യാത്രാസുഖത്തിൻ്റെ കാര്യത്തിൽ പ്രീമിയം ബ്രാൻഡുകളോട് പോലും നേരിട്ട് മുട്ടാൻ പ്രാപ്തമായ ഒരു കമ്പനിയാണ് സിട്രൺ. ബ്രാൻഡിൻ്റെ ലൈനപ്പിലെ ഏറ്റവും കിടിലൻ മോഡലാണ് C5 എയർക്രോസ്.എന്നാൽ മോഡലിൻ്റെ നവംബർ മാസത്തെ വിൽപ്പന കണക്കുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ഒരു യൂണിറ്റ് പോലും വിറ്റഴിക്കാതെയാണ് സിട്രൺ സി5 എയർക്രോസ് നവംബർ മാസം വിൽപ്പനയിൽ പിന്നിലായത്. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രൺ ഇന്ത്യയിൽ ഉയർന്ന നിലവാരമുള്ള മോഡലുകൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും വിൽപ്പനയിൽ സ്ഥിരത നിലനിർത്താൻ പലപ്പോഴും ബുദ്ധിമുട്ടുന്നത് കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ മൊത്തത്തിൽ നോക്കിയാൽ മികച്ച വിൽപ്പന നേടാൻ സാധിച്ചിട്ടും ഉണ്ട്.
കഴിഞ്ഞ മാസം 1224 കാറുകൾ വിറ്റഴിച്ച് ബ്രാൻഡിന്റെ രണ്ടാമത്തെ മികച്ച വിൽപ്പനയായിരുന്നു നവംബറിൽ രേഖപ്പെടുത്തിയത്. ജിഎസ്ടി നികുതിയിളവുകൾ കമ്പനിയുടെ പ്രീമിയം മോഡലുകളുടെ വിലയിൽ 2.67 ലക്ഷം വരെ കുറവ് വരുത്തിയിട്ടുണ്ട്. നേരത്തെ 39.99 ലക്ഷം വിലയുണ്ടായിരുന്നത് ഇപ്പോൾ 37.32 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. ഏകദേശം 6.68 ശതമാനത്തിന്റെ വിലക്കുറവാണ് ഇത് വ്യക്തമാക്കുന്നത്.

സിട്രൺ സി5 എയർക്രോസ് ഒരു സിംഗിൾ വേരിയന്റിൽ മാത്രമാണ് വിപണിയിലെത്തുന്നത്. സിംഗിൾ ടോൺ, ഡ്യുവൽ ടോൺ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകൾ ഈ വാഹനത്തിന് കമ്പനി നൽകുന്നുണ്ട്. 1997 സിസി DW10 FC 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് സി5 എയർക്രോസിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 177 PS പരമാവധി പവറും 400 NM പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സഹിതമാണ് ഈ വാഹനം വരുന്നത്. 52.5 ലിറ്ററാണ് സിട്രൺ സി5 എയർക്രോസിൻ്റെ ഇന്ധനശേഷി. ലിറ്ററിന് 17.5 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ എസ്.യു.വി 4500 mm നീളം, 1969 mm വീതി, 1710 mm ഉയരം, 2730 mm വീൽബേസ് എന്നിവയെല്ലാം ഉൾക്കൊള്ളുന്നുണ്ട്.

എൽഇഡി വിഷൻ പ്രൊജക്റ്റർ ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, ത്രിഡി എൽഇഡി റിയർ ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്റർ, എൽഇഡി ഒആർവിഎം, 31.24 സെന്റിമീറ്റർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 25.4 സെന്റിമീറ്റർ കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ സെന്റർ കൺസോൾ എന്നിവയെല്ലാം സി5 എയർക്രോസിലുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക് അഡ്ജസ്റ്റബിൾ സീറ്റ്, ഇലക്ട്രിക് ടെയിൽഗേറ്റ്, 580 ലിറ്റർ ബൂട്ട് കപ്പാസിറ്റി തുടങ്ങിയ ഫീച്ചറുകളും ഇതിൽ ലഭ്യമാണ്.
സുരക്ഷയുടെ കാര്യത്തിലും സി5 എയർക്രോസ് പിന്നിൽ അല്ല. ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, 6 എയർബാഗുകൾ, കോഫി ബ്രേക്ക് അലേർട്ട്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, റിവേഴ്സ് ക്യാമറ, മുൻ പിൻ പാർക്കിംഗ് സെൻസറുകൾ, 3 പോയിന്റ് ഐഎസ്ഒഫിക്സ് മൗണ്ടിംഗ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിട്രൺ ഉൽപ്പന്നങ്ങൾക്ക് നല്ല പേരുണ്ടെങ്കിലും, സി5 എയർക്രോസ് കടുത്ത മത്സരം നടക്കുന്ന ഉയർന്ന സെഗ്മെൻ്റിലാണ് വിൽക്കുന്നത്. ഈ വിഭാഗത്തിൽ മറ്റ് ചില കാറുകൾക്ക് പൊതുവെ ഉയർന്ന ഡിമാൻഡുള്ളതുകൊണ്ട് സി5 എയർക്രോസിന്റെ വിൽപ്പന കുറയാൻ കാരണമാകുന്നുണ്ട്. ഈ മോഡലിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ അവബോധം നൽകുകയോ കാറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുക എന്നതാണ കമ്പനി ഏറ്റവും അത്യാവശമായി ചെയ്യേണ്ട കാര്യം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
Credit: Drivespark


Click it and Unblock the Notifications