കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയില്‍ വന്‍ വില വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേരളത്തിലും വില കൂടിയത്. രൂപയുടെ മൂല്യം അല്‍പ്പം മെച്ചപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കാരണം ആഗോള വിപണിയില്‍ സര്‍വകാല കുതിപ്പിലാണ് സ്വര്‍ണം. ഇനിയും ഉയരുമെന്നും പറയപ്പെടുന്നു.
സ്വര്‍ണം വിറ്റ് പണമാക്കേണ്ട; വരാനിരിക്കുന്നത് ബംബര്‍ ലോട്ടറി, മഞ്ഞലോഹം ഇനിയും തിളങ്ങും
ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഏറ്റവും കുറഞ്ഞ പവന് നിരക്ക് 94920 രൂപയായിരുന്നു. കൂടിയത് 99280 രൂപയും. എന്നാല്‍ ഈ റെക്കോര്‍ഡ് വില മറികടന്ന് സ്വര്‍ണം കുതിക്കുമെന്നാണ് പുതിയ വിവരം. ഇന്നത്തെ വില വര്‍ധനവ് ഇതിന്റെ സൂചനയായും വിലയിരുത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വില കുറയുകയും പിന്നീട് ആ വിലയില്‍ തുടരുകയും ചെയ്യുന്നതിനിടെയാണ് ഇന്നത്തെ കുതിപ്പ്.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 99200 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപയും പവന് 800 രൂപയും വര്‍ധിച്ചു. 100 രൂപ കൂടി വര്‍ധിച്ചാല്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും മറികടക്കും. 4000 രൂപയില്‍ അധികം ഈ മാസം പവന്‍വില കൂടി. ആഗോള അടിസ്ഥാനത്തില്‍ സ്വര്‍ണത്തിന്റെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചതിനാല്‍ ഇനിയും വില കൂടുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.
മമ്മൂട്ടി-ഖാലിദ് റഹ്മാന് പുതിയ സിനിമ പ്രഖ്യാപിച്ചു; കടുത്ത വിമര്‍ശനം, 'ഇതിന്റെ കാര്യം പോക്കാ'
സ്വര്‍ണവില വലിയ തോതില്‍ കുറയുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. കാരണം ഔണ്‍സ് സ്വര്‍ണത്തിന് ഇന്ന് 4394 ഡോളറായി ഉയര്‍ന്നു. രാജ്യാന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. അവിടെ വില കൂടുമ്പോള്‍ ആനുപാതികമായ വര്‍ധനവ് കേരളത്തിലും പ്രകടമാകും. അതുകൊണ്ടുതന്നെ കേരളത്തില്‍ വരുംദിവസങ്ങളിലും വില വര്‍ധിക്കാനാണ് സാധ്യത.
സ്വര്‍ണം വില കുറച്ച് വാങ്ങാനുള്ള ഉപായം
അമേരിക്ക സൃഷ്ടിക്കുന്ന ആശങ്കകളാണ് വിപണിയെ താളം തെറ്റിക്കുന്നത്. നേരത്തെ ഇറാനെതിരെയും റഷ്യക്കെതിരെയും ഭീഷണി മുഴക്കിയ അമേരിക്ക ഇപ്പോള്‍ വെനസ്വേലക്കെതിരെയാണ് രംഗത്തുവന്നിട്ടുണ്ട്. ഇത് ക്രൂഡ് ഓയില്‍ വില കൂടാന്‍ കാരണമായി. മാത്രമല്ല, അമേരിക്കന്‍ വിപണി പ്രതിസന്ധി നേരിടുന്നു എന്ന വിവരങ്ങളും നിക്ഷേപകരെ ആശങ്കയിലാക്കുന്നു.
ഡോളര്‍ സൂചിക 98.61 എന്ന നിരക്കിലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 89.57 എന്ന നിരക്കിലേക്ക് മെച്ചപ്പെട്ടു. രൂപയെ കൈപിടിച്ച് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ ഡോളര്‍ വിപണിയില്‍ എത്തിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 60 ഡോളര്‍ കടന്നു. ഇന്ത്യന്‍ വിപണിയുടെ ഭദ്രത അളക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം.
ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.08 ലക്ഷം രൂപ ചെലവ് വരും. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് വീണ്ടും ഉയര്‍ന്നേക്കാം. ഒരു ജ്വല്ലറിയെ മാത്രം ആശ്രയിക്കാതെ ഒന്നിലധികം കടകളില്‍ വില അന്വേഷിച്ച് പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താവ് ശ്രമിച്ചാല്‍ ചെലവ് കുറയ്ക്കാം. പഴയ സ്വര്‍ണം ഒരു പവന് ഇന്ന് 98000 രൂപയ്ക്ക് മുകളില്‍ കിട്ടും.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
