ജനുവരി 29 നാണ് സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് ഉയരം തൊട്ടത്. ഒരു പവൻ വില ഒറ്റയടിച്ച് 1.31 ലക്ഷം രൂപയായി. എന്നാൽ ഫെബ്രുവരി രണ്ട് മുതൽ വില ഇടിഞ്ഞ് തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വില ഉയർന്നതോടെ നിക്ഷേപകർ ലാഭമെടുത്തതാണ് വില കുറയാൻ കാരണമായത്. ഇനിയും സ്വർണ വില കറയുമോയെന്നതാണ് പവരുടേയും ചോദ്യം. വില കുറയുമെങ്കിലും അതൊരിക്കലും കുത്തനെയുള്ളൊരു ഇറക്കമാകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഭൗമരാഷ്ട്രീയ, ഭൗമസാമ്പത്തിക അനിശ്ചിതത്വങ്ങൾ, സെൻട്രൽ ബാങ്കുകളുടെ തുടർച്ചയായ വാങ്ങൽ, യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ തുടങ്ങിയ അടിസ്ഥാനപരമായ ഘടകങ്ങൾ ഇപ്പോഴും അതുപോലെ തന്നെ നിലനിൽക്കുന്നുണ്ടെന്നതാണ് അതിന് കാരണം.
റിപ്പോർട്ടർ ടിവി വിട്ട് അരുണ്‍ കുമാർ ബിഗ് ടിവിയിലേക്ക് വരുമോ? സുജയ പാർവതി പറയുന്നു
സെൻട്രൽ ബാങ്കുകളിൽ ചൈനയുടെ പീപ്പിൾസ് ബാങ്ക് (പിബിഒസി) വലിയ അളവിൽ സ്വർണം വാരിക്കൂട്ടുന്നുണ്ട്. അവരുടെ സ്വർണ ശേഖരം 2026 ജനുവരിയിൽ 40,000 ട്രോയ് ഔൺസ് വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി സ്വർണവില കുത്തനെ ഉയർന്നപ്പോഴും സ്വർണ വാങ്ങലിൽ നിന്ന് ചൈന പിന്നോട്ട് പോയില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം വില ഉയർന്ന് നിൽക്കുമ്പോൾ നിക്ഷേപകർ ലാഭമെടുക്കുകയും ഓഹരികളിലേക്ക് മാറുന്നതിനും മടിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ, സ്വർണവിലയിൽ ഹ്രസ്വകാലത്തേക്ക് ഏകദേശം 10% വരെ സാങ്കേതികപരമായ തിരുത്തൽ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

"ഹ്രസ്വകാല തിരുത്തലുകൾ, പ്രത്യേകിച്ച് വില കുത്തനെ ഉയർന്നതിന് ശേഷം, ഏകദേശം 10% വരെ ഇടിയുന്നത് സാധാരണമാണെന്നാണ് കോട്ടക് സെക്യൂരിറ്റീസ് കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച് വിഭാഗം തലവൻ ആനിന്ദ്യ ബാനർജി പറയുന്നത്. ലാഭമെടുക്കൽ, ഓഹരികളിലെ താൽക്കാലിക മുന്നേറ്റം, അല്ലെങ്കിൽ നിക്ഷേപ നിലപാടുകളിലെ മാറ്റങ്ങൾ എന്നിവ ഇതിന് കാരണമായേക്കാമെന്നും ബാനർജി കൂട്ടിച്ചേർത്തു.
സ്വർണ വില മൂക്കും കുത്തി താഴെ കിടക്കും ഇക്കാര്യം സംഭവിച്ചാൽ;പക്ഷെ ഇങ്ങനെ നടന്നാൽ...
