കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വന്‍ തോതില്‍ വില കൂടി. ഒരു ലക്ഷം രൂപ കടന്നാല്‍ വില കുറയുമെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്. ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ന് 880 രൂപ ഒരു പവന് സ്വര്‍ണത്തിന് ഉയര്‍ന്നു. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം.
സ്വര്‍ണം വിളയുന്ന ഇന്ത്യയുടെ അയല്‍രാജ്യം; ലിഥിയത്തിന്റെ സൗദി അറേബ്യ, കയറ്റുമതി തുടങ്ങി
ജ്വല്ലറികളില്‍ ആഭരണ വില്‍പ്പന കുറഞ്ഞിണ്ടെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഉപഭോക്താക്കളില്‍ പലരും പഴയ സ്വര്‍ണം വില്‍ക്കാനോ മാറ്റി വാങ്ങാനോ ആണ് വരുന്നത്. ഈ മേഖല വൈകാതെ തകരുമെന്ന് ആശങ്ക പങ്കുവയ്ക്കുന്നവരുമുണ്ട്. സ്വര്‍ണ വ്യാപാരം, ആഭരണ നിര്‍മാണം തുടങ്ങിയ മേഖലയില്‍ ലക്ഷക്കണക്കിന് പേര് ജോലി ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 103560 രൂപയാണ് വില, ഗ്രാമിന് 110 രൂപ വര്‍ധിച്ച് 12945 രൂപയായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 94920 രൂപയായിരുന്നു. അതായത്, ആ വിലയില്‍ നിന്ന് ഇന്നത്തെ വിലയിലേക്കുള്ള മാറ്റം 8640 രൂപയാണ്. ഇത്രയും മാറ്റം സംഭവിച്ചിരിക്കുന്നത് മൂന്നാഴ്ച്ചയ്ക്കിടെയാണ് എന്നതും എടുത്തു പറയണം.
8600 രൂപയുടെ ലാഭം എല്ലാവര്‍ക്കുമില്ല
ഈ മാസം 9ന് ഒരു പവന് സ്വര്‍ണം വാങ്ങി ഇപ്പോള്‍ വില്‍ക്കുന്ന വ്യക്തിക്ക് 8600 രൂപയാണ് കൈയ്യില്‍ അധികം കിട്ടുക. അതേസമയം, ആഭരണം വാങ്ങി ഇപ്പോള്‍ വില്‍ക്കുന്നവര്‍ക്ക് ലാഭം കിട്ടണം എന്നില്ല. പണിക്കൂലി ഇനത്തില്‍ വലിയ തുക ആഭരണം വാങ്ങുന്ന സമയം നല്‍കണം. പിന്നീട് അതേ സ്വര്‍ണാഭരണം തിരിച്ചുവില്ക്കുമ്പോള് പഴയ സ്വര്‍ണത്തിന്റെ മൂല്യമാണ് കണക്കാക്കുക.
ആഭരണം വാങ്ങുന്നത് നഷ്ടമാണ് എന്ന് പറയാന്‍ കാരണവും ഇതുതന്നെയാണ്. ലാഭം, വരുമാനം, സമ്പാദ്യം തുടങ്ങിയ ലക്ഷ്യത്തോടെ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ലത് ബാര്‍, കോയിന് എന്നിവ സ്വന്തമാക്കുന്നതാണ്. ഇവ തിരിച്ചുവില്ക്കുമ്പോള് വിലയില്‍ മാറ്റം കുറവായിരിക്കും. വിപണി വിലയോട് ചേര്‍ന്ന തുക കൈയ്യിലെത്തും. അതേസമയം ദീര്‍ഘകാല സ്വര്‍ണ നിക്ഷേപം ലക്ഷ്യമിടുന്നവര്‍ക്ക് ഗോള്‍ഡ് ഇടിഎഫും എസ്ജിബിയുമാണ് നല്ലത്.
പണിക്കൂലിയിലാണ് കാര്യം
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4532 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഈ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ ജ്വല്ലറികള്‍ വില നിശ്ചയിക്കുക. ഒപ്പം ഡോളര്‍-രൂപ വിനിമയ നിരക്കും കണക്കാക്കും. ഇന്ന് ഡോളര്‍ സൂചിക 98 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 89.81 ആയി ഇടിഞ്ഞിട്ടുണ്ട്. രൂപ മൂല്യം ഇടിഞ്ഞാല്‍ സ്വര്‍ണവില വീണ്ടും ഉയരും.
ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 1.13 ലക്ഷം രൂപ ചെലവ് വരും. അഞ്ച് ശതമാനം പണിക്കൂലി വച്ച് കണക്കാക്കുമ്പോഴാണ് ഈ തുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി ഉയരും. മാത്രമല്ല, കുറഞ്ഞ സ്വര്‍ണത്തിലുള്ള ആഭരണങ്ങള്‍ക്കും കൂലി ഉയരും. പണിക്കൂലി കുറയ്ക്കാന്‍ ജ്വല്ലറികളുമായി വിലപേശുന്നതിന് ഒന്നിലധികം കടകളില്‍ കയറി വ്യത്യാസം മനസിലാക്കാം.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
