കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഏറെ നാളായി വലിയ മുന്നേറ്റവും ഇടിവും കാണിച്ച് ചാഞ്ചാടിയിരുന്ന സ്വര്‍ണം ഇന്നലെയും ഇന്നും നേരിയ വില വ്യതിയാനമാണ് പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 20 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിപ്പ് കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏത് സമയവും കേരളത്തിലും വില ഉയര്‍ന്നേക്കാം.
ബ്രെറ്റ്ലീ ദുബായിലേക്ക് താമസം മാറ്റി; എന്തുകൊണ്ട് ദുബായ് എന്ന ചോദ്യത്തിന് താരം നല്കിയ മറുപടി
നിര്‍ണായകമായ അമേരിക്ക-ഇറാന് ചര്‍ച്ച ഇന്ന് സ്വിറ്റ്സര്‍ലാന്റിലെ ജനീവയില്‍ നടക്കുകയാണ്. ഇതിന്റെ ഫലം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. സമവായത്തിന്റെ പാതയിലേക്ക് ഇരുരാജ്യങ്ങളും എത്തിയാല്‍ പ്രതിസന്ധി അയയും. കൊമ്പുകോര്‍ക്കല്‍ തുടര്‍ന്നാല്‍ വിപണിയില്‍ ആശങ്ക വ്യാപിക്കുകയും സ്വര്‍ണവില ഉയരുകയും ചെയ്യും.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 14820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 118560 രൂപയുമായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 285 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5187 ഡോളര്‍ ആണ് പുതിയ വില. ബുധനാഴ്ച രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണിത്.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12175 രൂപയും പവന് 97400 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 9480 രൂപയും പവന് 75840 രൂപയുമാണ് വില. 9 കാരറ്റ് ഗ്രാമിന് 6115 രൂപയും പവന് 48920 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. ആഭരണം മാത്രമാണ് ഈ കാറ്റുകളില്‍ ലഭിക്കുക. കോയിനോ മറ്റു തരത്തിലുള്ള സ്വര്‍ണ രൂപങ്ങളോ ലഭിക്കില്ല.
ഒരു പവന് ആഭരണത്തിന്റെ വില
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന് വില 107920 രൂപയായിരുന്നു. ഏറ്റവും കൂടിയത് 118720 രൂപയുമാണ്. ഇന്ന് ഒരു പവന് സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 1.27 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 1.18 ലക്ഷം രൂപ ലഭിച്ചേക്കും. എല്ലാ ദിവസവും തങ്കത്തിന്റെ വില അടിസ്ഥാനത്തിലാണ് പഴയ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക.
അമേരിക്കന്‍ ഡോളര്‍ കരുത്ത് കൂട്ടാതെ നില്‍ക്കുകയാണ്. 97.60 എന്ന നിരക്കിലാണ് ഇന്ന് ഡോളര്‍. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം 90.85 എന്ന നിരക്കിലാണ് ഇന്നുള്ളത്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ ഡോളര്‍-രൂപ മൂല്യം പ്രധാനമാണ്. ഡോളറും രൂപയും ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ നിലവിലെ വിപണി സാഹചര്യം അതിന് യോജിച്ചതല്ല.
അമേരിക്കയും ഇറാനും കൊമ്പുകോര്‍ക്കുന്ന വേളയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നില്ല. ബ്രന്റ് ക്രൂഡ് ബാരലിന് 71 ഡോളറില്‍ നില്‍ക്കുകയാണ്. സമവായ ചര്‍ച്ചയുടെ ഭാവി അനുസരിച്ച് ക്രൂഡ് വിലയില്‍ മാറ്റം വന്നേക്കും. ക്രൂഡ് വില ഉയര്‍ന്നാല്‍ ഇന്ത്യ വലിയ പ്രതിസന്ധി നേരിടും. ഇറക്കുമതി ചെലവ് കുത്തനെ ഉയരുകയും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുകയും ചെയ്യും.
Credit: Oneindia
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
