കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. 1240 രൂപയാണ് ഇന്ന് ഒരു പവന് വര്‍ധിച്ചത്. 200 രൂപ കൂടി ഉയര്‍ന്നാല്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തും. ഇനിയും വില ഉയരുമെന്നാണ് വിവരം. രാജ്യാന്തര വിപണി സാഹചര്യം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിക്കുന്നത്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരികയാണത്രെ.
വെനസ്വേലയിലെ ആക്ടിങ് പ്രസിഡന്റാണ് താന്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ക്യൂബയെ ഒതുക്കുമെന്നും പറയുന്നു. ഇറാനെ ഏത് സമയവും ആക്രമിക്കുമെന്നാണ് ഭീഷണി. ഇതോടെ ലോക വിപണി ആശങ്കയിലായി. അമേരിക്കയും ഇസ്രായേലും നടത്തുന്ന നീക്കങ്ങള്‍ വിപണിയെ തകിടം മറിക്കുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. ഈ വേളയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് തിരിയുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 104240 രൂപയാണ് വില. ഗ്രാമിന് 155 രൂപ വര്‍ധിച്ച് 13030 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10710 രൂപയും പവന് 85680 രൂപയുമായി. 14 കാരറ്റ് ഗ്രാമിന് 8340 രൂപയും പവന് 66720 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5380 രൂപയും പവന് 43040 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് വലിയ കുതിപ്പാണ്. ഗ്രാമിന് 270 രൂപയായി വര്‍ധിച്ചു. പത്ത് ഗ്രാമിന് 2700 രൂപയുമായി.
ശമ്പളം 30000 രൂപയില്‍ നിന്ന് 90000 ആയി ഉയര്‍ന്നു; പിന്നീട് 2.5 ലക്ഷത്തിലേക്കും, ഇത്തവണ എത്ര
ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 1.12 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. സാധാരണ പണിക്കൂലി അഞ്ച് ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുക. എന്നാല്‍ ചെറുകിട ജ്വല്ലറികളില്‍ ഇതിനേക്കാള്‍ ഉയരാം. സ്വര്‍ണവും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയായി നല്‍കണം. നേരിയ ഹാള്‍മാര്‍ക്കിങ് ചാര്‍ജും നല്‍കേണ്ടതുണ്ട്. എല്ലാം ചേരുമ്പോഴാണ് 1.12 ലക്ഷത്തിലേക്ക് എത്തുക. പണിക്കൂലി കൂടിയാല്‍ ഇനിയും വില വര്‍ധിക്കും.
സ്വര്‍ണവിലയിലെ ട്രംപ് ഇഫക്ട്
ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ വിലയാണ് ഇന്നുവരെ കേരളത്തില്‍ ഈടാക്കിയതില്‍ ഏറ്റവും ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് അന്ന് 104440 രൂപയായിരുന്നു അന്നത്തെ വില. ഇന്നത്തെ വിലയില്‍ നിന്ന് 200 രൂപ കൂടി വര്‍ധിച്ചാല്‍ സര്‍വകാല റെക്കോര്‍ഡിനൊപ്പമെത്തും. വൈകാതെ ഈ വില കടന്നും സ്വര്‍ണം മുന്നോട്ട് പോകുമെന്നാണ് വിവരം. രാജ്യാന്തര വിപണിയില്‍ ഇന്ന് 4566 ഡോളറായി ഉയര്‍ന്നിട്ടുണ്ട് സ്വര്‍ണവില.
സ്വര്‍ണവിലയില്‍ ട്രംപ് ഇഫക്ട് എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. നേരത്തെ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇനി ആശ്വസിക്കാം. കാരണം വില ഇനി താഴാന്‍ സാധ്യത വളരെ കുറവാണ് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ലോകം സമാധാന അന്തരീക്ഷത്തിലേക്ക് നീങ്ങുകയും സ്വര്‍ണത്തിന് പകരം മറ്റൊരു ആസ്തി രംഗത്തുവരികയും ചെയ്താല്‍ മാത്രമാകും സ്വര്‍ണത്തിന് വില കുറയുക. സമീപഭാവിയില്‍ ഇത് പ്രതീക്ഷിക്കുന്നില്ല.
അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ ലോക വിപണിയെ കുലുക്കുകയാണ്. മിക്ക രാജ്യങ്ങളോടും കൊമ്പുകോര്‍ക്കുകയാണ് ട്രംപ്. ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത് പശ്ചിമേഷ്യയിലും ആശങ്കയ്ക്ക് കാരണമായി. പശ്ചിമേഷ്യ വഴിയാണ് ലോകത്തെ വ്യാപാരത്തിന്റെ പകുതിയും. ഡോളര്‍ സൂചിക 99 എന്ന നിരക്കിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.24 ആയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന് ബാരലിന് 63.40 ഡോളര്‍ ആയി.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
