ആഗോള വിപണിയിൽ സ്വർണ വില വലിയ തോതിൽ ഇടിയുകയാണ്. വെള്ളിയാഴ്ച വില ഔൺസിന് 4,979.49 ഡോളർ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്, നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് വിലയെ കാര്യമായി സ്വാധീനിച്ചത്. മാത്രമല്ല യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് കുറക്കാനുള്ള സാധ്യത മങ്ങിയതും സ്വർണത്തെ കൈയ്യൊഴിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.
ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണ വില കുറയുമോയെന്നതാണ് ഉറ്റുനോക്കുന്നത്. സ്വർണം ഉടൻ 5,000 ഡോളർ നിലവാരം കടക്കാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. തുടർച്ചയായ ആവശ്യകതയും വിലയിലെ ചാഞ്ചാട്ടവും തന്നെയാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. 2026 അവസാനത്തോടെ വില 6,000-ൽ എത്താമെന്നും പ്രവചനങ്ങളുണ്ട്. യു.എസ്. പലിശനിരക്ക്, പണപ്പെരുപ്പം, ആഗോള സാമ്പത്തിക സ്ഥിതി, കേന്ദ്ര ബാങ്ക് വാങ്ങലുകൾ എന്നിവയെ ആശ്രയിച്ചായിരിക്കും സ്വർണത്തിൻ്റെ കുതിപ്പ്.

5,000 ഡോളർ എന്ന നിലവാരത്തിൽ നിന്ന് സ്വർണം ഉയർന്നാൽ വില വർധനവിനുള്ള വേഗം വർധിക്കുമെന്നാണ് കാപിറ്റൽ ഡോട്ട് കോമിലെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് കെയ്ൽ റോഡയുടെ നിരീക്ഷണം. നിക്ഷേപകർ യുഎസ് സിപിഐ ഡാറ്റയും ആഗോള വിപണി പ്രവണതകളും നിരീക്ഷിക്കണം. സ്വർണം ഹ്രസ്വകാലത്തേക്ക് 5,000-ൽ എത്താൻ സാധ്യതയുണ്ട്. എന്നിരുന്നാലും ദീർഘകാല ലക്ഷ്യത്തോടെ സ്വർണം വാങ്ങി വെയ്ക്കുന്നത് സുരക്ഷിതം തന്നെയാണെന്നാണ് മറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാരണം സ്വർണം സുരക്ഷിത നിക്ഷേപമാണ്. ഡോളർ മൂല്യം കുത്തനെ ഇടിയുമ്പോൾ സ്വർണത്തിൻ്റെ പെരുമ വർധിക്കുമെന്നും ഇവർ പറയുന്നു.
അതേസമയം വരും നാളുകളിൽ വെള്ളി വിലയിൽ വലിയ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് പ്രവചിക്കപ്പെടുന്നത്. വെള്ളിക്ക് വ്യാവസായിക ആവശ്യക ഉണ്ട്. വെള്ളി വാങ്ങി വെയ്ക്കുന്നവർ ഓർക്കേണ്ട പ്രധാന കാര്യം ഹ്രസ്വകാല നേട്ടങ്ങൾ നൽകുമെങ്കിലും ദീർഘകാല കരുതൽ ശേഖരമായി വെള്ളി ഒരിക്കലും സ്വർണ്ണത്തിന് പകരമാവില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ആഴ്ച വെള്ളി വിലയിൽ നേരിയ മുന്നേറ്റം ഉണ്ടായേക്കാം, 0.7% വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്ലാറ്റിനം 1.7% ഉയർന്ന് 2,033.99-ലും പല്ലേഡിയം 2.8% വർധിച്ച് 1,661.97 ഡോളറിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. പക്ഷേ, ഇരു ലോഹങ്ങൾക്കും ഈ ആഴ്ച നഷ്ടം രേഖപ്പെടുത്താനാണ് സാധ്യത. ഏത് ലോഹത്തിലായാലും നിക്ഷേപ തീരുമാനങ്ങൾക്ക് മുമ്പ് വൈവിധ്യവൽക്കരണവും വിപണി വിലയിരുത്തലും പ്രധാനമാണെന്നാണ് നിക്ഷേപകർക്ക് വിദഗ്ധർ നൽകുന്ന ഉപദേശം.. ദീർഘകാല നിക്ഷേപകർ സ്വർണ്ണത്തെ സംരക്ഷണ ആസ്തിയായി കാണണം. ഹ്രസ്വകാല വ്യാപാരികൾക്ക് വെള്ളി, പ്ലാറ്റിനം, പല്ലേഡിയം എന്നിവയിലെ വിലയിലെ വ്യതിയാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
കേരളത്തിലെന്ത് സംഭവിക്കും
സംസ്ഥാനത്ത് വെള്ളിയാഴ്ച രണ്ട് തവണയാണ് സ്വർണ വില താഴ്ന്നത്. രാവിലെയും വൈകീട്ടുമായി 2600 രൂപയുടെ ഇടിവ് പവന് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരത്തിൽ വില ഇടിയുന്നുണ്ടെങ്കിലും വില ഒരിക്കൽ പോലും ഒരു ലക്ഷത്തിലേക്ക് താഴാനുള്ള പ്രവണത കാണിക്കുന്നില്ല.
അതേസമയം വില ഇനിയും ഇടിയുമെന്ന കണക്ക് കൂട്ടലിൽ പലരും വാങ്ങാതെ കാത്തിരിക്കുകയാണ്. എന്നാൽ ഈ കാത്തിരിപ്പ് മണ്ടത്തരമാകുമെന്നാണ് വിദഗ്ധരും വ്യാപാരികളും ഒരുപോലെ പറയുന്നത്. ഒരു ലക്ഷത്തിന് താഴേക്ക് വില താഴാനുള്ള സാധ്യത അടുത്തെങ്ങും ഉണ്ടാകില്ലെന്ന് മാത്രമല്ല ആഗോള അനിശ്ചിതത്വം വർധിച്ചാൽ സ്വർണ വില കത്തിക്കയറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതിനാൽ വില ഇടിയുമ്പോൾ സ്വർണം വാങ്ങി വെയ്ക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് ഇവർ പറയുന്നു.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
