Gold Rate : സ്വര്‍ണ വിലയില്‍ വീണ്ടും അപ്രതീക്ഷിത മാറ്റം. ഇന്നലെ പവന് 8000 ത്തിലേറെ രൂപയും ഗ്രാമിന് 1000 ത്തിലേറെ രൂപയും വര്‍ധിച്ച് റെക്കോഡിട്ട സ്വര്‍ണം ഇന്ന് ഇടിഞ്ഞുവീണു. നാല് ലക്ഷം പിന്നിട്ട വെള്ളി വിലയിലും വന്‍ ഇടിവുണ്ടായി. ആഗോളതലത്തില്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ താഴ്ന്നതാണ് ആഭ്യന്തര വിപണിയിലും വിലയില്‍ പ്രതിഫലിച്ചത്.
സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കൂട്ടാന്‍ സര്‍ക്കാര്‍? വില റോക്കറ്റേറുമെന്നുറപ്പ്..!
ഡോളര്‍ ശക്തമായി തിരിച്ചുവന്നതാണ് വിലയേറിയ ലോഹങ്ങളെ പിന്നോട്ടേക്ക് നയിച്ചത്. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.9% ഇടിഞ്ഞ് 5,346.42 ഡോളറിലെത്തി. ഇത് കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയായ 5,594.82 ഡോളറിലെത്തിയിരുന്നു. ഫെബ്രുവരി ഡെലിവറിക്ക് യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 1.3% ഉയര്‍ന്ന് 5,390.80 ഡോളറിലെത്തി. വ്യാഴാഴ്ച റെക്കോര്‍ഡ് ഉയര്‍ന്ന 121.64 ഡോളറിലെത്തിയ സ്പോട്ട് വെള്ളി വില 0.2% ഇടിഞ്ഞ് 115.83 ഡോളറിലെത്തി.

സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 655 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ വൈകീട്ട് 16295 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15640 ലേക്ക് വീണു. ഒരു പവന് 5240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലെ വൈകീട്ട് 130360 രൂപയായിരുന്ന ഒരു പവന് സ്വര്‍ണത്തിന്റെ വില 125210 ആയി കുറഞ്ഞു. ഇന്നലെ രാവിലെ സര്‍വകാല റെക്കോഡിലേക്ക് കുതിച്ച ശേഷമാണ് സ്വര്‍ണം വീണത്.
ഗജലക്ഷ്മി രാജയോഗം വരുന്നു... ഈ രാശിക്കാരുടെ സമയം തെളിഞ്ഞു, നിങ്ങളുമുണ്ടോ?
ഇന്നലെ രാവിലെ ഗ്രാമിന് 1080 രൂപയും പവന് 8640 രൂപയും ആയിരുന്നു കൂടിയിരുന്നത്. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും വലിയ ഒറ്റ ദിവസത്തെ വര്‍ധനവായിരുന്നു ഇത്. ഇതോടെ ഗ്രാമിന് 16395 രൂപ, പവന് 131160 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം എത്തുകയും ചെയ്തു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം നേരിയ വിലയിടിവ് സംഭവിച്ചിരുന്നു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞതോടെ യഥാക്രമം 16295, 130360 എന്നതിലേക്ക് വില വീണു.
ഇവിടെ നിന്നാണ് ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുന്നത്. ഡോളര്‍ മൂല്യം വര്‍ധിച്ചതിനൊപ്പം ഡിമാന്‍ഡും ലാഭമെടുക്കലും ആണ് സ്വര്‍ണത്തിന് വിനയായത്. വെള്ളി വിലയിലും ഇന്ന് കാര്യമായ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. എംസിഎക്സില്‍ വെള്ളി വില 4% കുറഞ്ഞ് കിലോയ്ക്ക് 3,83,898 രൂപയില്‍ വ്യാപാരം ആരംഭിച്ചു. വ്യാഴാഴ്ച എംസിഎക്സില്‍ വെള്ളി വില കിലോയ്ക്ക് 4,20,048 രൂപ എന്ന പുതിയ റെക്കോര്‍ഡിലെത്തിയിരുന്നു.
സ്വര്‍ണവില കുത്തനെ കുറയും..! എല്ലാ വഴികളും അടഞ്ഞിട്ടില്ല, ഇക്കാര്യം സംഭവിച്ചാല്‍ മതി..!
അതേസമയം ഇന്ന് വിലയിടിവുണ്ടായെങ്കിലും വെള്ളിയും സ്വര്‍ണവും ഈ മാസം നടത്തിയത് സമാനതകളില്ലാത്ത കുതിപ്പാണ്. ജനുവരിയില്‍ ഇതുവരെ സ്പോട്ട് ഗോള്‍ഡ് ഏകദേശം 24% ഉയര്‍ന്ന് വ്യാപാരം നടത്തി. 1980 കള്‍ക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ നേട്ടമാണിത്. ജനുവരിയില്‍ മഞ്ഞ ലോഹം സുരക്ഷിത താവളങ്ങളിലേക്കുള്ള കുതിപ്പിന് നേതൃത്വം നല്കിയപ്പോള് വിലയില്‍ ഏകദേശം 1,000 ഡോളര്‍/ഔണ്‍സ് കൂടി.
യുഎസും മറ്റ് ലോകശക്തികളും തമ്മിലുള്ള ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോഹങ്ങള്‍ക്കും ഭൗതിക ആസ്തികള്‍ക്കുമുള്ള ആവശ്യകത വര്‍ധിപ്പിച്ചു. യുഎസ് സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അനിശ്ചിതത്വത്തിനിടയില്‍ ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതും യുഎസ് പലിശ നിരക്കുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും ലോഹ വിപണികള്‍ക്ക് ഗുണം ചെയ്തു.
പ്ലാറ്റിനം, പല്ലേഡിയം എന്നിവയുടെ വിലയിലും ലോഹങ്ങളുടെ വാങ്ങല്‍ കുത്തനെ ഉയര്‍ന്നു, ജനുവരിയില്‍ വെള്ളിയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. ഈ മാസം വെളുത്ത ലോഹത്തിന് 62% ത്തിലധികം വില വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പ്ലാറ്റിനം 28.4% ഉം പല്ലേഡിയത്തിന് 25.3% ഉം വില ഉയര്‍ന്നു.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
