികം ഉയർന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 159.20 രൂപയിലെത്തി. ഈ കുതിച്ചുചാട്ടത്തോടെ, സ്റ്റോക്ക് അതിൻ്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 169 രൂപയിലേക്ക് നീങ്ങുകയാണ്.

ഉച്ചയ്ക്ക് 12.15 ന്, സൊമാറ്റോ ഓഹരികൾ എൻഎസ്ഇയിൽ 1.8 ശതമാനം ഉയർന്ന് 157.45 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്റ്റോക്ക് 200 ശതമാനം സൂം ചെയ്തു. ഈ കാലയളവിൽ 21 ശതമാനം ഉയർന്ന് നിഫ്റ്റി ബെഞ്ച്മാർക്കിനെ മറികടക്കാനും സൊമാറ്റോ ഓഹരികൾക്ക് സാധിച്ചു.
ആഗോള ബ്രോക്കറേജ് സിഎൽഎസ്എ സ്റ്റോക്കിൻ്റെ ടാർഗെറ്റ് വില 227 ആയി ഉയർത്തിയതിന് ശേഷമാണ് സൊമാറ്റോയുടെ ഈ കുതിപ്പ്. ഇതുവരെ ഏതൊരു അനലിസ്റ്റും നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയർന്ന ലക്ഷ്യമാണ്.
ബ്രോക്കറേജുകൾക്കും പ്രിയം
അന്താരാഷ്ട്ര ബ്രോക്കറേജിന് സൊമാറ്റോയിൽ ബൈ അഥവാ വാങ്ങൽ റേറ്റിംഗ് ഉണ്ട്. ഫുഡ് ഡെലിവറിയുടെ അടിസ്ഥാന സാഹചര്യം പൂർണ്ണമായും യാഥാർത്ഥ്യമാകാത്ത സാഹചര്യങ്ങളിലും, കമ്പനിയുടെ പ്രതിരോധശേഷിക്കും പ്രതീക്ഷിക്കുന്ന വളർച്ചയ്ക്കും ഊന്നൽ നൽകിക്കൊണ്ട്, സൊമാറ്റോയ്ക്ക് കാര്യമായ സാധ്യതകൾ സിഎൽഎസ്എ മുൻകൂട്ടി കാണുന്നു.
സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ 33 ശതമാനം ഉയര്‍ത്തിയത് വഴി ഡെലിവറി ചാര്‍ജുകള്‍ക്ക് ജിഎസ്‌ടി ഏര്‍പ്പെടുത്തിയത് മൂലമുള്ള നികുതി ബാധ്യത തട്ടിക്കിഴിക്കാന്‍ കഴിയുമെന്ന് സിഎല്‍എസ്‌എ വിലയിരുത്തുന്നു.
വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് സൊമാറ്റോയുടെ ടാർഗെറ്റ് വില 205 രൂപയായി ഉയർത്തി. എച്ച്എസ്ബിസി സൊമാറ്റോയുടെ ടാർഗെറ്റ് വില 150 രൂപയിൽ നിന്ന് 163 രൂയായാണ് ഉയർത്തിയത്. കഴിഞ്ഞ 12 മാസങ്ങളെ അപേക്ഷിച്ച് ക്രമാനുഗതമായ വരുമാനം അന്താരാഷ്ട്ര ബ്രോക്കറേജുകൾ പ്രതീക്ഷിക്കുന്നണ്ട്.
ഒരു വർഷത്തിനിടെ വളർച്ച 106 ശതമാനം
2024 സാമ്പത്തിക വർഷത്തിൽ 138 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് സൊമാറ്റോ നേടിയത്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഫീസ് ഏർപ്പെടുത്തിയതും കമ്പനിക്ക് നേട്ടമായി. 2023 ഓഗസ്റ്റിലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ രണ്ട് രൂപ ഏര്‍പ്പെടുത്തിയത്. പിന്നീട് ഇത് മൂന്ന് രൂപയായും ജനുവരി ഒന്നിന് നാല് രൂപയായും ഉയര്‍ത്തി. ഡിസംബര്‍ 31ന് പ്ലാറ്റ്‌ഫോം ഫീ താല്‍ക്കാലികമായി 9 രൂപയായി ഉയര്‍ത്തിയിരുന്നു. ലാഭക്ഷമത ഉയര്‍ത്താനുള്ള വിവിധ നടപടികളാണ് സൊമാറ്റോ ഇപ്പോള്‍ കൈകൊള്ളുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 106 ശതമാനമാണ് സൊമാറ്റോ ഉയര്‍ന്നത്. കമ്പനി ലാഭക്ഷമത കൈവരിച്ചത് ഓഹരിയുടെ പ്രകടനത്തെ തുണച്ചു.
ഐപിഒയിലും നേട്ടം
9000 കോടിയുടെ ഫ്രഷ് ഇഷ്യൂവും 375 കോടിയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടെ 9375 കോടി രൂപ ലക്ഷ്യമിട്ടാണ് സൊമാറ്റോ 2021ൽ വിപണിയിലെത്തിയത്. ഭക്ഷണപ്രിയരുടെ പ്രിയപ്പെട്ട ചോയിസിന് വിപണിയിലും ഫലം കണ്ടു. 38.25 മടങ്ങ് അധിക സബ്സ്ക്രിപ്ഷൻ സൊമാറ്റോ ഐ പി ഒ സ്വന്തമാക്കി. 72–76 രൂപയ്ക്ക് വിറ്റഴിച്ച ഓഹരി, നിക്ഷേപകർക്കു പക്ഷേ നേട്ടവും നഷ്ടവും മാറിമാറി നൽകി. ഐ പി ഒ കഴിഞ്ഞ പിറ്റേ ദിവസം സ്റ്റോക്ക് എൻഎസ്ഇയിൽ 116 രൂപയ്ക്ക് (52.62% കൂടുതൽ) വ്യാപാരം തുടങ്ങി 125.3 രൂപയിലാണ് ക്ലോസ് ചെയതത്. ഐ പി ഒ യിൽ 76 രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ മൂല്യം 64.87 ശതമാനം വരെ ഉയർന്നു. 2021 നവംബർ ആയപ്പോഴേക്കും സ്റ്റോക്ക് റെക്കോർഡിലേക്കെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
