ഒരുമാസത്തെ EMI കാശ് മാറ്റിവെച്ചോ, ജനുവരി മുതൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വില കൂട്ടുമെന്ന് ഏഥർ

പുതുവർഷം പിറക്കാറായതോടെ ഇന്ത്യയിലെ വാഹനങ്ങളുടെ വിലയെല്ലാം കൂടാൻ പോവുകയാണ്. ഇതിനോടകം മിക്ക കാർ നിർമാതാക്കളും തങ്ങളുടെ മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ച് മുമ്പോട്ട് വന്നിരുന്നു. ഇപ്പോഴിതാ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാണ രംഗത്തെ പ്രമുഖരായ ഏഥർ എനർജിയും (Ather Energy) 2026 ജനുവരി മുതൽ വൈദ്യുത സ്‌കൂട്ടറുകൾക്ക് (Electric Scooter) വില ഉയർത്തുമെന്ന് അറിയിച്ചിരിക്കുകയാണ്. വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും യുഎസ് ഡോളറിനും യൂറോയ്ക്കുമെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് വിലക്കയറ്റത്തിൻ്റെ പ്രധാന കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടർ നിരയിലുടനീളം 3,000 രൂപ വരെയുള്ള വില വർധനവാണ് നടപ്പിലാക്കുക. പുതിയ വിലകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. അസംസ്കൃത വസ്തുക്കളുടെയും പ്രധാന ഇലക്ട്രോണിക് ഘടകങ്ങളുടെയും ആഗോള വില ഉയരുന്നതും വിദേശ കറൻസികൾക്കെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ കുത്തനെ ഇടിവുണ്ടായതുമായ സാഹചര്യത്തിൽ മറ്റ് കമ്പനികളും സമാനമായ വർധനവ് നടത്തിയേക്കുമെന്നാണ് സൂചന.


ജനുവരി മുതൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വില കൂട്ടുമെന്ന് ഏഥ

2025 ഡിസംബർ മധ്യത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 91.01 രൂപയിലേക്ക് എത്തിയിരുന്നു. വൈകുന്ന യുഎസ്-ഇന്ത്യ വ്യാപാര കരാർ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യുഎസ് താരിഫ്, വിദേശ ഫണ്ട് ഒഴുക്ക് തുടങ്ങിയ ഘടകങ്ങൾ കാരണം ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവച്ച കറൻസിയായി ഇന്ത്യൻ റുപ്പി മാറിയിരുന്നു. നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് രൂപയുടെ വിലത്തകര്‍ച്ചയില്‍ സന്തോഷം കണ്ടെത്താനാവുന്നത്.

എന്തായാലും ഇവികൾക്ക് വില കൂടുന്നത് പലർക്കും നിരാശ സമ്മാനിച്ചേക്കാം. നിലവിൽ എൻട്രി ലെവൽ റിസ്‌ത S മോഡലിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 1,04,999 രൂപയാണ്. പുതിയ പ്രഖ്യാപനത്തോടെ, ഇലക്‌ട്രിക് ഫാമിലി സ്‌കൂട്ടറിൻ്റെ പ്രാരംഭ വില 1,07,999 രൂപയായി ഉയർന്നേക്കാം. ഏഥർ എനർജിയുടെ നിരയിലെ ടോപ്പ് മോഡലായ 450 അപെക്‌സിന് നിലവിൽ 1,89,999 രൂപ മുതലാണ് എക്സ്ഷോറൂം വില തുടങ്ങുന്നത്.


ജനുവരി മുതൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വില കൂട്ടുമെന്ന് ഏഥ

ഇത് വർധനവിന് ശേഷം ഏകദേശം 1,92,999 രൂപ ആയി ഉയരും. മോഡലും വേരിയൻ്റും അനുസരിച്ച് കൃത്യമായ വില പരിഷ്ക്കരണം വ്യത്യാസപ്പെടുമെന്നതും ശ്രദ്ധിക്കേണ്ടതാണേ. നിലവിലെ വിലയിൽ ഏഥർ സ്കൂട്ടറുകൾ വാങ്ങാനുള്ള അവസാന സമയം 2025 ഡിസംബർ 31 ആയിരിക്കും. തിരഞ്ഞെടുത്ത നഗരങ്ങളിൽ 20,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 'ഇലക്ട്രിക് ഡിസംബർ' പ്രോഗ്രാം കമ്പനി നിലവിൽ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ തങ്ങളുടെ ടോപ്പ് സെല്ലിംഗ് ഇലക്‌ട്രിക് സ്‌കൂട്ടറായ റിസ്‌ത 2 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. വിപണിയില്‍ അവതരിപ്പിച്ച് കേവലം 20 മാസത്തിനുള്ളിലാണ് ഈ ശ്രദ്ധേയമായ നേട്ടം ഫാമിലി സ്‌കൂട്ടർ സ്വന്തമാക്കുന്നത്. 2025 മെയ് മാസത്തിലാണ് റിസ്ത ആദ്യത്തെ 1 ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിച്ചത്. അവിടുന്ന് വെറും 8 മാസത്തിൽ ബാക്കി 1 ലക്ഷം യൂണിറ്റുകളും വിൽക്കാനായത് വലിയ നേട്ടമാണ്.


ജനുവരി മുതൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വില കൂട്ടുമെന്ന് ഏഥ

നിലവില്‍ ഏഥറിന്റെ മൊത്തം വില്‍പ്പനയുടെ 70 ശതമാനത്തിലധികവും റിസ്തയാണ് സംഭാവന ചെയ്യുന്നത്. എല്ലാത്തരം സൌകര്യങ്ങളും നൽകുന്ന കിടിലൻ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറായാണ് റിസ്‌ത പണികഴിപ്പിച്ചിരിക്കുന്നത്. 2.9kWh, 3.7kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് റിസ്‌ത ഇവി വിപണിയിലെത്തുന്നത്. ബേസ് മോഡലുകൾ സിംഗിൾ ചാര്‍ജില്‍ 123 കിലോമീറ്റര്‍ റേഞ്ച് നൽകുമെന്നാണ് കമ്പനി പറയുന്നത്.

അതേസമയം ഫുള്‍ ചാര്‍ജില്‍ 159 കിലോമീറ്ററാണ് റിസ്ത Z വേരിയൻ്റുകൾക്ക് നൽകാനാവുക. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 4.3 kW അതായത് 5.7 bhp പവറില്‍ പരമാവധി 22 Nm ടോര്‍ക്ക് നല്‍കുന്ന തരത്തിലാണ് റിസ്ത ട്യൂണ്‍ ചെയ്തിരിക്കുന്നത്. വെറും 4.7 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇവിക്ക് സാധിക്കും. ഇന്ത്യയിൽ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഓല S1 തുടങ്ങിയ മോഡലുകളോടാണ് റിസ്‌തയുടെ മത്സരം.

Credit: Drivespark

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X