കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ആഭരണം വാങ്ങുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് വാങ്ങാനും പണിക്കൂലിയില്‍ ഇളവ് കിട്ടാനും അഡ്വാന്‍സ് ബുക്കിങ് സഹായിക്കും.
സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണവില മുന്നോട്ട് പോകുമെന്നാണ് മനസിലാകുന്നത്. ഡിജിറ്റല്‍ ഗോള്‍ഡ് വ്യാപാരം ശക്തിപ്പെടുന്നതാണ് സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് ഒരു കാരണം. ഓണ്‍ലൈനായി ചെറിയ തുകയ്ക്ക് പോലും സ്വര്‍ണം വാങ്ങുന്ന സ്കീമുകള്‍ പല രാജ്യങ്ങളിലും സജീവമായിട്ടുണ്ട്. കൂടാതെ മറ്റുചില ഘടകങ്ങളും സ്വര്‍ണവില കൂടാന്‍ കാരണമാണ്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 102280 രൂപയാണ് വില. ഗ്രാമിന് 12785 രൂപയും. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന്റെ വില 99040 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 3200 രൂപയില്‍ അധികം കൂടുതലാണ് ഇന്ന്. ഒരു പവന് ആഭരണത്തിന് പണിക്കൂലിയും മറ്റു ചെലവുകളും ചേര്‍ത്ത് 1.10 ലക്ഷം രൂപ ചെലവ് വരും.
സ്വര്‍ണവില കൂടിയ സാഹചര്യത്തില്‍ കുറഞ്ഞ കാരറ്റിലെ ആഭരണങ്ങള്‍ക്ക് പ്രിയം ഏറിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10510 രൂപയും പവന് 84080 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8185 രൂപയും പവന് 65480 രൂപയുമാണ് വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5280 രൂപയും പവന് 42240 രൂപയും ഇന്ന് നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 265 രൂപയും പത്ത് ഗ്രാമിന് 2650 രൂപയുമാണ്. ആഭരണം വാങ്ങുക എന്ന ഉദ്ദേശം മാത്രമുള്ളവര്‍ക്ക് കുറഞ്ഞ കാരറ്റ് സ്വര്‍ണത്തെ ആശ്രയിക്കാം.
സ്വര്‍ണവില കൂട്ടുന്ന മറ്റു 4 കാര്യങ്ങള്‍
കേരളത്തില്‍ സ്വര്‍ണത്തിന് ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 104440 രൂപയാണ്. കഴിഞ്ഞ മാസം 27നായിരുന്നു ഈ വില. പുതിയ സാഹചര്യത്തില്‍ ദിവസങ്ങള്‍ക്കകം ഈ വില മറികടന്ന് പോകുമെന്നാണ് വിവരം. ഡോളര്‍ വിട്ട് പല രാജ്യങ്ങളും അവരുടെ കരുതല്‍ ധനശേഖരം സ്വര്‍ണമാക്കി മാറ്റുകയാണ്. അതുകൊണ്ടുതന്നെ വ്യാപകമായി സ്വര്‍ണം വാങ്ങുകയാണ് കേന്ദ്ര ബാങ്കുകള്‍.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 4475 ഡോളറാണ് ഇന്നത്തെ വില. ഉയര്‍ന്ന വിലയിലെത്തിയ സാഹചര്യത്തില്‍ വിറ്റഴിച്ച് ലാഭംകൊയ്യല്‍ നടക്കാന്‍ സാധ്യതയുണ്ട്. അത് സംഭവിച്ചാല്‍ സ്വര്‍ണത്തിന് നേരിയ വിലക്കുറവ് വന്നേക്കും. എന്നാല്‍ ഇത് സ്ഥിരമായ വിലക്കുറവ് ആകില്ല. പകരം വീണ്ടും ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വര്‍ണവില കുതിക്കുകയും ചെയ്യും.
നാലു കാര്യങ്ങളാണ് സ്വര്‍ണവില വര്‍ധിക്കാന്‍ നിലവില്‍ ചൂണ്ടിക്കാട്ടുന്ന ഘടകങ്ങള്‍. അമേരിക്ക വെനസ്വേല പ്രശ്നം, അമേരിക്ക ഉയര്‍ത്തിയ വ്യാപാര ചുങ്ക തര്‍ക്കം, ചൈന തായ്വാന് പ്രശ്നം, ഇറാനിലെ പ്രക്ഷോഭം. ഡോളര്‍ സൂചിക 98.50 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 90.15 ആയിട്ടുണ്ട്. സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാനമാണ് ഡോളര്‍-രൂപ മൂല്യം.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