"ഇന്ത്യൻ സാഹചര്യത്തിൽ, 10 ഗ്രാമിന് 1.4 ലക്ഷം രൂപ എന്ന നിലയിലേക്കുള്ള മാറ്റം ഏകദേശം 10% തിരുത്തലാണ്. സാങ്കേതികമായി ഇത് സാധ്യമാണ്. രൂപയുടെ മൂല്യം ഗണ്യമായി ഉയർന്നാൽ പ്രാദേശിക വിലകളിൽ ഇടിവുണ്ടാകാനും ഇത് കാരണമാകും. എന്നാൽ ഡോളറിന്റെ അടിസ്ഥാനത്തിൽ വില ഇപ്പോഴും ഉയർന്ന് നിൽക്കാനാണ് സാധ്യത.. അത്തരം തിരുത്തലുകൾ ഘടനാപരമല്ലാത്ത, ചക്രീയ സ്വഭാവമുള്ളതായിരിക്കും', ബാനർജി വിശദീകരിച്ചു.
ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ മുതൽ ഭൗമസാമ്പത്തിക അപകടസാധ്യതകൾ, യുഎസ് ഫെഡിന്റെ പലിശ നിരക്ക് നയം, സുരക്ഷിത താവളം എന്ന നിലയിലുള്ള വാങ്ങൽ തുടങ്ങിയ നിലവിലുള്ള പ്രശ്നങ്ങൾക്കിടയിലും സ്വർണ്ണത്തിന്റെ അടിസ്ഥാനപരമായ പ്രവണത ശുഭകരമായി തന്നെയാണ് തുടരുന്നതെന്ന് ഇൻഡസ്ഇൻഡ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ജിഗർ ത്രിവേദി അഭിപ്രായപ്പെട്ടു.
എന്നാൽ മഞ്ഞലോഹത്തിൻ്റെ വില വർദ്ധിച്ച രീതി കണക്കിലെടുക്കുമ്പോൾ ചാഞ്ചാട്ടം നിലനിൽക്കും. കോമെക്സ് സ്വർണത്തിന് ഔൺസിന് 4,900-നടുത്ത് ശക്തമായ പിന്തുണയുണ്ട്. അതുപോലെ, എംസിഎക്സ് സ്വർണ്ണം ഏപ്രിൽ കരാറുകൾക്ക് 10 ഗ്രാമിന് 1,50,000-നടുത്ത് സാധ്യതയുണ്ടെന്നും ത്രിവേദി പറഞ്ഞു. അതേസമയം ആഗോള വിപണിയിൽ ഒരു വലിയ ഘടനാപരമായ ആഘാതമില്ലാതെ എംസിഎക്സ് സ്വർണ്ണവില 1.4 ലക്ഷം രൂപയിലേക്ക് നീങ്ങാൻ സാധ്യതയില്ലെന്ന് എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസ് കമ്മോഡിറ്റീസ് റിസർച്ച് വിഭാഗം തലവൻ വന്ദന ഭാരതി ചൂണ്ടിക്കാട്ടി.
ഈ ഘട്ടത്തിൽ സ്വർണ്ണത്തിന്റെ മുന്നേറ്റം അവസാനിച്ചെന്ന് കരുതുന്നത് തിടുക്കപ്പെട്ടുള്ള തീരുമാനമായിരിക്കും. യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളെക്കുറിച്ചുള്ള മെച്ചപ്പെട്ട വികാരവും നിഫ്റ്റി നിലവാരത്തിലെ സ്ഥിരതയും കാരണം ഓഹരികൾ നിക്ഷേപം ആകർഷിക്കുന്നുണ്ടെങ്കിലും ഇത് അങ്ങനെ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എംസിഎക്സ് സ്വർണ്ണം നിലവിൽ 10 ഗ്രാമിന് ഏകദേശം 1.57-1.58 ലക്ഷം രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വില 1.4 ലക്ഷം രൂപയിലേക്ക് താഴാൻ നിലവിലെ നിലവാരത്തിൽ നിന്ന് 10-12% അധിക ഇടിവ് ആവശ്യമാണ്. എന്നിരുന്നാലും, സമീപകാല വിലനിലവാരം 1.40-1.45 ലക്ഷം രൂപ മേഖല ശക്തമായ സ്ഥാപനപരമായ ഡിമാൻഡ് സോൺ ആണെന്ന് ഭാരതി സൂചിപ്പിച്ചു..
Credit: Oneindia
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications