ഓഹരി വിപണിയില്‍ സെന്‍സെക്സും നിഫ്റ്റിയും കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ആറാഴ്ചകൊണ്ട് 10 ശതമാനത്തോളം ഉയരാന്‍ ഇരു സൂചികകള്‍ക്കും സാധിച്ചത് കാണാം. ഇതേസമയം, ഒരറ്റത്ത് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ അടിവെച്ചടിവെച്ച് മുന്നേറുമ്പോള്‍ വ്യക്തിഗത ഓഹരികളില്‍ അര്‍ത്ഥവത്തായ തിരുത്തലുകള്‍ സംഭവിക്കുന്നുണ്ട്. നിക്ഷേപകര്‍ കാത്തിരിക്കുന്നതും ഈ അവസരങ്ങള്ക്കായിത്തന്നെ.
എന്തായാലും ഇന്ത്യന്‍ ഓഹരി വിപണിയിലെ ഒരുപിടി സ്റ്റോക്കുകളില്‍ വിവിധ അഭ്യന്തര, വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുത്തന്‍ സാധ്യതകള്‍ കണ്ടെത്തിയിരിക്കുകയാണ്. ചുവടെ നല്‍കിയിട്ടുള്ള അഞ്ച് സ്റ്റോക്കുകള്‍ അടുത്ത 12 മാസത്തിനകം 14 മുതല്‍ 60 ശതമാനം വരെ നേട്ടം കുറിക്കുമെന്ന് ഇവര്‍ പ്രവചിക്കുന്നു. ടെക്സ്റ്റൈല്‍, ബാങ്കിതര ധനകാര്യം, ഇന്റര്‍നെറ്റ്, കെമിക്കല്‍ മേഖലകളില്‍ നിന്നുള്ള കമ്പനികള്‍ പട്ടികയിലുണ്ട്.
ഈ അവസരത്തില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ 'ബൈ' കോള്‍ നല്‍കിയിട്ടുള്ള സ്റ്റോക്കുകള്‍ ഏതാല്ലാമെന്ന് താഴെ കാണാം.
1. സൊമാറ്റോ
നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന പ്രധാന സ്റ്റോക്കാണ് സൊമാറ്റോ. കൊട്ടാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിനും സൊമാറ്റോയില്‍ ഒരു കണ്ണുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയില്‍ 175 രൂപയുടെ ടാര്‍ഗറ്റ് വില കൊട്ടാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് നിര്‍ദേശിക്കുന്നു.
ചൊവാഴ്ച്ച (സെപ്തംബര്‍ 14) 143 രൂപയിലാണ് സൊമാറ്റോ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 1.62 ശതമാനം തകര്‍ച്ച സ്റ്റോക്ക് നേരിടുന്നുണ്ട്. എന്നാല്‍ ഒരു മാസം മുന്‍പ് 134.95 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
എന്തായാലും അടുത്ത 12 മാസം കൊണ്ട് സൊമാറ്റോ 25 ശതമാനം ഉയരുമെന്നാണ് കൊട്ടാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ പ്രവചനം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ മേഖലയിലെ അഗ്രഗണ്യനായി മാറിയ സൊമാറ്റോ വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം വരുമാന വളര്‍ച്ച കണ്ടെത്തുമെന്നും ബ്രോക്കറേജ് സ്ഥാപനം കണക്കുകൂട്ടുന്നുണ്ട്.
2. ഐഓഎല് കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്
പോയവര്‍ഷത്തെ സൂപ്പര്‍ സ്റ്റോക്കുകളില്‍ ഒന്നാണ് ഐഓഎല് കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്. എന്നാല്‍ ഫെബ്രുവരിയില്‍ സംഭവിച്ച ഗൗരവമേറിയ തിരുത്തല്‍ ഐഓഎല് കെമിക്കല്‍സിന്റെ തിളക്കം നഷ്ടപ്പെടുത്തി. ജൂണ്‍ - ജൂലായ് കാലഘട്ടത്തിലും സ്റ്റോക്കില്‍ കാര്യമായ തിരുത്തലുകള്‍ നടന്നു.
