കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ക്രിസ്മസ് ദിനത്തില്‍ നാമമാത്രമായ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും വില കുറയുന്നില്ല എന്നത് എടുത്തു പറയണം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് 7200 രൂപ അധികമാണ് ഇന്നത്തെ വില. അതായത്, മൂന്നാഴ്ച തികയുന്നതിന് മുമ്പാണ് ഇത്രയും വര്‍ധന.
ശമ്പളം മാത്രം നോക്കിയാല്‍ പോര; ജോലി പോയാല്‍ എന്തു ചെയ്യും, അറിയാം ഇപിഎഫ്ഒ വരുത്തിയ മാറ്റം
രാജ്യാന്തര വിപണിയില്‍ അവധി ആയതിനാല്‍ ഇന്ന് കാര്യമായ വില മാറ്റമുണ്ടായിട്ടില്ല. 4479 ഡോളര്‍ ആണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഡോളര്‍ സൂചിക 97.95 എന്ന നിരക്കിലേക്ക് അല്‍പ്പം മെച്ചപ്പെട്ടു. ഇതോടെ ഇന്ത്യന്‍ രൂപ 89.83 എന്ന നിരക്കിലേക്ക് വീണു. രൂപയും ഡോളറും രാജ്യാന്തര സ്വര്‍ണവിലയും നോക്കിയാണ് കേരളത്തില്‍ സ്വര്‍ണില നിശ്ചയിക്കുക.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 102120 രൂപയാണ് ഇന്നത്തെ വില. 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12765 രൂപയായി. സ്വര്‍ണത്തിന്റെ മറ്റു കാരറ്റുകള്‍ക്കും സമാനമായ വിലക്കയറ്റമുണ്ടായിട്ടുണ്ട്. കുറച്ചുദിവസങ്ങളായി രാജ്യാന്തര വിപണിയില്‍ പല കാരണങ്ങളാല്‍ സ്വര്‍ണവില ഉയരുകയാണ്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും വലിയ തോതില്‍ വില കുറയാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍.
ആഭരണം വാങ്ങുമ്പോള്‍ ഒരു പവന് സ്വര്‍ണത്തിന് 1.11 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേരുമ്പോഴാണിത്. ഒരു ജ്വല്ലറിയില്‍ മാത്രം അന്വേഷിക്കാതെ, ഒന്നിലധികം സ്ഥലത്ത് അന്വേഷിച്ച് പണിക്കൂലിയിലെ മാറ്റം മനസിലാക്കി ആഭരണം വാങ്ങുന്നതാണ് ഉപഭോക്താക്കള്‍ക്ക് ഉചിതം.
സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങള്‍
ആഭരണം അണിയുകയാണോ, ആസ്തിയായി സൂക്ഷിക്കുകയാണോ... ഏതാണ് ആവശ്യം എന്ന് സ്വര്‍ണം വാങ്ങുന്നതിന് മുമ്പ് ഉപഭോക്താവ് തീരുമാനിക്കണം. ആഭരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ കുറഞ്ഞ കാരറ്റില്‍ താരതമ്യേന വില കുറഞ്ഞ സ്വര്‍ണം കിട്ടും. 18, 14, 9 കാരറ്റുകളെ ഇതിന് വേണ്ടി തിരഞ്ഞെടുക്കാം. കാരറ്റ് കുറയുമ്പോള്‍ ആഭരണത്തിലെ സ്വര്‍ണത്തിന്റെ അംശം കുറയും.
18 കാരറ്റില്‍ 75 ശതമാനമാണ് സ്വര്‍ണം. 14 കാരറ്റില്‍ 58 ശതമാനം സ്വര്‍ണമുണ്ടാകും. 9 കാരറ്റില്‍ 37 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളുമായിരിക്കും. അതേസമയം, നിക്ഷേപമായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 24 കാരറ്റിലെ ബാര്‍, കോയിന് എന്നിന വാങ്ങാം. ഗോള്‍ഡ് ഇടിഎഫ്, എസ്ജിബി തുടങ്ങിയ ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടും സുരക്ഷിതമാണ്.
ആഭരണമായി അണിയുകയും വേണം, കൂടാതെ ആവശ്യം വന്നാല്‍ ബാങ്കില്‍ പണയും വെക്കുകയും ചെയ്യാം എന്ന ലക്ഷ്യമാണ് ഉപഭോക്താവിന് ഉള്ളതെങ്കില്‍ 22 കാരറ്റ് ആഭരണം വാങ്ങാം. ഇവ ബാങ്കില്‍ പണയം വെക്കാന്‍ സ്വീകരിക്കും. ആഭരണമായി അണിയുകയും ചെയ്യാം. ഇതിനെക്കാള്‍ കുറഞ്ഞ കാരറ്റിലെ ആഭരണങ്ങള്‍ ബാങ്കില്‍ സ്വീകരിക്കില്ല.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
