കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ആഭരണം വാങ്ങാന്‍ താല്പര്യമുള്ളവര്ക്ക് ഇന്ന് നല്ല ദിനമാണ്. പണിക്കൂലിയിലും ജിഎസ്ടിയിലും ആനുപാതികമായ കുറവ് പരിഗണിച്ചാല്‍ 1000 രൂപയുടെ മാറ്റമാണ് ഇന്നുണ്ടായിരിക്കുന്നത്. എന്നാല്‍ ആഭരണം വാങ്ങാന്‍ പോകുന്നവര്‍ വിപണിയിലെ പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച് കൃത്യമായി അറിഞ്ഞിരിക്കണം.
സ്വര്‍ണം വാങ്ങുന്നവര്‍ ആദ്യം ചെയ്യേണ്ടത് എന്തിന് വാങ്ങുന്നു എന്ന് തീരുമാനിക്കുകയാണ്. ആഭരണമായി ധരിക്കുകയാണോ ലക്ഷ്യം, അതല്ല, ഭാവിയില്‍ ലാഭം കൊയ്യാന്‍ നിക്ഷേപമായി എടുത്തുവയ്ക്കലാണോ ഉദ്ദേശം എന്ന് ഉറപ്പിക്കണം. നിക്ഷേപം എന്ന രീതിയില്‍ കാണുന്നവര്‍ക്ക് 24 കാരറ്റ് സ്വര്‍ണമാണ് നല്ലത്. അല്ലാത്തവര്‍ക്ക് അതിന് താഴേക്കുള്ള കാരറ്റുകള്‍ മതി.

സ്വര്‍ണ നിക്ഷേപ പദ്ധതികളായ എസ്ജിബി, ഗോള്‍ഡ് ഇടിഎഫ് എന്നിവയെല്ലാം 24 കാരറ്റിലെ ഇടപാടുകളാണ്. അതേസമയം, ആഭരണമായും വേണ്ടി വന്നാല്‍ ബാങ്കില്‍ പണയം വെക്കാനും അല്ലെങ്കില്‍ വില്‍ക്കാനും ഉദ്ദേശമുണ്ടെങ്കില്‍ 22 കാരറ്റ് സ്വര്‍ണം വാങ്ങാം. ഈ കാരറ്റിലെ ആഭരണങ്ങളും കോയിനുകളും മാത്രമാണ് ബാങ്കുകള്‍ വായ്പക്ക് ഈടായി സ്വീകരിക്കുകയുള്ളൂ.
കുവൈത്തില്‍ 2 ദിവസം പൊതു അവധി; ഫലത്തില്‍ 4 ദിവസം ആഘോഷിക്കാം, കൂടാതെ 18നും
22 കാരറ്റ് സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയ വില 116160 രൂപയാണ്. ഇന്നലെ വൈകീട്ട് ഒരു പവന് 800 രൂപ ഉയര്‍ന്നിരുന്നു. 880 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞിരിക്കുന്നത്. ഈ സ്വര്‍ണം ഒരു പവന് ആഭരണം വാങ്ങുമ്പോള്‍ 1.25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് അധികമായി നല്‍കണം.
9 കാരറ്റ് സ്വര്‍ണം കുറഞ്ഞ വിലയില്‍ കിട്ടും
ആഭരണമായി ധരിക്കുക മാത്രമാണ് സ്വര്‍ണം വാങ്ങുന്നതിന്റെ ലക്ഷ്യമെങ്കില്‍ ഏറ്റവും കുറഞ്ഞ 9 കാരറ്റ് സ്വര്‍ണം വാങ്ങാം. ഈ സ്വര്‍ണത്തില്‍ കോയിന്, ബാര്‍ എന്നിവ കിട്ടില്ല. ആഭരണം മാത്രമേ കിട്ടൂ. 37 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും ഉള്‍പ്പെടുന്നതാണ് 9 കാരറ്റ്. മറ്റു ലോഹങ്ങളുടെ അംശം കൂടുതലായതിനാല്‍ വേഗം മങ്ങലേല്ക്കാന് സാധ്യതയുണ്ട്. ഇടയ്ക്ക് മഞ്ഞ പൂശേണ്ടി വരും.
9 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 5995 രൂപയാണ് ഗ്രാം വില. പവന് 48000 രൂപയ്ക്ക് തൊട്ടടുത്ത് വരും. ഇത്രയും രൂപയ്ക്ക് ഒരു പവന് ആഭരണം കിട്ടുക എന്നത് ചിലര്‍ക്കെങ്കിലും ഗുണമാകും. സുരക്ഷാ പേടിയും വേണ്ട. 22 കാരറ്റിന്റെ ഒരു പവന് സ്വര്‍ണം വാങ്ങുന്ന വിലയ്ക്ക് 9 കാരറ്റിന്റെ രണ്ട് പവനില്‍ അധികം വാങ്ങാം. അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം 9 കാരറ്റില്‍ സ്വര്‍ണത്തിന്റെ അംശം കുറവാണ് എന്നതാണ്.
ഡോളര്‍ സൂചിക 96.85 എന്ന നിരക്കിലേക്ക് ഉയര്‍ന്നതാണ് സ്വര്‍ണവില ഇന്ന് കുറയാന്‍ ഒരു കാരണം. ക്രൂഡ് ഓയില്‍ വിലയിലും നേരിയ കുറവ് വന്നിട്ടുണ്ട്. ആഗോള വിപണിയില്‍ സ്വര്‍ണവില 5066 ഡോളര്‍ എന്ന നിരക്കിലേക്ക് താഴ്ന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 90.54 ആയി ഉയര്‍ന്നു. എങ്കിലും അമേരിക്ക ഇറാന് ചര്‍ച്ചയുടെ ഭാവി വരുംദിവങ്ങളില്‍ വിപണിയെ മാറ്റിമറിക്കും.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