എന്തായാലും ആന്റീക്ക് ബ്രോക്കിങ്ങിന്റെ അഭിപ്രായത്തില്‍ അടുത്ത 12 മാസം കൊണ്ട് ഐഓഎല് കെമിക്കല്‍സ് 46 ശതമാനം വരെ നേട്ടം കുറിക്കാന്‍ സാധ്യതയുണ്ട്. സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് പ്രഖ്യാപിച്ച ബ്രോക്കറേജ് സ്ഥാപനം 806 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് നിര്‍ദേശിക്കുന്നത്. ഉത്പാദന ശേഷി കൂട്ടാനും ഐബ്യൂപ്രൊഫനിലുള്ള ആശ്രിതത്വം കുറയ്ക്കാനുമുള്ള നടപടികള്‍ കമ്പനിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ചൊവാഴ്ച്ച (സെപ്തംബര്‍ 14) 593.50 രൂപയിലാണ് ഐഓഎല് കെമിക്കല്‍സ് വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 6.45 ശതമാനം കുതിപ്പ് സ്റ്റോക്ക് കുറിക്കുന്നുണ്ട്. എന്നാല്‍ ഒരു മാസം മുന്‍പ് 608.60 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില (2.48 ശതമാനം തകര്‍ച്ച). ഈ വര്‍ഷം മാത്രം ഐഓഎല് കെമിക്കല്‍സിന്റെ ഓഹരി വില 21.05 ശതമാനം താഴേക്ക് പോയി. ജനുവരി 1 -ന് 751.75 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
3. പിരാമല്‍ എന്റര്‍പ്രൈസസ്
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എ ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഓഗസ്റ്റ് അവസാനം മുതല്‍ പിരാമല്‍ എന്റര്‍പ്രൈസസില്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുന്‍പ് ഐഎല്‍ ആന്‍ഡ് എഫ്എസ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്) പ്രതിസന്ധിയെത്തുടര്‍ന്ന് കൂപ്പുകുത്തിയ കമ്പനി ഗംഭീര തിരിച്ചുവരവിനാണ് ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ഡിഎച്ച്എഫ്എല്ലിനെ (ദിവാന് ഹൗസിങ് ഫൈനാന്‍സ് കോര്പ്പറേഷന്) ഏറ്റെടുത്തത് പിരാമല്‍ എന്റര്‍പ്രൈസസിന് ഗുണം ചെയ്യുമെന്നാണ് സിഎല്‍എസ്എ ഗ്ലോബല്‍ മാര്‍ക്കറ്റ്സിന്റെ പക്ഷം.
അടുത്ത 12 മാസം കൊണ്ട് പിരാമല്‍ എന്റര്‍പ്രൈസസിന്റെ ഓഹരി വില 14 ശതമാനം വരെ ഉയരാമെന്ന് ഇവര്‍ പറയുന്നു. 2,960 രൂപയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വിലയും.
