സ്വർണ വില കേരളത്തിൽ ഇന്നും കുറഞ്ഞു, ഇന്ന് ഒരു പവൻ വാങ്ങാൻ എത്ര നൽകണം? നിരക്ക് അറിയാം

തിരുവനന്തപുരം: കേരളത്തിൽ വലിയ ചാഞ്ചാട്ടമാണ് സ്വർണ വിലയിൽ പ്രകടമാകുന്നത്. വ്യാഴാഴ്ച രാവിലെ വലിയ കുറവായിരുന്നു വിലയിൽ പ്രകടമായത്. എന്നാൽ ഉച്ചയായപ്പോൾ വില കുത്തനെ കൂടി. ലാഭെടുപ്പ് തകൃതിയായതോടെയാണ് വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് ഇതാ സ്വർണ വില വീണ്ടും കുറഞ്ഞിരിക്കുകയാണ്. വിശദമായി നോക്കാം

ഉയർന്ന വില നിലവാരത്തിലാണ് ജനുവരിയിൽ സ്വർണ വിപണി തുറന്നത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു തുടക്കവില. 2 മുതൽ 4 വരെ, 99,600-നും 99,880-നും ഇടയിൽ വില സ്ഥിരത പാലിച്ചു. എന്നാൽ 5 ന് വില കുത്തനെ കുതിച്ചു. രാവിലെ 1,00,760 രൂപയിൽ നിന്ന് വൈകുന്നേരത്തോടെ 1,01,360 രൂപയായി. ജനുവരി 6 മുതൽ 8 വരെ നേരിയ ഏറ്റക്കുറച്ചിലുകൾ കണ്ടെങ്കിലും, 1.01 ലക്ഷം രൂപയ്ക്ക് മുകളിൽ തുടർന്നു. 9 മുതൽ സ്വർണവില ക്രമാനുഗതമായി മുന്നേറി, 10-ന് 1,03,000 രൂപയിലെത്തി. 11-നും നില തുടർന്നു. ജനുവരി 12, 13 തീയതികളിൽ മുന്നേറ്റം ശക്തിപ്പെട്ട്, വില 1,04,240 രൂപയിൽ എത്തി.


സ്വർണ വില കേരളത്തിൽ ഇന്നും കുറഞ്ഞു, ഇന്ന് ഒരു പവൻ വാങ്ങാൻ എത്ര നൽകണം? നിരക്ക് അറിയാം

14-ന് സ്വർണം പുതിയ ഉയരങ്ങൾ താണ്ടി, രാവിലെ 1,05,320 രൂപയിൽ നിന്ന് വൈകുന്നേരത്തോടെ 1,05,500 രൂപ എന്ന സർവ്വകാല റെക്കോഡ്. 15 ന് രാവിലെ ഇടിഞ്ഞ സ്വർണം ഉച്ചയോടെ വീണ്ടും തിരുത്തി. പവൻ വില 320 രൂപ വർധിച്ച് 1,05,320 രൂപയായി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13145 രൂപയാണ് വില. അതായത് ഇന്നലെ അപേക്ഷിച്ച് 20 രൂപയുടെ ഇടിവ്. ഇതോടെ പവൻ വില 160 രൂപ കുറഞ്ഞത് 1,05,160 രൂപയായി. 

ആഗോള വിപണിയിലെ വിലയിടിവാണ് കേരളത്തിലെ സ്വർണ വിപണിയേയും ഇന്ന് സ്വാധീനിച്ചത്. അപ്രതീക്ഷിതമായി അമേരിക്കൻ സാമ്പത്തിക രംഗത്തുണ്ടായ അനുകൂല ചലനങ്ങൾ ഡോളറിനെ കൂടുതൽ കരുത്തനാക്കി. ഡോളർ സൂചിക ഈ ആഴ്ച 0.20% ഉയർന്ന് തുടർച്ചയായ മൂന്നാം വാരവും നേട്ടം രേഖപ്പെടുത്തി. ഈ മാസം ഏകദേശം ഒരു ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഡോളർ ശക്തിപ്പെടുമ്പോൾ, മറ്റു കറൻസികളിൽ സ്വർണ്ണത്തിന് വിലയേറും, ഇത് ഡിമാൻഡ് കുറയാൻ കാരണമാകും.

അതിനിടെ, യുഎസിൽ തൊഴിലില്ലായ്മ ആനുകൂല്യ അപേക്ഷകളിൽ അപ്രതീക്ഷിത കുറവ് യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. സംസ്ഥാന തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള പ്രതിവാര പ്രാരംഭ അപേക്ഷകൾ 9,000 കുറഞ്ഞ് 1,98,000 ആയെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് . സാമ്പത്തിക വിദഗ്ധർ 2,15,000 അപേക്ഷകളാണ് പ്രവചിച്ചിരുന്നത്.

യുഎസ് ഫെഡ് ഈ വർഷം കുറഞ്ഞത് രണ്ട് തവണയെങ്കിലും പലിശ കുറയ്ക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. എന്നാൽ, തൊഴിൽ വിപണി പ്രവണതകളും പണപ്പെരുപ്പ ഡാറ്റയും അടുത്ത മാസങ്ങളിൽ നിരക്ക് കുറയ്ക്കില്ലെന്ന സൂചനയാണ് നൽകുന്നത്. ഇറാനെതിരായ സൈനിക നടപടി വൈകിപ്പിച്ചേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചതും ഭൗമരാഷ്ട്രീയപരമായ ആശങ്കകൾക്ക് അയവ് വരുത്തി.

അതേസമയം സ്വർണ വില ഈ വർഷം അപ്രതീക്ഷിത ഉയരങ്ങൾ താണ്ടുമെന്ന് തന്നെയാണ് ആഗോള സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഈ വർഷത്തിൻ്റെ ആദ്യ പാദത്തിൽ തന്നെ ഔണ്‍സിന് 5000 ഡോളർ കടന്നേക്കുമെന്നാണ് ഇവർ പ്രവചിക്കുന്നത്. അങ്ങനെ വില ഉയർന്നാൽ കേരള വിപണിയിൽ സ്വർണം പവന് 1.15 ലക്ഷമെങ്കിലും നൽകേണ്ടി വരും. ജി എസ് ടിയും പണിക്കൂലിയും ഇല്ലാത്ത തുകയാണ് ഇത്. അതും കൂടി ചേരുമ്പോൾ വില പറപറക്കും.

Credit: Oneindia

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X