ലക്ഷങ്ങൾ ലാഭിക്കാം, മണിക്കൂറുകൾ മാത്രം ബാക്കി! നാളെ വില കൂടാൻ പോകുന്ന 7 എസ്‌യുവികൾ

നാളെ മുതല്‍ അതായത് 2026 ജനുവരി 01 മുതല്‍ ഇന്ത്യയിലെ ചില പ്രമുഖ വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുകയാണ്. ഹോണ്ട, നിസാന്‍, എംജി മോട്ടോര്‍സ്, റെനോ എന്നീ ബ്രാന്‍ഡുകള്‍ക്ക് പുറമെ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സും ബിഎംഡബ്ല്യുവും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ലോജിസ്റ്റിക്‌സ് ചിലവ് കൂടുകയും ചെയ്തതിനാലാണ് പുതുവര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക് വില കൂട്ടാന്‍ ബ്രാന്‍ഡുകള്‍ നിര്‍ബന്ധിതരായത്. വില വര്‍ധനവ് നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട 7 എസ്‌യുവി മോഡലുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഹോണ്ട എലിവേറ്റ്

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആയ ഹോണ്ട ഇന്ത്യയിലെ തങ്ങളുടെ മുഴുവന്‍ മോഡലുകള്‍ക്കും ജനുവരി മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ കമ്പനി നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏക എസ്‌യുവിയായ എലിവേറ്റിനും വില കൂടും. ഉല്‍പ്പാദന ചിലവിലുണ്ടായ വര്‍ധനവാണ് വില വര്‍ധനവിനുള്ള കാരണമായി ഹോണ്ട ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 11 ലക്ഷം രൂപ മുതല്‍ 16.67 ലക്ഷം രൂപ വരെയാണ് എലിവേറ്റിന്റെ എക്‌സ്-ഷോറൂം വില.


നാളെ വില കൂടാൻ പോകുന്ന 7 എസ്‌യുവികൾ

എംജി ഹെക്ടര്‍

ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍സ് ഇന്ത്യ തങ്ങളുടെ വാഹനങ്ങള്‍ക്ക് 2 ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവി ആയ ഹെക്ടറിനും ഇലക്ട്രിക് മോഡലുകള്‍ക്കും ഈ വര്‍ധനവ് ബാധകമായിരിക്കും. ഹെക്ടറിന് പുറമെ ബെസ്റ്റ് സെല്ലിംഗ് ഇലക്ട്രിക് കാറായ വിന്‍ഡ്സര്‍ ഇവി പോലുള്ള മോഡലുകള്‍ക്കും ജനുവരി മുതല്‍ ഏകദേശം 30000 രൂപയോളം അധികം നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിസാന്‍ മാഗ്‌നൈറ്റ്

നിസാന്‍ ഇന്ത്യയിലെ തങ്ങളുടെ പ്രധാന മോഡലായ മാഗ്‌നൈറ്റിന് 3 ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന എസ്‌യുവികളില്‍ ഒന്നാണ് മാഗ്‌നൈറ്റ്. വേരിയന്റ് അനുസരിച്ച് സബ് 4 മീറ്റര്‍ എസ്‌യുവിക്ക് ഏകദേശം 17,000 രൂപ മുതല്‍ 32,000 രൂപ വരെ വില കൂടാന്‍ സാധ്യതയുണ്ട്. നിലവില്‍ 5.62 ലക്ഷം രൂപ മുതലാണ് മാഗ്‌നൈറ്റ് എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.


നാളെ വില കൂടാൻ പോകുന്ന 7 എസ്‌യുവികൾ

റെനോ കൈഗര്‍

നിസാനിനൊപ്പം കൂട്ടാളിയായ റെനോയും തങ്ങളുടെ മുഴുവന്‍ മോഡല്‍ നിരയില്‍ 2 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്വിഡ് ഹാച്ച്ബാക്കിനും ട്രൈബര്‍ എംപിവിക്കുമൊപ്പം കോംപാക്ട് എസ്‌യുവിയായ കൈഗറിനും ജനുവരി 1 മുതല്‍ പുതിയ നിരക്ക് ബാധകമാകും. കൈഗറിന്റെ വിവിധ വേരിയന്റുകള്‍ക്ക് 12,000 രൂപ മുതല്‍ 20,000 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കാമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

BYD സീലയണ്‍ 7

ഇലക്ട്രിക് എസ്‌യുവി വിപണിയിലെ ശ്രദ്ധേയമായ മോഡലുകളില്‍ ഒന്നാണ് BYD സീലയണ്‍ 7. പുതുവര്‍ഷത്തില്‍ ഈ ചൈനീസ് ഇലക്ട്രിക് എസ്‌യുവിക്കും വില കൂടും. എന്നാല്‍ ഡിസംബര്‍ 31-നകം വാഹനം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പഴയ വിലയില്‍ തന്നെ വാഹനം സ്വന്തമാക്കാമെന്ന് ചൈനീസ് ബ്രാന്‍ഡ് ഉറപ്പുനല്‍കുന്നു. ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ഈ അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുത്.


നാളെ വില കൂടാൻ പോകുന്ന 7 എസ്‌യുവികൾ

മെര്‍സിഡീസ് ബെന്‍സ് GLA

2026 ജനുവരിയില്‍ ആഡംബര വാഹനങ്ങള്‍ക്കും വില കൂടും. ഇന്ത്യക്കാരുടെ ജനപ്രിയ ലക്ഷ്വറി ബ്രാന്‍ഡായ
മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ നിരയില്‍ 2 ശതമാനം വരെ വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ട്രി ലെവല്‍ ലക്ഷ്വറി എസ്‌യുവിയായ മെര്‍സിഡീസ് GLA വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി കൈയ്യില്‍ കൂടുതല്‍ പണം കരുതേണ്ടി വരും. ലോജിസ്റ്റിക്‌സ് ചിലവുകളും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് ജര്‍മന്‍ കമ്പനി പറയുന്നത്.

ബിഎംഡബ്ല്യു X1

മെര്‍സിഡീസ് ബെന്‍സിനെ പോലെ തന്നെ നാട്ടുകാരായ ബിഎംഡബ്ല്യുവും തങ്ങളുടെ എസ്‌യുവികള്‍ക്കും സെഡാനുകള്‍ക്കും 3 ശതമാനം വരെ വില വര്‍ധിപ്പിക്കും. പ്രമുഖ മോഡലായ X1 എസ്‌യുവി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ജനുവരി മുതല്‍ ലക്ഷങ്ങള്‍ അധികം ചിലവഴിക്കേണ്ടി വരും. പുതുവര്‍ഷത്തില്‍ വാഹനം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ഡിസംബര്‍ 31-നകം ബുക്കിംഗ് പൂര്‍ത്തിയാക്കിയാല്‍ നിലവിലെ നിരക്കില്‍ വാഹനം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കുന്നു.

ഈ കമ്പനികള്‍ക്ക് പുറമെ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികളും വരും ദിവസങ്ങളില്‍ സമാനമായ വില വര്‍ധനവ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. പുതുവര്‍ഷത്തില്‍ വാഹനം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ഡിസംബര്‍ 31-നകം ബുക്കിംഗ് പൂര്‍ത്തിയാക്കിയാല്‍ നിലവിലെ നിരക്കില്‍ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. മുന്നില്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ഷോറൂം സന്ദര്‍ശിക്കു.

Credit: Drivespark

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X