A Oneindia Venture

സ്വർണ വില ഇന്നും ഉയർന്ന് തന്നെ; 18 കാരറ്റ് സ്വർണവും കൈപ്പൊള്ളിക്കും..വില ഇനി 1.78 ലക്ഷത്തിലേക്ക്?

ആഗോള തലത്തിൽ സ്വർണ വിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച സ്വർണ വില ആദ്യമായി ഔണ്‍സിന് 5000 ഡോളർ കടന്നു. 5100 ഡോളറാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഭൌമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണ വിലയെ സ്വാധീനിച്ചത്. രാജ്യാന്തര വിപണിയിൽ ഇന്നും ഉയർന്ന് നിൽക്കുകയാണ് സ്വർണം. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണം തൊടാനാകാത്ത വിധം കുതിക്കുകയാണ്.

സ്വർണ വില പിടിവിട്ട് പറക്കും..ഒറ്റയടിക്ക് പവൻ വില അരലക്ഷത്തിന് മുകളിലേക്ക്..പ്രവചനം തിരുത്തി വിദഗ്ധർ

പശ്ചിമേഷ്യയിലെ അമേരിക്ക-ഇറാൻ സംഘർഷങ്ങളാണ് ഇന്നത്തെ സ്വർണ്ണവില കുതിച്ചുയരുന്നതിന് പ്രധാന കാരണം. ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് യു.എസ്. വിമാനവാഹിനിക്കപ്പൽ പടയെ അയച്ചതും അമേരിക്കൻ ആക്രമണം 'പൂർണ്ണമായ യുദ്ധമായി' കണക്കാക്കുമെന്ന ഇറാൻ നേതാക്കളുടെ മുന്നറിയിപ്പും സംഘർഷങ്ങൾക്ക് ആക്കം കൂട്ടി.


സ്വർണ വില ഇന്നും ഉയർന്ന് തന്നെ; 18 കാരറ്റ് സ്വർണവും കൈപ്പൊള്ളിക്കും..വില ഇനി 1.78 ലക്ഷത്തിലേക്ക്?

ഇന്ത്യയും യൂറോപ്യൻ യൂണിയനും സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കിയതും ഇത് സംബന്ധിച്ചുള്ള യുഎസ് വെല്ലുവിളിയും സ്വർണ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഇരു പങ്കാളികൾക്കുമിടയിലെ ഓട്ടോമൊബൈൽ, ടെക്സ്റ്റൈൽസ്, ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നതാണ് കരാർ. ഇതിലൂടെ വർഷങ്ങളായി നിലനിന്നിരുന്ന ഉയർന്ന തീരുവകൾക്ക് ശേഷം പുതിയ വിപണി സാധ്യതകൾ തുറക്കും.

കരാറിനോട് അമേരിക്ക അമർഷത്തോടെയാണ് പ്രതികരിച്ചത്. വാഷിംഗ്ടണിന്റെ തീരുവ അധിഷ്ഠിത സമ്മർദ്ദ തന്ത്രങ്ങളെ കരാർ ദുർബലപ്പെടുത്തുമെന്നും ആഗോള വ്യാപാര സഖ്യങ്ങളിലെ യുഎസ് സ്വാധീനത്തിന് വെല്ലുവിളി ഉയർത്തുമെന്നും അമേരിക്ക ഭയപ്പെടുന്നുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കരാറിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി.

ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് യൂറോപ്പിലേക്ക് വിൽക്കുന്നതിലൂടെ, യൂറോപ്പ് പരോക്ഷമായി റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ധനസഹായം നൽകുകയാണ് എന്ന് ബെസ്സെന്റ് ആരോപിച്ചു. റഷ്യ യുമായി ഊർജ്ജ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ (ഇന്ത്യയെപ്പോലെ) കൂട്ടായ തീരുവ സമ്മർദ്ദത്തിനുള്ള യുഎസ് ആവശ്യങ്ങളെ യൂറോപ്പ് ഈ കരാറിലൂടെ എതിർക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളെല്ലാം തന്നെ ഇന്ന് സ്വർണ വില തിളച്ചുമറയാൻ കാരണമായി.