ചൊവാഴ്ച്ച (സെപ്തംബര്‍ 14) 2,654.90 രൂപയിലാണ് പിരാമല്‍ എന്റര്‍പ്രൈസസ് വ്യാപാരത്തിന് തിരശ്ശീലയിട്ടത്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 2.20 ശതമാനം കുതിപ്പ് സ്റ്റോക്ക് കാഴ്ച്ചവെക്കുന്നുണ്ട്. എന്നാല്‍ ഒരു മാസം മുന്‍പ് 2,767.80 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില (4.08 ശതമാനം തകര്‍ച്ച). എന്തായാലും ഈ വര്‍ഷം മാത്രം പിരാമല്‍ എന്റര്‍പ്രൈസസിന്റെ ഓഹരി വില 42.49 ശതമാനം വര്‍ധിച്ചത് കാണാം. ജനുവരി 1 -ന് 1,863.25 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
4. വെല്‍സ്പണ്‍ ഇന്ത്യ
വലിയ വളര്‍ച്ചാ സാധ്യതയാണ് ടെക്സ്റ്റൈല്‍ മേഖലയിലുള്ള വെല്‍സ്പണ്‍ ഇന്ത്യ കമ്പനിയിലും ആന്റീക്ക് ബ്രോക്കിങ് കാണുന്നത്. അടുത്ത 12 മാസം കൊണ്ട് വെല്‍സ്പണ്‍ ഇന്ത്യയുടെ ഓഹരി വില 28 ശതമാനം വരെ ഉയരുമെന്ന് ഇവര്‍ പറയുന്നു. 164 രൂപയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില. ഇന്ത്യയിലും വിദേശത്തും മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ ടെക്സ്റ്റൈല്‍ മേഖലയെ പിന്തുണയ്ക്കുന്നത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആധാരമാവും. ആഗോള കമ്പനികള്‍ കൈക്കൊള്ളുന്ന 'ചൈന +1' സ്ട്രാറ്റജി വെല്‍സ്പണ്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ചൊവാഴ്ച്ച (സെപ്തംബര്‍ 14) 133.80 രൂപയിലാണ് വെല്‍സ്പണ്‍ ഇന്ത്യ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 3.29 ശതമാനം തകര്‍ച്ച സ്റ്റോക്ക് നേരിടുന്നുണ്ട്. എന്നാല്‍ ഒരു മാസം മുന്‍പ് 128.95 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില (3.76 ശതമാനം ഉയര്‍ച്ച). ഈ വര്‍ഷം മാത്രം വെല്‍സ്പണ്‍ ഇന്ത്യയുടെ ഓഹരി വില 95.47 ശതമാനം വര്‍ധിച്ചത് കാണാം. ജനുവരി 1 -ന് 68.45 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
5. ഭാരത് ഡയനാമിക്സ്
പ്രതിരോധ വ്യവസായത്തില്‍ ചുവടുറപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒന്നാണ് ഭാരത് ഡയനാമിക്സ്. ഇക്കാരണത്താല്‍ത്തന്നെ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യുരിറ്റീസിന് ഭാരത് ഡയനാമിക്സില്‍ നോട്ടമുണ്ട്. അടുത്ത 12 മാസം കൊണ്ട് 60 ശതമാനം വളര്‍ച്ചയാണ് കമ്പനിയില്‍ ഇവര്‍ പ്രവചിക്കുന്നത്. 600 രൂപയുടെ ടാര്‍ഗറ്റ് വില നിശ്ചയിക്കാനും നിക്ഷേപകരോട് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിക്കുന്നു. പ്രതിരോധ കയറ്റുമതിയില്‍ മുന്നിലെത്താനുള്ള ഇന്ത്യയുടെ ആലോചന ആത്യന്തികമായി ഭാരത് ഡയനാമിക്സിന് ഗുണം ചെയ്യും. 8,700 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനിയുടെ കൈവശം ഇപ്പോഴുള്ളത്. വൈകാതെ 23,000 കോടി രൂപയിലേക്ക് ഇതുയരുമെന്ന് ഭാരത് ഡയനാമിക്സിന്റെ മാനേജ്മെന്റ് അടുത്തിടെ സൂചന നല്‍കിയിരുന്നു.
ചൊവാഴ്ച്ച (സെപ്തംബര്‍ 14) 392.85 രൂപയിലാണ് ഭാരത് ഡയനാമിക്സ് വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തെ ചിത്രത്തില്‍ 0.93 ശതമാനം തകര്‍ച്ച സ്റ്റോക്ക് നേരിടുന്നുണ്ട്. എന്നാല്‍ ഒരു മാസം മുന്‍പ് 378.45 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില (3.80 ശതമാനം ഉയര്‍ച്ച). ഈ വര്‍ഷം മാത്രം ഭാരത് ഡയനാമിക്സിന്റെ ഓഹരി വില 12.86 ശതമാനം വര്‍ധിച്ചത് കാണാം. ജനുവരി 1 -ന് 348.10 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
