ഈ സ്വപ്‌നങ്ങളെങ്കില്‍ ധനം നിറഞ്ഞ് കവിയും, നിങ്ങള്‍ക്ക് അനുഭവമുണ്ടോ?

സ്വപ്‌നം കാണാത്തവര്‍ വളരെ ചുരുക്കമായിരിക്കും, എന്നാല്‍ ചില സ്വപ്‌നങ്ങള്‍ക്ക് ആഴത്തില്‍ ഉള്ള അര്‍ത്ഥമുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന്റെ സൂചനകളാണ് ചില സ്വപ്‌നങ്ങള്‍ അര്‍ത്ഥമാക്കുന്നത്. ഇത്തരം സ്വപ്‌നങ്ങള്‍ വീട്ടില്‍ സന്തോഷവും സമ്പത്തും സമൃദ്ധിയും കൊണ്ട് വരും എന്നാണ് അര്‍ത്ഥമാക്കുന്നത്. പൊതുവേ നാം കാണുന്ന സ്വപ്‌നങ്ങള്‍ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ പലരും മറന്ന് പോവുന്നു. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ എത്ര സമയം പിന്നിട്ടാലും മറക്കാതെ നില്‍ക്കുന്നു.

സമ്പത്തും സമൃദ്ധിയും ധനവും എല്ലാം കൊണ്ട് വരുന്ന ചില സ്വപ്‌നങ്ങളുണ്ട്. അവയെക്കുറിച്ച് നമുക്ക് നോക്കാം. അത് മാത്രമല്ല എന്തൊക്കെ സ്വപ്‌നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. ശുഭകരമായ ഇത്തരം സ്വപ്‌നങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.


ഈ സ്വപ്‌നങ്ങളെങ്കില്‍ ധനം നിറഞ്ഞ് കവിയും

ക്ഷേത്രത്തിലെ മണിയുടെ ശബ്ദം
ക്ഷേത്രത്തിലെ മണിയുടെ ശബ്ദം കേള്‍ക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമായ അടയാളമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല സ്വപ്‌നത്തിലെങ്കിലും ഈ ശബ്ദം നെഗറ്റീവ് ഊര്‍ജ്ജങ്ങളെ അകറ്റി മനസ്സില്‍ സമാധാനവും ശാന്തതയും കൊണ്ടുവരും എന്നാണ് വിശ്വാസം. അതോടൊപ്പം ശംഖിന്റെ ശബ്ദം കേള്‍ക്കുന്നതും നല്ല സൂചനയായി കണക്കാക്കുന്നതാണ്.

ആനയെ കാണുന്നത്
ക്ഷേത്രത്തില്‍ ആനയെ കാണുന്നതും അവക്ക് ഭക്ഷണം നല്‍കി അനുഗ്രഹം വാങ്ങുന്നതും നിങ്ങളുടെ സ്വപ്‌നത്തില്‍ കാണുന്നതെങ്കില്‍ അത് വളരെ ശുഭകരമായി കരുതപ്പെടുന്നു. പ്രത്യേകിച്ച് ഈ പുതുവര്‍ഷത്തില്‍ ആനകളെ സ്വപ്നം കാണുന്നതും അത്യധികം മംഗളകരമായ ഒരു അടയാളമായാണ് വിശ്വാസികള്‍ കണക്കാക്കുന്നതും. അതുകൊണ്ട് തന്നെ ഈ സ്വപ്‌നം മികച്ചതാണ്.

ശിവലിംഗം കാണുന്നത്
നിങ്ങള്‍ സ്വപ്നത്തില്‍ ശിവലിംഗം കാണുന്നത് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായാണ് കണക്കാക്കുന്നത്. സ്വപ്നശാസ്ത്രപ്രകാരം ശിവലിംഗ ദര്‍ശനവും, ശിവലിംഗത്തെ പൂജിക്കുന്നതായി കാണുന്ന സ്വപ്‌നങ്ങള്‍ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും കൊണ്ട് വരുന്നതിന് സഹായിക്കുന്നു.


ഈ സ്വപ്‌നങ്ങളെങ്കില്‍ ധനം നിറഞ്ഞ് കവിയും

പഴങ്ങള്‍ കാണുന്നത്
നിങ്ങളുടെ സ്വപ്‌നത്തില്‍ പഴങ്ങള്‍ കാണുന്നത് എപ്പോഴും സമ്പത്ത്, സ്വത്ത്, ഐക്യം എന്നിവയുടെ സൂചനയാണ്. എന്ന് മാത്രമല്ല ശിവന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകുന്നു എന്നും ഇതിന് അര്‍ത്ഥമുണ്ട്. കൂടാതെ നിങ്ങളോടൊപ്പം എല്ലാ കാര്യങ്ങളിലും ശിവന്‍ അനുഗ്രഹിക്കുമെന്നുമാണ് ഈ സ്വപ്നങ്ങള്‍ അര്‍ത്ഥമാക്കുന്നത്.

ഗോമാതാവിനെ സ്വപ്‌നം കാണുന്നത്
നിങ്ങളുടെ സ്വപ്‌നത്തില്‍ ഗോമാതാവിനെ കാണുന്നത് നല്ലതാണ്. അത് മാത്രമല്ല നിങ്ങള്‍ ദിനവും ഗോമാതാവിനെ പൂജിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നത് ദേവഗണങ്ങളുടെ അനുഗ്രഹം നിങ്ങളിലേക്ക് എത്തും എന്നാണ് ഇതിന്റെ അര്‍ത്ഥം. നിങ്ങളുടെ എല്ലാ പാപങ്ങളും ഇല്ലാതാകുമെന്നും പ്രതിബന്ധങ്ങളെ നീക്കുമെന്നും വിശ്വസിക്കപ്പെടുന്നു ഇതിലൂടെ.

പശു വീട്ടില്‍ എത്തുന്നത്
നിങ്ങളുടെ വീടിന്റെ പടിവാതിലില്‍ പശു നില്‍ക്കുന്നതായി സ്വപ്‌നം കാണുന്നെങ്കില്‍ അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീടിന് അനുഗ്രഹവും ദേവതകളുടെ സാന്നിധ്യവും സമ്പത്തും ഐശ്വര്യവും കൊണ്ട് വരും എന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല സ്വപ്‌നത്തില്‍ മഹാലക്ഷ്മിയെ കാണുന്നത് അതീവ ശുഭകരമായി കണക്കാക്കുന്നു.

ദുര്‍ഗ്ഗാദേവിയെ സ്വപ്‌നം കാണുന്നത്
സ്വപ്‌ന ശാസ്ത്രപ്രകാരം നിങ്ങള്‍ ദുര്‍ഗ്ഗാദേവിയെയാണ് സ്വപ്‌നം കാണുന്നതെങ്കില്‍ അത് സൂചിപ്പിക്കുന്നത് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാവുന്നു എന്നതാണ്. അത് കൂടാതെ ഈ ദേവതകളെ സ്വപ്‌നം കാണുന്നത് വഴി സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. അന്നവും ധനവും നിങ്ങള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഏത് വഴിയിലൂടേയും തേടി എത്തുന്നു എന്നതാണ് ആ്ദ്യത്തെ കാര്യം.

Credit: Boldsky

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X