കേരളത്തിൽ ഇന്നത്തെ വില ഇങ്ങനെ

 ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് വില 14,854 രൂപയാണ്. അതായത് പവന് 1,18,832. ഇന്നലത്തെ വില 18 കാരറ്റിന് ഒരു ഗ്രാമിന് 12280 രൂപയാണ്വില. വെള്ളി ഗ്രാമിന് 370 രൂപയും.

സ്വർണ വിലയുടെ കുതിപ്പ് 1.78 ലക്ഷത്തിലേക്ക്; ഇനിയൊരു റിവേഴ്സ് ഇല്ലെന്ന് വിദഗ്ധർ..പുതിയ പ്രവചനം ഇങ്ങനെ

 പവന് 1.65 ലക്ഷം വരെ

2026 ൽ സ്വർണ വില ഔണ്‍സിന് 5000 ഡോളർ കടക്കുമെന്നും എന്നാൽ ഈ വർഷം പകുതി ആകുമ്പോൾ മാത്രമേ അത്ര വലിയൊരു കുതിപ്പിന് സാധ്യതയുള്ളൂവെന്നുമായിരുന്നു പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളും വിശകലന വിദഗ്ധരും പ്രവചിച്ചത്. എന്നാൽ ജനുവരി അവസാനത്തോടെ തന്നെ ഒരു ഔൺസിന് 5100 ഡോളറിനാണ് മുകളിലേക്ക് വില കുതിച്ചതോടെ പലരും ഇപ്പോൾ തങ്ങളുടെ പ്രവചനം തിരുത്തിക്കഴിഞ്ഞു.

2026 അവസാനത്തോടെ സ്വർണ വില 5,400 ഡോളറായി ഉയർത്തിയിരിക്കുകയാണ് ഗോൾഡ്മാൻ സാച്ച്സ്. മറ്റു വിശകലന വിദഗ്ധർ 4,900 - 5,400 ഡോളർ ഇടയിലുള്ള സാധ്യതയാണ് പറയുന്നത്. ചില സാമ്പത്തിക സ്ഥാപനങ്ങൾ വില 6000 ഡോളറിലേക്ക് കുതിക്കുമെന്ന് പറയുമ്പോൾ മറ്റ് ചിലർ 7000 ഡോളർ കടന്നാലും അത്ഭുതപ്പെടാനില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര ബാങ്ക് വാങ്ങൽ, ഇടിഎഫ് നിക്ഷേപം, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, ഡോളർ ബലഹീനത/പണപ്പെരുപ്പ ആശങ്കകൾ എന്നിവ വർദ്ധിക്കുകയാണെങ്കിൽ സ്വർണ്ണവില ഈ രീതിയിൽ പിടിവിട്ട് പറക്കുമെന്ന് ഇവർ പറയുന്നു. കേന്ദ്ര ബാങ്ക് വൈവിധ്യവൽക്കരണം, നിക്ഷേപകരുടെ സുരക്ഷിത താവള ആവശ്യം തുടങ്ങിയ 2025-ലെ വലിയ കുതിപ്പിന് കാരണമായ ഘടനാപരമായ ഘടകങ്ങൾ അവസാനിച്ചിട്ടില്ല. 2026-ൽ ഉടനീളം ഉയർന്ന നിലവാരങ്ങൾ നിലനിർത്താൻ ഇത് സഹായിക്കുമെന്നാണ് പ്രധാന വിലയിരുത്തൽ. മുൻവർഷത്തെ വർദ്ധനവിന്റെ വേഗത ഉണ്ടാകില്ലെങ്കിലും വില ഉയരുക തന്നെ ചെയ്യുമെന്നാണ് പ്രവചനങ്ങൾ.

അതേസമയം ഔണ്‍സന് 7000 കടന്നാൽ കേരളത്തിൽ ഒരു പവന് 1.65 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. വിൽക്കുന്നവരെ സംബന്ധിച്ച് കോളടിച്ചെങ്കിലും സാധാരണക്കാരനെ സംബന്ധിച്ച് സ്വർണം അപ്രാപ്യമാകും.

Credit: Oneindia

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X